Image

മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ (ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 13: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 28 January, 2014
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ (ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 13: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പന്ത്രണ്ടാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ - 13

കൂരമ്പുപോലുള്ളീ വാണിയാ മാരനില്‍
കാരിരുമ്പാണിപോല്‍ ചെന്നുകൊണ്ടു.

ഇത്തരമുണ്ടായൊരാപത്താലാര്‍ത്തയായ്‌,
പാര്‍ത്തവള്‍ രാത്രിയാ രാജഗേഹേ,

തൊട്ടടുത്താദിനം പൊട്ടി വിടര്‍ന്നപ്പോള്‍
വിട്ടല്ലോ ഭൂപശേന്‍ നാരിയാളെ.

ഒട്ടേറെ പണ്ടങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍,
പട്ടുടയാടകളെന്നിവയും,

കെട്ടുകെട്ടായിട്ടവള്‍ക്കേകി, മന്നവന്‍,
തുഷ്ടയായ്‌ കൊട്ടാരം വിട്ടിടുവാന്‍.

സൗന്ദര്യ ധാമങ്ങള്‍ക്കാ ധനമൂഴിയി
ലെന്നും വിപത്തു വരുത്തിവയ്‌ക്കും.

സുന്ദരിയാമവള്‍ നന്നാ മദിച്ചുപോ-
യിന്നവള്‍ ദുര്‍ഭഗയായതിനാല്‍.

xxx xxx xxx

അല്ലയോ, യിസ്രയേല്‍ മന്നനാമങ്ങേക്കീ
വല്ലായ്‌മ വന്നിടാനെന്തുപറ്റി?

യിസ്രയേല്‍ ഭൂപനായീശന്‍ നിയോഗിച്ച
യിശ്ശായി നന്ദനനല്ലേയങ്ങ്‌?

തങ്കത്താല്‍ വാര്‍ത്തൊരാ സൗന്ദര്യ റാണിയെ
പങ്കിലമാക്കിയതങ്ങു താനോ?

(തുടരും)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌, Yohannan.elcy@gmail.com
മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌ (ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 13: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക