Image

ഹസാരെ മൗനവ്രതം അവസാനിപ്പിച്ചു

Published on 04 November, 2011
ഹസാരെ മൗനവ്രതം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: പത്തൊന്‍പത് ദിവസത്തെ മൗനവ്രതം അണ്ണാഹസാരെ അവസാനിപ്പിച്ചു. രാവിലെ ഏഴുമണിയോടെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി ' ഭാരത് മാതാ കി ജയ് ' എന്ന് വിളിച്ചാണ് ഹസാരെ മൗനവ്രതം അവസാനിപ്പിച്ചത്.

ലോക്പാല്‍ സ്ഥിരസമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെയാണ് ഹസാരെ ഡല്‍ഹിയില്‍ എത്തിയത്.

മഹാരാഷ്ട്രയിലെ ' ആത്മ ശാന്തി ' ആശ്രമത്തിലായിരുന്നു ഹസാരെ മൗനവ്രതം അനുഷ്ഠിച്ചത്. ഈകാലയളവില്‍ തന്നെ ടീം ഹസാരെയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുവരെ ആരോപണം ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക