വോക്കിംഗില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം ഭക്തി നിര്‍ഭരമായി മാറി.
വോക്കിംഗ് കേരള കമ്യുണിറ്റിയുടെ അഭ്യമുഖ്യത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍
വോക്കിംഗിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. രാവിലെ
11.30ന് വോക്കിംഗ് സെന്റ് ഡന്സ്റ്റാന് പള്ളിയില്‍ നടന്ന ആഘോഷമായ തിരുനാള്‍
കുര്‍ബാനയ്ക്ക് ഫാ. പോള്‍ പൂവത്തിങ്കല്‍, ഫാ. ബിജു കോച്ചേരി നാല്പ്പതില്
എന്നിവര്‍ നേത്രുത്വം നല്കി. ഫാ. പോള്‍ പൂവത്തിങ്കലിന്റെ വ്യത്യസ്തത നിറഞ്ഞതും
സംഗീത സാന്ദ്രവുമായ തിരുനാള്‍ കുര്‍ബാന വോക്കിംഗ് മലയാളികള്‍ക്ക് നവ്യാനുഭവമായി
മാറി.
കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അല്‍ഫോന്‍സാമ്മയുടെ
ജീവിതത്തിലെന്നപോലെ എളിമ നിറഞ്ഞ ജീവിതം നയിക്കാതെയും കാണപെടുന്ന സഹോദരനെ
സ്നേഹിക്കാതെയും എന്നും പള്ളിയില്‍ പോയതുകൊണേ്ടാ നിരന്തരമായി ധ്യാനങ്ങള്‍
കൂടിയതുകൊണേ്ടാ ദൈവ സന്നിധിയില്‍ നമ്മുടെ ജീവിതത്തിനു യാതൊരു പ്രതിഫലവും
ലഭിക്കില്ലെന്ന് തിരുനാള്‍ പ്രസംഗത്തില്‍ ഫാ. പോള്‍ പൂവത്തിങ്കല്‍
പറഞ്ഞു.
കുര്‍ബാനക്കുശേഷം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും തുടര്‍ന്ന്
തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും നിരവധി ഭക്ത ജനങ്ങള്‍
പങ്കെടുത്തു.
വോക്കിംഗ് ബിഷപ് ഡേവിഡ് ബ്രൗണ്‍ സ്കൂള്‍ ഹാളില്‍ നടന്ന
സ്നേഹവിരുന്നിനുശേഷം വോക്കിംഗ് മലയാളം ഫെല്ലോഷിപ്പിന്റെ അഞ്ചാം വാര്‍ഷിക ആഘോഷ
പരിപാടികള്‍ ആരംഭിച്ചു. വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്യുണിറ്റി പുറത്തിറക്കിയ
എല്‍ഷദായി എന്ന സുവനീറിന്റെ പ്രകാശനം ഫാ. പോള്‍ പൂവത്തിങ്കലും വെബ് സൈറ്റിന്റെ
ഉദ്ഘാടനം ഫാ. ബിജു കോച്ചേരിനാല്പ്പതിലും നിര്‍വഹിച്ചു.
ലോക
മലയാളികള്‍ക്കിടയില്‍ പാടും പാതിരി എന്ന അപര നാമത്തില്‍ അറിയപെടുന്ന പ്രശസ്ത
ഗായകന് ഫാ. പോള്‍ അവതരിപ്പിച്ച ശാസ്ത്രീയ സംഗീത പരിപാടി ആഘോഷങ്ങള്‍ക്ക് മാറ്റു
കൂട്ടി. വോക്കിംഗിലെ മലയാളി കുരുന്നുകള്‍ അവതരിപ്പിച്ച അവതരണ ഗാനം ഉള്‍പ്പെടെയുള്ള
ബൈബിള്‍ അധിഷ്ഠിത ഡാന്‍സുകള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കഴിഞ്ഞ ഒരു
മാസത്തോളമായി സോളി സിബുവിന്റെ ശിക്ഷണത്തില്‍ പരിശീലനം നടത്തിയാണ് കുട്ടികള്‍
സ്റ്റേജില്‍ അണിനിരന്നത്
മദ്യത്തിനെതിരെ ജോണ്സന് കുര്യന്റെ
നേതൃത്വത്തില്‍ അവതരിപ്പിച്ച സ്കിറ്റും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ
ആസ്പദമാക്കി ജോയല്‍ ജോസും ജോബിന് ജോസും അവതരിപ്പിച്ച ദൃശ്യാവിഷ്കരവും
എഡ്വേവര്ഡ് സോളസും ടീമും അവതരിപ്പിച്ച സൃഷ്ടി കര്‍മത്തെ അടിസ്ഥാനമാക്കിയുള്ള
സ്കിറ്റും ശ്രദ്ധേയമായിരുന്നു.
ബൈബിള്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കും
ആഘോഷ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും ഫാ. പോള്‍ പൂവത്തിങ്കല്‍
സമ്മാനങ്ങള്‍ വിതരണം ചെയ്തു. വോക്കിംഗ് കേരള ക്രിസ്ത്യന്‍ കമ്യുണിറ്റിയുടെ
ചുമതലയുള്ള സീറോ മലബാര്‍ സഭ ചാപ്ലെയിന്‍ ഫാ. ബിജു കോച്ചേരി നാല്പ്പതില്, നോബിള്‍
ജോര്‍ജ് എന്നിവരുടങ്ങുന്ന കമ്മറ്റി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം
നല്കി.