Image

ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ യുവതി ആത്മഹത്യ ചെയ്‌ത സംഭവം: എസ്‌.ഐക്ക്‌ സസ്‌പെന്‍ഷന്‍

Published on 28 January, 2014
ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ യുവതി ആത്മഹത്യ ചെയ്‌ത സംഭവം: എസ്‌.ഐക്ക്‌ സസ്‌പെന്‍ഷന്‍
കൊച്ചി: ഫേസ്‌ബുക്കില്‍ അപമാനിച്ചതിനെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ചേരാനല്ലൂര്‍ എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സംഭവത്തില്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയോട്‌ നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൊച്ചി സിറ്റി പൊലീസ്‌ കമ്മിഷണര്‍ കെ.ജി.ജയിംസ്‌ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. പരാതിയില്‍ നടപടി എടുക്കുന്നതില്‍ ചേരാനല്ലൂര്‍ എസ്‌.ഐ വീഴ്‌ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

എറണാകുളം സൗത്ത്‌ ചിറ്റൂര്‍ മെട്രോ പാരഡൈസ്‌ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന അമ്പലപ്പുഴ തോട്ടപ്പള്ളി ബിനുഭവനില്‍ അനീഷിന്റെ ഭാര്യ വിജിതയെ (27) ഞായറാഴ്‌ച രാത്രിയാണ്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

അതിനിടെ ഫേസ്‌ ബുക്കുമായി ബന്ധപ്പെട്ടല്ല മറിച്ച്‌ ഭര്‍ത്താവ്‌ വഴക്ക്‌ പറഞ്ഞതിലുള്ള മനോവിഷമമാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.
Join WhatsApp News
RAJAN MATHEW DALLAS 2014-01-28 20:04:35

 യുവതി എഴുതിയ എഴുത്ത് എസ ഐ യുടെ കയ്യില കാണും !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക