Image

വാനനിരീക്ഷണത്തിന്‌ ഒരു പുതുപുത്തന്‍ ഗഗന സഞ്ചാരി (ലേഖനം: ഡോക്‌ടര്‍ തോമസ്‌ പാലയ്‌ക്കല്‍)

Published on 17 January, 2014
വാനനിരീക്ഷണത്തിന്‌ ഒരു പുതുപുത്തന്‍ ഗഗന സഞ്ചാരി (ലേഖനം: ഡോക്‌ടര്‍ തോമസ്‌ പാലയ്‌ക്കല്‍)
ഈ അടുത്തദിവസം പ്രസിദ്ധീകരിച്ച ഒരു പത്രവാര്‍ത്ത ഇവിടെ പുനഃപ്രസിദ്ധം ചെയ്യുന്നു.`ക്ഷീരപഥത്തിലെ ഒരുകോടി നക്ഷത്രങ്ങളെ കണ്ടെത്താന്‍ ഏറ്റവും മുന്തിയ ബഹിരാകാശ ടെലസ്‌കോപ്പ്‌ യൂറോപ്യന്‍യൂണിയന്‍ വിക്ഷേപിച്ചു. ഗിയ എന്ന്‌ പേരുള്ള ഈ ടെലസ്‌കോപ്പിന്റെ സഹായത്തോടെ ക്ഷീരപഥത്തിലെ ത്രിമാനമാപ്പ്‌ തയ്യാറാക്കുകയാണ്‌ ശാസ്ര്‌തജ്‌ഞന്മാരുടെ ലക്ഷ്യം. സൗരയൂധത്തിന്റെ പുറത്തുള്ള അന്‍പതിനായിരം ഗ്രഹങ്ങളെ ഗിയ കണ്ടെത്തും. നൂറുകോടി നക്ഷത്രങ്ങളെന്നാല്‍ ക്ഷീരപഥത്തിന്റെ ഒരു ശതമാനം മാത്രമാണ്‌. ആയിരം കിലോമീറ്റര്‍ അകലെയുള്ള മുടിനാരിഴയുടെ വ്യാസം അളക്കാന്‍ ശേഷിയുള്ള ടെലസ്‌കോപ്പാണിത്‌. ഭൂമിക്ക്‌ പതിനഞ്ച്‌ലക്ഷം കിലോമീറ്റര്‍ മുകളില്‍ എത്തുന്ന ഗിയമേയിലായിരിക്കും നിരീക്ഷണം ആരംഭിക്കുക. അഞ്ച്‌ വര്‍ഷമാണ്‌ കാലാവധി. കഴിഞ്ഞദിവസം യൂറോപ്യന്‍ സ്‌പെയ്‌സ്‌ ഏജന്‍സിയുടെ ഫ്രഞ്ച്‌ ഗയാനയിലെ ആസ്‌ഥാനത്തുനിന്ന്‌ റഷ്യയുടെ സോയൂസ്‌ റോക്കറ്റിലാണ്‌ ടെലസ്‌കോപ്പ്‌ വിക്ഷേപിച്ചത്‌. വിക്ഷേപണം വിജയകരമായിരുന്നു. നൂറ്റിരണ്ട്‌ കോടിഡോളര്‍ ചിലവഴിച്ച്‌, ഒന്‍പത്‌ വര്‍ഷം കൊണ്ടാണ്‌ ടെലസ്‌കോപ്പ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ചൊവ്വയ്‌ക്കും, വ്യാഴത്തിനും ഇടയിലുള്ള ധൂമകേതു സെന്ററിനേയും ഗിയ നിരീക്ഷിക്കും. ഏതെങ്കിലും ധൂമകേതു ഭൂമിക്ക്‌ ഭീഷണിയാകുമോ എന്ന്‌ ഇതിലൂടെ അറിയാനാകും. സൂപ്പര്‍നോവ എന്നറിയപ്പെടുന്ന നക്ഷത്രവിസ്‌ഫോടനങ്ങളും ഗിയയിലൂടെ കാണാനാകുമെന്ന്‌ ശാസ്ര്‌തജ്‌ഞര്‍ പ്രതീക്ഷിക്കുന്നു.' ഇതാണ്‌പത്രവാര്‍ത്ത.

വാനശാസ്ര്‌തത്തില്‍ താല്‍പര്യമുള്ള ഏതൊരാള്‍ക്കും അത്യാകര്‍ഷകമായ ഒരു വാര്‍ത്തയാണിത്‌. നമ്മുടെ സൂര്യനും, സൂര്യന്‌ ചുറ്റും കറങ്ങുന്ന ഒന്‍പത്‌ (?) ഗ്രഹങ്ങളും അടങ്ങുന്ന സൗരയൂധം ഉള്‍പ്പെടുന്ന ക്ഷീരപഥത്തിലേക്കാണ്‌ ഈ സഞ്ചാരി യാത്ര തിരിച്ചിരിക്കുന്നത്‌. നമ്മുടെ ക്ഷീരപഥത്തിന്റെ വ്യാപ്‌തിപോലും ശാസ്ര്‌തം മനസ്സിലാക്കി തുടങ്ങുന്നതേയുള്ളു.അതുമാത്രമല്ല നമ്മുടെ ക്ഷീരപഥത്തിന്റെ ത്രിമാനമാപ്പ്‌ ആദ്യമായാണ്‌ ഗിയതയ്യാറാക്കുവാന്‍ശ്രമിക്കുന്നത്‌. ഈ ടെലസ്‌കോപ്പ്‌ കണ്ടെത്തുവാന്‍ ഉദ്ദേശിക്കുന്നത്‌ നൂറുകോടി നക്ഷത്രങ്ങളെയാണ്‌. ഈ നൂറുകോടി എന്നതു തന്നെ നമ്മുടെ ക്ഷീരപഥത്തിന്റെ ഒരുശതമാനം മാത്രമാണെന്ന്‌ പറയുമ്പോള്‍ നമ്മുടെ ഈ ക്ഷീരപഥത്തിന്റെ വ്യാപ്‌തി ഊഹിക്കുവാന്‍ പോലും പ്രയാസമാണ്‌. നക്ഷത്രം എന്ന്‌പറയുന്നത്‌ സ്വയം പ്രകാശനശേഷിയുള്ള സൂര്യനാണ്‌.നമ്മുടെ സൂര്യന്‌ ചുറ്റും കറങ്ങുന്നഗ്രഹങ്ങളൊന്നും സ്വയം പ്രകാശനശേഷിയുള്ളവരല്ല. നമ്മുടെ സൂര്യന്റെ പ്രകാശം ഗ്രഹങ്ങളില്‍തട്ടിപ്രതിഫലിക്കുമ്പോഴാണ്‌നമ്മുടെ സമീപഗ്രഹങ്ങളായ ചൊവ്വായേയും ശുക്രനേയുമൊക്കെ നമുക്ക്‌ കാണാന്‍ സാധിക്കുന്നത്‌. ഗിയ നിരീക്ഷിക്കുവാന്‍ പോകുന്ന നൂറുകോടി നക്ഷത്രങ്ങള്‍ എന്ന്‌പറയുമ്പോള്‍ അത ്‌നൂറുകോടി സൂര്യന്മാരാണ്‌ .നമ്മുടെ ഈ കൊച്ചു സൂര്യന്‌ ചുറ്റും ഒന്‍പത്‌ ഗ്രഹങ്ങളും അവരുടെ ഉപഗ്രഹങ്ങളും ഉണ്ടെങ്കില്‍ ഈ നൂറുകോടി നക്ഷത്രങ്ങള്‍ക്ക്‌ ചുറ്റും എത്രകോടി ഗ്രഹങ്ങള്‍ ഉണ്ടെന്നുള്ളത്‌ മനുഷ്യമസ്‌തിഷ്‌ക്കത്തിന്റെ പരിചിന്തന പരിധിയില്‍ ഒതുങ്ങുന്നതല്ല. ഈ പുതിയ ഗിയയുടെ അന്വേഷണത്തില്‍ നമ്മുടെ സൗരയൂധത്തിന്‌ വെളിയിലുള്ള അന്‍പതിനായിരം ഗ്രഹങ്ങളെ നിരീക്ഷിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. എന്ന്‌പറഞ്ഞാല്‍ ഭൂമിയുടേതിനോട്‌ സാദൃശ്യം ഉണ്ടായേക്കാവുന്ന അന്‍പതിനായിരം ഗ്രഹങ്ങളെയാണ്‌ ഗിയ നിരീക്ഷിക്കുന്നത്‌. ശാസ്ര്‌തലോകത്തിന്റെ നിഗമനത്തില്‍ നമ്മുടെ സൂര്യന്‌ ചുറ്റുമുള്ള ഒന്‍പത്‌ ഗ്രഹങ്ങളില്‍ ജൈവഗോളമായിട്ടുള്ളത്‌ ഭൂമിമാത്രമാണ്‌. സൂര്യനില്‍നിന്നുള്ള അകലക്കുറവുകൊണ്ടോ അകലക്കൂടുതല്‍ കൊണ്ടോ ആയിരിക്കാം മറ്റ്‌ഗ്രഹങ്ങള്‍ നിര്‍ജ്‌ജീവങ്ങളായത്‌.ഇതുപോലെ ഗിയനിരീക്ഷിക്കുവാന്‍ പ്ലാനിട്ടിരിക്കുന്ന നൂറുകോടിനക്ഷത്രങ്ങള്‍ക്കും ഈ സാധ്യത ബാധകമാണ്‌. നമ്മുടെ സൂര്യനില്‍നിന്നുള്ളനിശ്‌ചിത അകലത്തില്‍നിലനില്‍ക്കുന്നഭൂമി ജൈവഗോളമായതുപോലെ ഈ നൂറുകോടിസൂര്യന്മാരില്‍ ഭൂമിയുടേതുപോലെ അനുകൂലമായ നിശ്‌ചിതതലത്തില്‍ ഒരു ഗ്രഹമുണ്ടെങ്കിലേ അത്‌ ജൈവഗോളമാവുകയുള്ളു. നമ്മുടെ ഈ കൊച്ചു സൂര്യന്‌ ചുറ്റുമുള്ള ഒന്‍പത്‌ ഗ്രഹങ്ങളില്‍ ഭൂമി ജൈവഗോളമായിതീര്‍ന്നതുപോലെ ഗിയനിരീക്ഷിക്കുവാന്‍ പോകുന്ന നൂറുകോടി സൂര്യന്മാരുടെ അന്‍പതിനായിരം ഗ്രഹങ്ങളില്‍ എത്രയെണ്ണത്തിന്‌ ജൈവഗോളമായി നിലനില്‍ക്കാന്‍ സാധിക്കും എന്നത്‌പ്രതീക്ഷക്ക്‌ വകനല്‍കുന്ന നല്ലൊരു ഊഹമാണ്‌.

നമ്മുടെ സൗരയൂധത്തില്‍ ഭൂമി ജൈവഗോളമായി പരിണമിക്കുവാനും, ഇന്നത്തെരീതിയില്‍ വിവേകബുദ്ധിയുള്ള മനുഷ്യന്‍വരെയുള്ളപരിണാമപന്ഥാവിന്റെ ദൈര്‍ഘ്യം നാലായിരത്തി ഒരുന്നൂറുകോടി വര്‍ഷങ്ങളായിരുന്നു എന്ന്‌ മനസ്സിലാക്കുമ്പോള്‍ ഈ പരിണാമപന്ഥാവിന്റെ ഏതെല്ലാം ഇടവേളകളിലെ സ്‌ഥിതികളെപറ്റി ശാസ്ര്‌തലോകത്തിന്‌ വിശദീകരണം നല്‍കാനാവും. ഇതിനൊരു വിശദീകരണത്തിനുവേണ്ടി ഇങ്ങിനെ ചിന്തിക്കാം. നമ്മുടെ ഭൂതലത്തില്‍ ഏകകോശ ജീവികള്‍ മാത്രമുണ്ടായിരുന്ന അവസ്‌ത എത്രകോടിവര്‍ഷം വരെതുടര്‍ന്നിരിക്കും.പിന്നീട്‌ ബഹുകോശ ജീവികള്‍ ഉടലെടുത്തപ്പോള്‍ അത്‌ അടുത്തപരിണാമപുരോഗതിയായി എത്രകോടി വര്‍ഷം നിലനിന്നിരിക്കും.വെള്ളത്തില്‍മാത്രം ജീവിക്ലിരുന്ന ഈ ബഹുകോശ ജീവികള്‍ കരജീവികളായിത്തീരാന്‍ വീണ്ടും എത്രകോടി വര്‍ഷങ്ങള്‍ വേണ്ടിവന്നിരിക്കും. നട്ടെല്ലില്ലാത്ത അകശേരുജന്തുക്കളില്‍ (ഇന്‍വെര്‍ട്ടബ്രേറ്റ്‌സ്‌) നിന്നും നട്ടെല്ലുള്ള കശേരു ജന്തുക്കള്‍ (വെര്‍ട്ടബ്രേറ്റ്‌സ്‌) ഉണ്ടാകാന്‍ എത്രകോടി വര്‍ഷങ്ങള്‍ വേണ്ടിവന്നു. ജലജീവികളായ മത്സ്യങ്ങളില്‍നിന്ന്‌ ഉല്‍ഭവിച്ച ആദ്യ കരജീവികള്‍ തവളകളുടെ വര്‍ഗ്ഗമായ ആംഫീബിയ ആയിരുന്നു. ആംഫീബിയ ഉല്‍ഭവിച്ച കാലത്ത്‌ ഭൂതലം ഈ നവാഗതര്‍ കീഴടക്കിയിരുന്നു.പക്ഷെ ഈ പുത്തന്‍ ജേതാക്കള്‍ക്ക്‌ ഒരു പരിണാമപരിമിതി ഉണ്ടായിരുന്നു.അവയുടെ മുട്ടകള്‍വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ വെള്ളം അനിവാര്യമായിരുന്നു. എന്നുപറഞ്ഞാല്‍ വെള്ളമുള്ള പരിസ്‌തിതി (അക്വാട്ടിക്ക്‌) വിട്ട്‌ വെള്ളമില്ലാത്ത ഉഷ്‌ണമേഘലാ(ടെറസ്‌ട്രിയല്‍) പരിസ്‌തിതികളെ കീഴടക്കുവാന്‍ അവയ്‌ക്ക്‌ പരിമിതികള്‍ ഉണ്ടായിരുന്നു. ഈ പരിമിതിതരണം ചെയ്‌ത്‌ ഡ്രൈലാന്‍ഡില്‍ മുട്ടകള്‍വിരിയാന്‍ കഴിവുള്ള ആദ്യവംശമായഉരഗങ്ങള്‍ ഉല്‍ഭവിക്കുവാനും എത്രകോടി വര്‍ഷങ്ങള്‍ എടുത്തിരിക്കും. ഈ ഉരഗങ്ങള്‍പെരുകി എല്ലാപ്രാകൃത പരിസ്‌തിതികളിലും ജീവിക്കുവാന്‍ പ്രാപ്‌തരായഭീകര ജീവികളായിരുന്നുഡൈനോസോറുകള്‍. ഈ ഡൈനോസോറുകള്‍ ഭൂതലത്തിലെനിയന്ത്രാതാക്കള്‍ ആയപ്പോഴും അവര്‍ക്കും മറ്റൊരുപരിമിതി ഉണ്ടായിരുന്നു. അവരുടെ മുട്ടകള്‍വെളിയില്‍ നിക്ഷേപിക്കേണ്ടിവരുന്നതുകൊണ്ട്‌ വംശവര്‍ദ്ധവിന്‌ ഭീഷണി ഉണ്ടായിരുന്നു. അങ്ങിനെമുട്ടകള്‍ വെളിയില്‍ നിക്ഷേപിക്കാതെശരീരത്തിനുള്ളില്‍ തന്നെസൂക്ഷിച്ച്‌#കുഞ്ഞുങ്ങളെ പ്രസവിച്ച്‌്‌ സം രക്ഷിക്കാന്‍പ്രപ്‌തിയുള്ള സസ്‌തന ജീവികള്‍ ഉല്‍ഭവിച്ച്‌ കോടാനുകോടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ്‌വിവേകബുദ്ധിയുള്ള മനുഷ്യര്‍ ഉല്‍ഭവിക്ലത്‌. അതുവരെയുണ്ടായ മൃഗങ്ങളില്‍നിന്ന്‌മനുഷ്യനെ വ്യത്യസ്‌തനാക്കുന്നത്‌ വിവേകബുദ്ധി ഉല്‍ഭവിച്ച മസ്‌തിഷ്‌ക്ക പരിണാമത്തിലൂടെയാണ്‌. ഈ വിവേകമതികളായ മനുഷ്യരാണ്‌ ഇനിയുള്ളഭൂമിയുടെ വിധികര്‍ത്താക്കള്‍.

ഗിയ എന്ന ഈ അതികായ ടെലസ്‌കോപ്പ്‌ നിരീക്ഷണം നടത്തുന്ന അന്‍പതിനായിരം ഗ്രഹങ്ങളില്‍ കുറച്ചെണ്ണമെങ്കിലും ജൈവഗോളങ്ങള്‍ ആയിരിക്കുവാനുള്ളസാധ്യതപ്രതീക്ഷിക്കാവുന്നതാണ്‌. അങ്ങിനെ കുറെ ജൈവഗോളങ്ങളെ കണ്ടെത്താനായാല്‍ അവിയിലെല്ലാം പരിണാമദിശകള്‍ ഒരുപോലെ ആയിരിക്കണമെന്നില്ല. ഭൂമിയില്‍ ഉണ്ടായതുപോലുള്ള എല്ലാപരിണാമദിശകളും ഈ ഗ്രഹങ്ങളില്‍ കണ്ടെത്തിയെന്നിരിക്കും. ഒരുപക്ഷെ ഭൂമിയിലെ പരിണാമം എത്തിനില്‍ക്കുന്ന ഇന്നത്തെ അവസ്‌തയിലും പുരോഗമിച്ച പരിണാമദിശകളും കണ്ടേക്കാം. അവിടുത്തെ ജീവജാലങ്ങളുടെ ആകൃതിഭൂമിയിലേതുപോലെ ആയിരിക്കണമെന്നില്ല. മസ്‌തിഷ്‌ക പുരോഗമനം ഭൂമിലേതിനേക്കാള്‍ കൂടുതലെങ്കില്‍ ഒരുപക്ഷെ വലിയൊരുതലയും വളരെചെറിയശരീരവുമുള്ള മനുഷ്യരെവരെ കണ്ടെത്തിയേക്കാം. ഇതൊക്കെ അറിയുവാനുള്ള ആകാംക്ഷയുമായാണ്‌ ഗിയ ഗവേഷണം തുടങ്ങുന്നത്‌.മെയ്‌മാസം മുതല്‍ ഭൂമിയിലേക്ക്‌ലഭിക്കുവാന്‍ പോകുന്നനിരീക്ഷണ റിപ്പോര്‍ട്ടുകള്‍ കിട്ടിത്തുടങ്ങുമെന്നുള്ള ശാസ്ര്‌തജ്‌ഞരുടെ പ്രതീക്ഷസഫലീകരിക്കട്ടെ.

ല്‌പല്‌പല്‌പല്‌പഅതുപോലെ നമ്മുടെ സൗരയൂധത്തില്‍ചൊവ്വായുടേയും വ്യാഴത്തിന്റേയും ഭ്രമണപഥങ്ങള്‍ക്കിടയിലുള്ള ധൂമകേതുക്കളെ കുറിച്ച്‌ പഠിക്കുവാനും ഗിയയില്‍ സംവിധാനനങ്ങള്‍ ഉണ്ട്‌. ഈ ധൂമകേതുക്കള്‍ ആരാണ്‌. ഇവര്‍ ആര്‍ക്കുചുറ്റുമാണ്‌ സഞ്ചരിക്കുന്നത്‌. ഇവയുടെ ഭ്രമണപന്ഥാവിന്റെ ആകൃതി എന്താണ്‌. ഇതൊന്നും ഇന്ന്‌ കൃത്യമായി അറിയാവുന്ന കാര്യങ്ങളല്ല. ഏതെങ്കിലും ഒരു ധൂമകേതു അതിന്റെ ഭ്രമണപന്ഥാവ്‌ തെറ്റിച്ച്‌ നമ്മുടെ ഭൂമിയുടെ അടുത്തുകൂടി കടന്നുപോകാന്‍ ഇടയായാല്‍ ഭൂമിയും ചന്ദ്രനും ഈ ധൂമകേതുവിനാല്‍ ആകര്‍ഷിക്കപ്പെട്ട്‌തമ്മില്‍ കൂട്ടിയിടിച്ച്‌ നശിക്കുവാന്‍സാധ്യതയുണ്ട്‌. അങ്ങിനെ ഒരവസ്‌ത നിലവില്‍ ഉണ്ടോയെന്ന്‌ നിരീക്ഷിക്കുവാനും, അതിനെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ നല്‍കാനും ഗിയയ്‌ക്ക്‌സാധിക്കും.മറ്റൊന്ന്‌സൂപ്പര്‍നോവ അഥവാ നക്ഷത്രവിസ്‌ഫോടനത്തെ കുറിച്ച്‌്‌ കൂടുതല്‍അറിവുകള്‍ നേടാനുംഗിയയ്‌ക്ക്‌ സാധിക്കും.നമ്മുടെ ക്ഷീരപഥത്തില്‍ കാണുന്ന കോടിക്കണക്കിനുള്ള നക്ഷത്രങ്ങളില്‍ ചിലതൊക്കെ ലൈറ്റിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യുന്നതുപോലെ പ്രകാശിതമല്ലാത്ത ക്ലാക്ക്‌ഹോള്‍ ആകുന്ന ഈ അജ്‌ഞാത പ്രതിഭാസം എന്തെന്നുള്ളതിന്‌ വിശദീകരണം ഇന്ന്‌ കൃത്യമല്ല.

ആകാശഗംഗ, അഥവാ ക്ഷീരപഥം, അതുമല്ലെങ്കില്‍ മില്‍ക്കിവേ എന്നൊക്കെവിളിക്കുന്നനമ്മുടെ ഈ താരാപഥം പോലെ എത്രയെത്ര ക്ഷീരപഥങ്ങള്‍വേറെഉണ്ടെന്നുള്ള വിവരവും ശാസ്ര്‌തലോകത്തെ പുതിയ വാര്‍ത്തകളാണ്‌. കോടിക്കണക്കിന്‌ നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നമ്മുടെ ക്ഷീരപഥം മറ്റനേകായിരം ക്ഷീരപഥങ്ങളില്‍ ഒന്നുമാത്രമാണെന്ന്‌ ചിന്തിക്കുമ്പോള്‍ ചിന്തകള്‍ക്കിവിടെ ഭ്രാന്തുപിടിക്കുന്നു. തല്‍ക്കാലം അത്രയും തല പുകയ്‌ക്കാതെ നമുക്ക്‌ ഗിയയില്‍നിന്ന്‌ കിട്ടുന്നശാസ്ര്‌തീയ വിജ്‌ഞാനങ്ങള്‍ക്ക്‌ വേണ്ടി കാത്തിരിക്കാം.
വാനനിരീക്ഷണത്തിന്‌ ഒരു പുതുപുത്തന്‍ ഗഗന സഞ്ചാരി (ലേഖനം: ഡോക്‌ടര്‍ തോമസ്‌ പാലയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക