Image

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈനേടും: സര്‍വേ

Published on 22 January, 2014
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈനേടും: സര്‍വേ
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈ നേടുമെന്ന് സിഎന്‍എന്‍ ഐബിഎന്‍ സിഎസ്ഡിഎസ് സര്‍വേ. യുഡിഎഫ് 12 മുതല്‍ 18വരെ സീറ്റ് നേടും. ഇടതുമുന്നണിക്ക് ലഭിക്കുക രണ്ടു മുതല്‍ എട്ടു സീറ്റ് വരെയാണെന്നും സര്‍വേപ്രവചിക്കുന്നു. അതേസമയം, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സര്‍വേയില്‍ പങ്കെടുത്ത പകുതിപ്പേര്‍ അഭിപ്രായപ്പെടുന്നു. 

ലോക്‌സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ഇപ്പോള്‍ അതായത് ഈ മാസം നടക്കുകയാണെങ്കില്‍ സംസ്ഥാനത്ത് യുഡിഎഫ് 12 മുതല്‍ 18 വരെ സീറ്റുകള്‍ നേടി മുന്നിലെത്തുമെന്നാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. എല്‍ഡിഎഫിന് രണ്ടുമുതല്‍ എട്ടുസീറ്റുവരെ മാത്രമേ കിട്ടുകയുള്ളൂ. അതേസമയം, കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 50 % പേര്‍ അതൃപ്തി രേഖപ്പെടുത്തി. നല്ലതെന്ന് 44% പേരും പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് 47%വും പോരെന്ന് 39% അഭിപ്രായപ്പെട്ടു. 

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്യില്ലന്ന് 43% അഭിപ്രായപ്പെട്ടപ്പോള്‍ 26% യുഡിഎഫിനെ പിന്തുണച്ചു  . 32% പേര്‍ക്ക് അഭിപ്രായമില്ല.   മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് 57% അഭിപ്രായപ്പെട്ടു. സോളാര്‍ കേസിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണു സര്‍വേ ഫലം. സോളാര്‍ കേസിന്റെ പേരിലുള്ള സര്‍ക്കാര്‍   നടപടികളെ പിന്തുണയ്ക്കുന്നില്ലെന്നും അഭപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയ്ക്ക് വന്‍പിന്തുണയാണ് കിട്ടിയത് . ഇത് ജനങ്ങള്‍ക്ക് ഗുണകരമെന്ന് ഇടത് അനുകൂലികളില്‍   52% പേര്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിനു പുറമേ കര്‍ണാടകത്തിലും നേട്ടം കോണ്‍ഗ്രസിനാണെന്നാണ് പ്രവചനം. എന്നാല്‍ ആന്ധ്രയില്‍ മുന്നില്‍ വൈഎസ്ആറിന്റെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് മൂന്നാമതാവും. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ 23 സീറ്റ് വരെ നേടും, ഡിഎംകെ 13 സീറ്റ് വരെയും. പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ രാഹുല്‍ ഗാന്ധിയെന്നും സര്‍വെ വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയുടെ ജനപിന്തുണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞു. രാഹുലിെന  21% പേര്‍ പിന്തുണച്ചപ്പോളള്‍  , മോദിക്ക് ഏഴുശതമാനം പിന്തുണമാത്രം ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്ന് 13% പേര്‍ അഭിപ്രായപ്പെട്ടു. 

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസും കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസും   തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും മുന്നിലെത്തുമെന്ന് സിഎന്‍എന്‍ ഐബിഎന്‍ സിഎസ്ഡിഎസ്  സര്‍വ്വെ. ആന്ധ്രയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 33 സീറ്റുകള്‍നേടിയ കോണ്‍ഗ്രസ്ിന് ഇത്തവണ കനത്ത തരിച്ചടിയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണ  രാജ്യത്ത് ഏറ്റവുമധികം സീറ്റുകള്‍ നേടിയ കര്‍ണ്ണാടകത്തില്‍ ഇത്തവണ   ബിജെപിക്ക്   പത്തില്‍ താഴെ സീറ്റുകളിലൊതുങ്ങേണ്ടി വരുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

42 സീറ്റുകളുള്ള ഐക്യ ആന്ധ്രയില്‍   ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്   ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ 11 മുതല്‍19 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സിഎന്‍എന്‍ ഐബിഎല്‍ സിഎസ്ഡിഎസ്   പ്രവചനം. ഒന്‍പത് മുതല്‍ 15 സീറ്റുകളുമായി ടിഡിപി രണ്ടാമതെത്തുമ്പോള്‍ കഴിഞ്ഞതവണ 33 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് അഞ്ച്   മുതല്‍ ഒന്‍പത് സീറ്റുകള്‍ മാത്രമേ ലഭിക്കാനിടയുള്ളൂ. ടിആര്‍എസിന് നാലു മുതല്‍ എട്ടു സീറ്റുകള്‍വരെ ലഭിക്കാം.

കര്‍ണ്ണാടകത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. ആകെയുള്ള 28സീറ്റുകളില്‍ 10 മുതല്‍ 18 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് വിജയസാധ്യത.  കഴിഞ്ഞതവണ 19 സീറ്റുകള്‍ ലഭിച്ച ബിജെപിക്ക് ഇത്തവണ ആറു മുതല്‍ 10വരെ സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. ജനതാദള്‍ സെക്യുലറിന്   നാലു മുതല്‍ എട്ടുവരെ സീറ്റുകളാണ് സര്‍വേ നല്‍കുന്നത്. തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെക്കാണ് മുന്‍തൂക്കം. ആകെയുള്ള 39 സീറ്റുകളില്‍ 23 സീറ്റുകള്‍ വരെ ഇവര്‍ക്ക്   ലഭിക്കാം. ഡിഎംകെക്ക് ഏഴു മുതല്‍ 13 വരെയും   കോണ്‍ഗ്രസിന് ഒന്നു മുതല്‍ അഞ്ച് വരെയും സീറ്റുകളാണ് പ്രവചിക്കുന്നത്.

Join WhatsApp News
Aniyankunju 2014-01-23 13:00:08
ന്യൂഡല്‍ഹി: ലോക് സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് 11 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യാ ടുഡേയും സി- വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണു ഈ ഫലം. കോണ്‍ഗ്രസ്സിനു കേരളത്തില്‍ ഏഴു സീറ്റ് നഷ്ടപ്പെടും. മാണി ഗ്രൂപ്പും മുസ്ലിം ലീഗും സീറ്റുകള്‍ നിലനിര്‍ത്തും- സര്‍വ്വേ പറയുന്നു. ഡല്‍ഹിയില്‍ എഎപി അഞ്ച് സീറ്റ് നേടുമെന്നും പ്രവചനമുണ്ട്.യുപിയില്‍ കോണ്‍ഗ്രസ് കൂടുതല്‍ പിന്നോട്ട് പോകും. ബിജെപി മെച്ചപ്പെടും. പക്ഷേ എസ്പിയും ബിഎസ്പിയും പിടിച്ചുനില്‍ക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക