തിരുവനന്തപുരം: ഭരത്ഗോപി ഫൗണ്ടേഷന് ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ ഭരത് ഗോപി
സ്മാരക പുരസ്കാരം കലാഭവന്‍ മണിക്ക് സമ്മാനിക്കും. 15,001 രൂപയും ഫലകവും
പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരമെന്ന് ഫൗണ്ടേഷന് ചെയര്മാന്
വെഞ്ഞാറമൂട് ശശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഗസ്റ്റില്‍ ചിറയിന്‍കീഴ് ശാര്‍ക്കര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍
പുരസ്കാരം സമ്മാനിക്കും. ഫൗണ്ടേഷന് ജനറല്‍ കണ്‍വീനര്‍ സജിത് കൂന്തള്ളൂരും
പങ്കെടുത്തു.