Image

ഒരു നിക്ഷേപകന്റെ യാത്ര (കവിത: എസ്‌.കെ.നിരപ്പത്ത്‌ )

Published on 14 January, 2014
ഒരു നിക്ഷേപകന്റെ യാത്ര (കവിത: എസ്‌.കെ.നിരപ്പത്ത്‌ )
വിയര്‍പ്പിന്‍ ഗന്ധമുള്ളൊരു സമ്പാദ്യം കോരിത്തരിപ്പിച്ചു
വയസ്സ്‌ കാലത്ത്‌ ഒരാരാമ ജീവിതം മനസ്സിലോര്‍ത്ത്‌
കണ്‍ കുളിര്‍ക്കെ കണ്ടുകൊണ്ടു ഞാനതിനെ
വളര്‌ത്തി വലുതാക്കി വര്‌ക്ഷങ്ങളോളം

അന്ത്യകാലത്തുപകരിക്കുമെന്‍ നിക്ഷേപകങ്ങളെ
കൂട്ടിവെച്ചു !
എളിമകാട്ടി !
ദരിദ്രനായ്‌ !

കൊതിയൂറും ദിനരാത്രങ്ങളില്‍ വര്‌ജ്ജിച്ചതാം
ആഗ്രഹങ്ങള്‍ക്ക്‌ മുന്നില്‍ നീറും പകപ്പോടെ
പച്ചവെള്ളം ഉള്ളിലാക്കി നിത്യം
നടനമാടി ജീവിതത്തില്‍

കണ്ണാടിയില്‍ പതിയും പ്രതിബിംബത്തിനുമുന്നില്‍
നിര്‌ന്നിമ്മേഷനായ്‌ ഒരുവേളനിന്നു
ചുക്കിച്ചുളിഞ്ഞതാം തൊലികളും
പഞ്ഞിപോലെ നരച്ചിട്ട തലരോമങ്ങളും
കൂനനായ്‌ മാറുന്നതു കണ്ടെന്‍
മിഴികള്‍ നിറഞ്ഞു

ജീവിത സായാന്നത്തില്‍ നീട്ടിയെന്‍ ഊന്നുവടി
മക്കളിലൊരുവന്‍ ആശ്വാസ്സത്തിനായ്‌
ഇടറുന്ന കാലും പിടയുന്ന നെഞ്ചകവും തലോടി
ഗതകാല സ്‌മരണയില്‍ പുതിയ കൂട്ടാളിയുമൊത്ത്‌

എസ്‌.കെ.നിരപ്പത്ത്‌
ഒരു നിക്ഷേപകന്റെ യാത്ര (കവിത: എസ്‌.കെ.നിരപ്പത്ത്‌ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക