Image

സ്വവര്‍ഗരതി ക്രിമിനല്‍കുറ്റം തന്നെ

Published on 29 January, 2014
സ്വവര്‍ഗരതി ക്രിമിനല്‍കുറ്റം തന്നെ
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍െയും നാസ് ഫൗണ്ടേഷന്റെയും ഹര്‍ജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസുമാരായ എച്ച്.എല്‍. ദത്തു, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ചാണ് റിവ്യൂ ഹര്‍ജി തള്ളിയത്. ഇതിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് നാസ് ഫൗണ്ടേഷന്റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ വ്യക്തമാക്കി. 

ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വിയും മുഖോപാദ്ധ്യായയും അടങ്ങുന്ന ബെഞ്ചാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് പ്രഖ്യാപിക്കുകയും ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തത്.ഇത്തരം കേസുകള്‍ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ 'ട്വിറ്ററില്‍' അഭിപ്രായപ്പെട്ടു. 

സ്വവര്‍ഗരതിക്ക് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കണമോയെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും കോടതി വ്യക്തമാക്കി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിവിധ മത-സാമൂഹിക സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ്, സ്വവര്‍ഗരതി അനുകൂലികള്‍ക്ക് തിരിച്ചടിയായ വിധിയുണ്ടായത്.
Join WhatsApp News
vavakkuttan 2014-01-29 10:42:37
Very bad. We are far behind. It is not a criminal activity but an unnatural activity. Kashtam thanne.
Anthappan 2014-01-29 11:51:51
Court is going too far into the personal life of people. Pretty soon they will declare that masturbation is also criminal.
Aniyankunju 2014-01-30 14:23:41
Please read the news item carefully: .......ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഈ വകുപ്പ് റദ്ദാക്കണമോയെന്ന് ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും കോടതി വ്യക്തമാക്കി. ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന 2009-ലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് റദ്ദാക്കിയത്.... In 2009 the Delhi HC ruled that IPC Section 377 is unconstitutional. Supreme Court in 2013 struck down the Delhi HC verdict, and re-instated IPC Section 377. SC ruled that the Policy towards same-sex relationship must be decided by the Indian Parliament. This author finds nothing wrong or unusual in the SC verdict. Let the Parliament make laws, and let the Court interpret the laws. The Courts must stop legislating from the Bench.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക