Image

ബീലെഫെല്‍ഡില്‍ പ.പരുമലത്തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ ആറിന്

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 03 November, 2011
ബീലെഫെല്‍ഡില്‍ പ.പരുമലത്തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ ആറിന്
ബീലെഫെല്‍ഡ് :പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 109-ാമത് ഓര്‍മപ്പെരുനാള്‍ നവംബര്‍ ആറിന് ജര്‍മനിയിലെ ബീലെഫെല്‍ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ബഥേലിലെ അസ്സഫയൂം ഹൗസില്‍ ഭക്ത്യാദരവുകളോടെ ആഘോഷിക്കുന്നു.

പെരുന്നാള്‍ ദിനമായ നവംബര്‍ ആറിന് (ഞായര്‍)രാവിലെ 9 മണിക്ക ്പ്രഭാത പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും ഇടവക വികാരി റവ.ഫാ. ലൈജു മാത്യു കാര്‍മ്മികത്വം വഹിക്കും.

ഈ ആത്മീയ ശുശ്രൂഷകളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധന്റെ മദ്ധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപുര്‍വം ക്ഷണിച്ചുകൊള്ളുന്നു

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Tagungszentrum Assapheum
Bethelplatz 1 (for navigation purpose: Gretereichweg 10)
33617 Bielefeld

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഫാ. ലൈജു മാത്യു( വികാരി) 061312171996.
ഉമ്മന്‍ കോയിപ്പുറത്ത് (സെക്രട്ടറി) 02583 918208
എബ്രഹാം കോശി (ട്രഷറര്‍) 0521 2701098





ബീലെഫെല്‍ഡില്‍ പ.പരുമലത്തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ നവംബര്‍ ആറിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക