Image

ജസ്റ്റിസ് പി.ജോസഫും പിന്‍മാറി -അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 23 January, 2014
ജസ്റ്റിസ് പി.ജോസഫും പിന്‍മാറി -അനില്‍ പെണ്ണുക്കര
കൊച്ചി: എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് തോമസ് പി. ജോസഫ് പിന്‍മാറി. നേരത്തെ ജസ്റ്റിസ് ഹരിലാലും ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

2013 നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സിബിഐ കോടതി എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള നാലുപ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള ഏഴുപ്രതികളെ കുറ്റവിമുക്തരാക്കിയത്. തികച്ചും അസ്വാഭാവികമായ വിധിയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന ഈ കേസില്‍ ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറാണ് തിരുവനന്തപുരം സിബിഐ കോടതി വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സിബിഐ ഈ കേസില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടില്ല. 2014 ഫെബ്രുവരി അഞ്ചിനുള്ളില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള സമയപരിധിയാണ് സിബിഐക്കുള്ളത്.

ജസ്റ്റിസ് പി.ജോസഫും പിന്‍മാറി -അനില്‍ പെണ്ണുക്കര
Join WhatsApp News
Keeramutty 2014-01-23 14:49:28
ഒന്നുകില്‍ പേടിച്ചിട്ട്, അല്ലെങ്കില്‍ നെല്ലിതോട്ടം കിട്ടിയിട്ട്. 
(കീറാമുട്ടി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക