Image

സഭകളുടെ രാജ്യാന്തര സംവാദം ജനുവരി 27 മുതല്‍ പാമ്പാക്കുടയില്‍

Published on 26 January, 2014
സഭകളുടെ രാജ്യാന്തര സംവാദം ജനുവരി 27 മുതല്‍ പാമ്പാക്കുടയില്‍
കൊച്ചി: പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും കത്തോലിക്കാ സഭകളും തമ്മിലുള്ള സംയുക്ത കമ്മിഷന്റെ രാജ്യാന്തര ദൈവശാസ്ത്ര സംവാദം ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്ന് വരെ മൂവാറ്റുപുഴയ്ക്കു സമീപം പാമ്പാക്കുട സമന്വയ സെന്ററില്‍ നടക്കും.
ഓര്‍ത്തഡോക്‌സ് സഭ ആതിഥേയത്വം വഹിക്കുന്ന സംവാദത്തില്‍ കത്തോലിക്കാ സഭാ പ്രതിനിധികളെക്കൂടാതെ കോപ്റ്റിക്, അര്‍മീനിയന്‍, ഇത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്‌റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ അറിയിച്ചു.
സഭാവിഭജനം ഉണ്ടാകുംമുമ്പ് ആദ്യ അഞ്ചു നൂറ്റാണ്ടുകളില്‍ സഭകള്‍ തമ്മിലുണ്ടായിരുന്ന സംസര്‍ഗ്ഗം തിരിച്ചുകൊണ്ടുവരികയാണ് ഈ വര്‍ഷത്തെ സംവാദത്തിന്റെ ലക്ഷ്യം.
ആര്‍ച്ച് ബിഷപ്പ് പെട്രോസിയന്‍, ബിഷപ്പ് അന്‍ബാ ബിഷോയി, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, മാര്‍ തെയോഫിലോസ് ജോര്‍ജ്ജ് സ്‌ളീബാ, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഫാ. ഷിനൌഡാ മാഷര്‍ ഇഷാക്ക്, ഫാ. ഡോ. ബേബി വര്‍ഗീസ്, ഫാ. ഷാഹെ അനന്യന്‍, ഫാ. ഡാനിയേല്‍ ഫെലോക്കേ, ഫാ. കോളംബസ്‌റുവര്‍ട്ട്, ഫാ. ബോഗോസ് ലെവോണ്‍ സെഖിയാന്‍ തുടങ്ങിയവര്‍ പ്രബന്ധം അവതരിപ്പിക്കും.
കര്‍ദിനാള്‍ കുര്‍ട്ട് കോക്ക്, ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് ജോര്‍ജസ് കസ്മുസ, ബിഷപ്പുമാരായ യോഹന്നാന്‍ ഗോള്‍ട്ടാ, പീറ്റര്‍ മരിയാത്തി, പോള്‍ റൂഹാനാ, പോള്‍ വെര്‍ണര്‍ ഷെല്ലി തുടങ്ങിയവര്‍ കത്തോലിക്കാ പ്രതിനിധി സംഘത്തിനു നേതൃത്വം നല്‍കും.

സഭകളുടെ രാജ്യാന്തര സംവാദം ജനുവരി 27 മുതല്‍ പാമ്പാക്കുടയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക