Image

ഇന്ത്യയുടെ 'പൂര്‍ണ സ്വരാജ് ദിനം ' അഥവാ റിപ്പബ്ലിക്ക് ദിനാഘോഷം

ഫിലിപ്പ് മാരേട്ട് Published on 24 January, 2014
ഇന്ത്യയുടെ  'പൂര്‍ണ സ്വരാജ് ദിനം '  അഥവാ റിപ്പബ്ലിക്ക്  ദിനാഘോഷം
ഇന്ത്യയുടെ  'പൂര്‍ണ സ്വരാജ് ദിനം '  അഥവാ റിപ്പബ്ലിക്ക്  ദിനാഘോഷം
 
 ഫിലിപ്പ് മാരേട്ട്
 
ഒരു സ്വതന്ത്ര പരമാധികാര രാജ്യമായി മാറിയ   ഇന്ത്യയില്‍ സ്വന്തമായി ഒരു ഭരണഘടന   പ്രാബല്യത്തില്‍ വന്നതിന്റെ അനുസ്മരണാ ദിനമാണ് റിപബ്ലിക്ക് ദിനമായി ഇന്ത്യ ആഘോഷിക്കുന്നത്. ജനുവരി 26നാണ് ഈ ആഘോഷം  അരങ്ങേറുന്നത്.
 
രാജ്യമെമ്പാടും വിവിധ ആഘോഷ പരിപാടികള്‍ ഇന്നേ ദിവസം ഉണ്ടാകും. പ്രത്യേകിച്ചും ഡല്‍ഹിയിലും  മറ്റ്  എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മിലിട്ടറി പരേഡുകള്‍ ഉണ്ടായിരിക്കും. ഡല്‍ഹിയില്‍  നടക്കുന്ന പരേഡിനിടയില്‍  ഇന്ത്യാഗേറ്റിനു മുന്നില്‍ അമര്‍ ജവാന്‍ ജ്യോതിയുടെ മുന്നില്‍ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി വീരമ്യത്യു വരിച്ച സൈനീകരുടെ മുന്നില്‍ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാന മന്ത്രി റിത്തു സമര്‍പ്പിക്കും. അതിനെതുടര്‍ന്ന് രാഷ്ട്രപതി പതാക ഉയര്‍ത്തും . തുടര്‍ന്ന് പരേഡില്‍ പങ്കെടുക്കുന്ന സൈനീകര്‍ പ്രത്യേകം തയ്യാറാക്കിയ സ്‌റ്റേജില്‍ നില്ക്കുന്ന  പ്രസിഡന്റിനെ സല്യുട്ട് ചെയ്ത്  മുന്നോട്ട്  നീങ്ങും.  എല്ലാ സംസ്ഥാന തലസ്ഥാനങ്ങളില്‍  നടക്കുന്ന പരേഡുകളില്‍  ആ സംസ്ഥാനങ്ങളിലെ ഗെവര്‍ണര്‍മാരാണ്  സല്യുട്ട് സ്വീകരിക്കുന്നത് . ഏതെങ്കിലും വിദേശ രാജ്യത്തിലെ  തലവന്‍  എല്ലാ വര്‍ഷവും പ്രസിഡന്റിന്റെ  വിശിഷ്ടാതിഥിയായി ഈ പരേഡില്‍ പങ്കെടുക്കും. ഈ വര്‍ഷം  ജെപ്പാന്‍ പ്രധാന മന്ത്രി Shinzo Abe  ആണ് വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടിരിക്കുന്നത് . ഇത് ആദ്യമായിട്ടാണ് ജെപ്പാന്‍ പ്രധാന മന്ത്രി വിശിഷ്ടാതിഥിയായി  ഇന്ത്യയില്‍ എത്തുന്നത് . ഇരു രാജ്യങ്ങളുടെ ദൃഡമായ കൂട്ടുകെട്ടായി  ഇതിനെ വിലയിരുത്തപെടുന്നു.
 
ഹെലികോപ്റ്ററുകള്‍  ആകശത്തുനിന്നും പരേഡില്‍ പങ്കെടുക്കുന്നവരുടെമേലും കാണികളുടെ മേലും റോസ്സാപൂദെളങ്ങള്‍  വര്‍ഷിക്കുന്നത് വൈകാരികമായ അനുഭവമാണ്.   രാഷ്ട്രപതി ഭവന്‍  മുതല്‍ ഇന്ത്യാഗേറ്റ്   വരെ ഉള്ള സ്ഥലത്ത് ആണ് പുഷ്പ്പ വൃഷ്ട്ടി നടത്തുന്നത്. തുടര്‍ന്ന് സിവിലിയന്‍സിനും,  സൈനീകരില്‍ നിന്നും  തിരഞ്ഞെടുക്കപെട്ടവര്‍ക്ക്  ധീരതാ അവാര്‍ഡുകളും  മെഡലുകളും  വിതരണം ച്ചെയും.  അതുപോലെ  പല സ്ഥലങ്ങളിലും ജനുവരി 26 മുതല്‍ 29 വരെ നാഷണല്‍ ഫോക് ഡാന്‍സ്  ഫെസ്റ്റിവല്‍ അരങ്ങേറും.
 
ഇന്ത്യ 1947  ആഗസ്റ്റ് 15ന്  ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തുവെങ്കിലും  സ്വന്തമായ  ഒരു ഭരണഘടനയില്‍  (ഹിന്ദിയിലും, ഇംഗ്ലീഷിലും ) നാഷണല്‍ അസംബ്ലി ഒപ്പു വച്ചത് ജനുവരി 24, 1950 നാണ്.
 
പിന്നിട് രണ്ടു ദിവസം  കഴിഞ്ഞ് ജനുവരി 26, 1950 നാണ്  ഭരണഘടന  ഔദ്യോഗികമായി പ്രാബല്യത്തില്‍  വന്നത്. ഈ തീയതി തിരഞ്ഞെടുക്കുന്നതിന്  ഒരു കാരണം ഉണ്ട്. 1930 ജനുവരി 26 മുതല്‍ ഇന്ത്യയില്‍ സ്വതന്ത്ര സമരസേനാനികള്‍ 'പൂര്‍ണ സ്വരാജ് ദിനം ' എന്ന പേരില്‍  ഒരു ആഘോഷം  നടത്തി വന്നിരുന്നു.  ഇതേ തുടര്‍ന്നാണ്  ഈ  ദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തത്.  അങ്ങനെ ഈ ഭരണഘടനയിലൂടെ ഇന്ത്യാകാര്‍ക്ക്  അവരില്‍ നിന്നു തന്നെ അവരുടെ ഭരണകര്‍ത്താക്കന്മാരെ തിരഞ്ഞെടുക്കുവാനുള്ള അവകാശം ലഭിച്ചു.
 
ഇന്ത്യ റിപ്പബ്ലിക്ക്  ആയിട്ട് 64  വര്‍ഷം തികഞ്ഞുവെങ്കിലും വന്‍കിട പരേഡുകള്‍ അരങ്ങേറുന്ന നഗരങ്ങളില്‍ നിന്നും വളരെയേറെ വ്യത്യസ്ഥമാണ് ഭാരതിയ ഗ്രാമങ്ങളുടെ അവസ്ഥ. ശരിയായ ഇന്ത്യയെ മനസിലാക്കാന്‍ നമ്മുടെ രാഷ്ട്രപിതാവ്  ഗാന്ധിജി  ആഹ്വാനം ചെയ്തതുപോലെ ഇന്ത്യന്‍  ഗ്രാമങ്ങളിലേക്ക് നാം കടന്നുപോകണം. ഇന്ത്യയുടെ വന്‍കിടനഗരങ്ങളില്‍ ജാതി, മത, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ അത്ര പ്രകടമായി ദര്‍ശിക്കാനാവില്ലെങ്കിലും ഗ്രാമങ്ങളില്‍  ഈ വ്യത്യാസങ്ങള്‍ വളരെ പ്രകടമായി  കാണാന്‍ സാധിക്കും. ഗ്രാമങ്ങളില്‍ ഇന്നും അവര്‍ണന്  കഞ്ഞി കുമ്പിളില്‍ തന്നെ എന്നതാണ് അവസ്ഥ.
 
ഇന്നും അവര്‍ണനും, സവര്‍ണനും  വെള്ളം കോരാന്‍ പ്രത്യേകം കിണറുകള്‍ നിര്‍മ്മിക്കുന്ന ഗ്രാമങ്ങള്‍  ഇന്ത്യയിലുണ്ട്.  ഒരു ഗ്രാമത്തില്‍ അവര്‍ണര്‍ക്ക്  കയറാന്‍  അനുവാദമില്ലാത്ത ചായക്കട  പ്രവര്‍ത്തിക്കുന്നതായി  ഞാന്‍ വായിക്കുകയുണ്ടായി.ആ കടയ്ക്കുള്ളില്‍ സവര്‍ണന്  കടന്നുവരാം മാന്യതയോടെ അതിനുള്ളില്‍ ഇരുന്ന്  ചായകുടിക്കാം എന്നാല്‍ അവര്‍ണന്  അകത്ത്  പ്രവേശനമില്ല. അവന്  ചായ കുടിക്കണമെങ്കില്‍  അവന്‍ വീട്ടില്‍ നിന്ന് പാത്രം കൊണ്ടുവരണം. എന്നിട്ട് ജനാലക്കരികില്‍ നില്‍ക്കുമ്പോള്‍ ഒരു കമ്പിന്റെ അറ്റത്ത് കെട്ടിയുറപ്പിച്ചു വച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ ചായ അവന്റെ പാത്രത്തിലേക്ക് പകര്‍ന്നു നല്കും  ഇതാണ് രീതി. എന്നാല്‍ ചായയുടെ വില ഈടാക്കുമ്പോള്‍ മാത്രം ഈ മനസ്ഥിതി മാറുന്നു. ഇരു കൂട്ടരുടെയും കാശിന് തുല്യവില. ഒരു പക്ഷേ  ലോകത്തില്‍ ജാതിയും, മതവും, വര്‍ഗ്ഗവും  ഒന്നുമില്ലാത്ത  ഒരേയൊരു വസ്തു  വെള്ളിക്കാശ് മാത്രമായിരിക്കും.
 
 
ഇതെല്ലാം മാറി മലയാളി, തമിഴന്‍, തെലുങ്കന്‍, പഞ്ചാബി എന്നിങ്ങനെ അവരവരുടെ മാളങ്ങളില്‍ ഒതുങ്ങി കഴിയാതെ ഭാരതീയന്‍ എന്ന ഒറ്റ ബാനറിനു കീഴില്‍  നമ്മളെല്ലാം ഒന്നിച്ചണിചേരണം. എങ്കില്‍ മാത്രമേ ഗാന്ധിജി ആഗ്രഹിച്ചതുപൊലെ ഇന്ത്യയുടെ എല്ലാ   ഗ്രാമങ്ങളിലും  വികസനം കടന്നുചെല്ലുകയുള്ളൂ . അങ്ങനെ വികസനം കടന്നു  ചെല്ലുമ്പോള്‍   മാത്രമേ ഇന്ത്യയുടെ റിപ്പബ്ലിക്ക്  ദിനാഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ്ണ   വിജയം ലഭിക്കുകയുള്ളൂ.  ആ ദിനം നമ്മുക്ക് സ്വപ്നം കാണാം .
 
ഈ 65മത്  റിപ്പബ്ലിക്ക്  ദിനാഘോഷങ്ങള്‍ക്ക്  എല്ലാ വിധ ആശംസകള്‍  നേര്‍ന്നുകൊണ്ട് .. ജയ് ഹിന്ദ് !
 
 

ഇന്ത്യയുടെ  'പൂര്‍ണ സ്വരാജ് ദിനം '  അഥവാ റിപ്പബ്ലിക്ക്  ദിനാഘോഷംഇന്ത്യയുടെ  'പൂര്‍ണ സ്വരാജ് ദിനം '  അഥവാ റിപ്പബ്ലിക്ക്  ദിനാഘോഷംഇന്ത്യയുടെ  'പൂര്‍ണ സ്വരാജ് ദിനം '  അഥവാ റിപ്പബ്ലിക്ക്  ദിനാഘോഷം
Join WhatsApp News
sujan m kakkanatt dallas 2014-01-25 08:17:19
തികച്ചും അവസരോചിതമായ ലേഖനം പ്രിധീകരിച ഈ - മലയാളിക്കും ശ്രീ മാരേട്ടിനും വളരെയധികം നന്ദി. ഈ കാലഖട്ടത്തിൽ മാരെട്ടിന്റെ നിരീക്ഷണങ്ങൾ വളരെ പ്രസസ്ക്തമാണ്. ഇന്ത്യ റിപബ്ലിക് ദിനത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക