Image

മധുകോഡയെ ജയിലില്‍ ആക്രമിച്ചവര്‍ക്കെതിരെ കേസ്‌

Published on 03 November, 2011
മധുകോഡയെ ജയിലില്‍ ആക്രമിച്ചവര്‍ക്കെതിരെ കേസ്‌
റാഞ്ചി: സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധുകോഡയ്‌ക്കെതിരെയുണ്ടായ ആക്രമണത്തില്‍ പോലീസ് കേസെടുത്തു. രണ്ട് സംഭവങ്ങളിലായി റാഞ്ചി സര്‍ദാര്‍ പോലീസ് രണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതേ സമയം തന്നെ ബിര്‍സ മുന്‍ഡ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാരുടെ പരാതിയില്‍ മധുകോഡയ്‌ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മധുകോഡയും അദ്ദേഹത്തിന്റെ ജയിലിലെ സഹായികളും തങ്ങളെ അക്രമിച്ചെന്നാണ് ഇവരുടെ പരാതി.

ആക്രമണത്തില്‍ കൈയുടെ എല്ലൊടിഞ്ഞ മധുകോഡ ആസ്പത്രിയില്‍ ചികിത്സയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക