Image

മുട്ടത്ത് വര്‍ക്കിയുടെ മകന്‍ മാത്യൂ മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി

ഷോളി കുമ്പിളുവേലി Published on 15 January, 2014
മുട്ടത്ത് വര്‍ക്കിയുടെ മകന്‍ മാത്യൂ മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക് : പ്രശസ്ത സാഹിത്യക്കാരന്‍ മുട്ടത്ത് വര്‍ക്കിയുടെ മൂത്തമകന്‍ മാത്യൂ മുട്ടത്ത്(70) ജനുവരി 15-#ാ#ം തീയതി ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി.

25 വര്‍ഷത്തോളം ചങ്ങനാശ്ശേരിയിലെ എക്‌സല്‍ പാരലല്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാത്യൂ. 2000 മുതല്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസം.

ഭാര്യ മേരിമ്മ പായിപ്പാട് വെട്ടികാട് പടിഞ്ഞാറെക്കുറ്റ് കുടുംബാംഗം.

മക്കള്‍ : ജൂണി, ജോമി.

സഹോദരങ്ങള്‍ : ജോസഫ്, പരേനായ ജയിംസ്, മാഴ്‌സലസ്, ബാബു, തോമസ്, പരേതയായ ലീലാമ്മ, ലില്ലിക്കുട്ടി തൊമ്മിച്ചന്‍, റൂബിജോണ്‍.

സംസ്‌ക്കാര ശ്രൂഷകള്‍ ന്യൂയോര്‍ക്കിലെ ബ്ലോവെല്‍റ്റ് സെന്റ് കാതെറിന്‍സ് ദേവാലയത്തില്‍ 18-#ാ#ം തീയ്യതി ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച്, സാഡില്‍ റിവര്‍ റോഡിലുള്ള അസെന്‍ഷന്‍ സെമിത്തേരിയില്‍.

Viewing
 ജനുവരി 16, 17(വ്യാഴം, വെള്ളി) തീയതികളില്‍ 6 PM to 9 PM
Assumma-Shankey Funeral Home,
34 N. Summit St.
Pearl River- NY

Cemetery

Ascension Cemetery
650, Saddle River Road,
Monsey NY.

contact: 845 642 8923, 845 598 3492.


വാര്‍ത്ത അയച്ചത് :ഷോളി കുമ്പിളുവേലി


മുട്ടത്ത് വര്‍ക്കിയുടെ മകന്‍ മാത്യൂ മുട്ടത്ത് ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
C.T.Thomas 2014-01-17 06:42:24
My hearty condolences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക