Image

ജനപ്രീതിയില്‍ മോഡി മുന്നില്‍, രാഹുല്‍ ഏറെ പിന്നില്‍: ചാനല്‍ സര്‍വ്വെ

Published on 22 January, 2014
ജനപ്രീതിയില്‍ മോഡി മുന്നില്‍, രാഹുല്‍ ഏറെ പിന്നില്‍: ചാനല്‍ സര്‍വ്വെ
ന്യൂഡല്‍ഹി: ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധിയെ ഏറെ പിന്നിലാക്കി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി മുന്നില്‍. ഒരു ദേശീയ ചാനല്‍ നടത്തിയ സര്‍വ്വെയിലാണ്‌ രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും മോഡി ഏറെ പിന്നിലാക്കിയത്‌.

30 ശതമാനം പേര്‍ മോഡിയെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ യുവനേതാവ്‌ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്‌ 9 ശതമാനം പേര്‍ മാത്രമാണ്‌. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനെ 15 ശതമാനം പേരും ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ 3 ശതമാനം പേരും പിന്തുണച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അനുകൂലിച്ചത്‌ വെറും ഒരു ശതമാനം പേര്‍ മാത്രം!

ബംഗാളില്‍ ബിജെപിക്ക്‌ കേവലം 02 സീറ്റ്‌ മാത്രമേ നേടാന്‍ കഴിയുകയുള്ളു എന്നും സര്‍വ്വേ വിലയിരുത്തുന്നുണ്ട്‌. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്‌ 2028 വരെ സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്‌ച്ച വെയ്‌ക്കുന്‌പോള്‍ ഇടതുപക്ഷം 713 സീറ്റും കോണ്‍ഗ്രസ്‌ 39 സീറ്റും നേടുമെന്ന്‌ സര്‍വ്വേ വിലയിരുത്തുന്നു. ഒഡീഷയില്‍ ബിജുജനതാദള്‍ 1016 സീറ്റില്‍ വിജയിക്കുന്‌പോള്‍ കോണ്‍ഗ്രസ്‌ 39ഉം ബി.ജെ.പി 04 സീറ്റുകളും നേടുമെന്ന്‌ സര്‍വ്വേ അഭിപ്രായപ്പെടുന്നു.

മോഡിയുടെ നേതൃതൃത്വത്തില്‍ ബിഹാറില്‍ ബി.ജെ.പി 16മുതല്‍ 24 വരെ സീറ്റുകള്‍ നേടുമെന്ന്‌ അഭിപ്രായപ്പെട്ട സര്‍വ്വേ ജെ.ഡി.യു 713 സീറ്റ്‌ നേടുമെന്നും, ലാലു പ്രസാദ്‌ യാദവിന്റെ ആര്‍.ജെ.ഡി 610 വരെ സീറ്റുകള്‍ നേടുമെന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്‌ 04 വരെ സീറ്റുകളെ ലഭിക്കൂ. മോഡിയുടെ വ്യക്തി പ്രഭാവം ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക്‌ ഗുണകരമാകും എന്ന്‌ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
Join WhatsApp News
RAJAN MATHEW DALLAS 2014-01-22 15:42:59
ഒരു ദേശീയ ചാനല്‍ നടത്തിയ സര്‍വ്വെയിലാണ്‌ രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും മോഡി ഏറെ പിന്നിലാക്കിയത്‌.
    ഏതു ദേശിയ ചാനൽ ???
RAJAN MATHEW DALLAS 2014-01-22 20:20:35

 WHICH NATIONAL CHANNEL ????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക