Image

ഐപിഎസ്എഫ് 2014 ലോഗോ മത്സരവിജയി ഡാലിയാ ടോണി.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 18 January, 2014
ഐപിഎസ്എഫ് 2014 ലോഗോ മത്സരവിജയി  ഡാലിയാ ടോണി.
ഒക്ലഹോമ സിറ്റി : ഒക്ലഹോമ ഹോളിഫാമിലിസീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ലോഗോ പുറത്തിറക്കി. ടെക്‌സാസിലും     ഒക്ലഹോമയിലുമായി  ഫെസ്റ്റില്‍ പങ്കെടുക്കുന്ന  റീജനിലെ  എട്ടു പാരീഷുകള്‍ക്കായി  ലോഗോ ഡിസൈന്‍  മത്സരം  ഭാരവാഹികള്‍  ഏര്‍പ്പെടുത്തിയിരുന്നു.   "A sound mind in a sound body" എന്ന ഫെസ്റ്റിന്റെ  സ്ലോഗന്‍ ആസ്പദമാക്കി നിബന്ധനകള്ക്ക് വിധേയമായി  വിവിധ പാരീഷുകളില്‍ നിന്ന് ലഭിച്ച 44 ഡിസൈനുകളില്‍ നിന്നും ഐപിഎസ്എഫിന്റെ പ്രത്യേക വിദഗ്ദ പാനലാണ്  വിജയിയെ തിരഞ്ഞെടുത്തത്.

മക്കലാന്‍  ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ പാരീഷിലെ ഡാലിയാ ടോണിയാണ് മത്സര വിജയി. ഐപിഎസ്എഫ്  സ്ലോഗന്‍  അന്വര്‍ഥമാക്കിയാണ് ലോഗോ. പ്രൊഫഷനല്‍ സ്‌പോര്‍ട്‌സിന്റെ സ്പിരിറ്റും ഒപ്പം ആധ്യാത്മിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ദൈവമഹത്വം പ്രഘോഷിക്ക പെടുവാനുള്ള  സന്ദേശം നല്‍കിയുമാണ് ലോഗോ തയ്യാറാക്കിയതെന്നു  ഡാലിയ പറഞ്ഞു.  ബെസ്റ്റ് റിയാലിറ്റി ഒക്ലഹോമ  സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ആകര്‍ഷമായ ഐപാഡ്  എയര്‍  ടാബ് ലെറ്റ്   ആണ്  ഡാലിയക്കു സമ്മാനമായി ലഭിക്കുക.

മികച്ച കലാകാരിയും എഴുത്തുകാരിയുമായ ഡാലിയക്ക്  കൊറിയോഗ്രാഫിയും ഭക്തി ഗാനരചനയും ഹോബിയാണ്. ഭര്‍ത്താവ് കോട്ടയം തോട്ടക്കാട്ട് കയ്യാലപറമ്പില്‍ ടോണിക്കും രണ്ടു മക്കള്‍ക്കുമൊപ്പം എഡിന്‍ബര്‍ഗില്‍ താമസിക്കുന്നു.

ലോഗോ മത്സരത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ഐപിഎസ്എഫ്    റീജണല്‍ കോഓര്‍ഡിനേറ്റര്‍ സിബിമോന്‍  മൈക്കിള്‍  ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്  കമ്മറ്റിയുടെ പേരിലുള്ള നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഐപിഎസ്എഫ് 2014 ലോഗോ മത്സരവിജയി  ഡാലിയാ ടോണി.ഐപിഎസ്എഫ് 2014 ലോഗോ മത്സരവിജയി  ഡാലിയാ ടോണി.
Join WhatsApp News
Proud South Texan 2014-01-18 07:12:25
Good idea. Well executed.Congtats Dalia


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക