Image

ഗാന്ധിജിയുടെ അറുപത്തിയാറാം ചരമദിനം - ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം (നടുക്കുടിയില്‍ സ്റ്റീഫന്‍)

Published on 29 January, 2014
ഗാന്ധിജിയുടെ അറുപത്തിയാറാം ചരമദിനം - ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം (നടുക്കുടിയില്‍ സ്റ്റീഫന്‍)
സമയം: വൈകീട്ട്‌ അഞ്ചു മണി. ദിവസം: ജനുവരി 30, 1948. സ്ഥലം: ന്യൂഡല്‍ഹി ബിര്‍ളാ മന്ദിരത്തിനു മുന്നിലുള്ള പ്രാര്‍ത്ഥനസ്ഥലം.

അഞ്ഞൂറോളം ശിഷ്യന്മാര്‍ പ്രാര്‍ത്ഥനക്കായി എത്തിയിരുന്നു. ദുര്‍ബലശരീരനായ ഒരു വൃദ്ധന്‍ അവരുടെ ഇടയിലേക്ക്‌ കടന്നുവന്നു.ശോഷിച്ച ശരീരഘടന. മുണ്ഡനം ചെയ്‌ത ശിരസ്സ്‌. മൂക്കിന്മേല്‍ കറുത്ത ഫ്രേമിലുള്ള കാണ്ണാടി. സൗമത്യയുടെ സമാനത ആലേപനംചെയ്‌ത മുഖം.

ഒരു സന്യാസിയുടെ വിതാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാവി വസ്‌ത്രം ധരിച്ചിരുന്നില്ല. രുദ്രാക്ഷമാല അണിഞ്ഞിരുന്നില്ല. നെറ്റിയിലും, കൈത്തലങ്ങളിലും കളഭമൊ ഭസ്‌മമൊ ചാര്‍ത്തിയിരുന്നില്ല. ഒരു സാധാരണ കൃഷിക്കാരന്റെ വേഷം. പരുത്തിനൂല്‍കൊണ്ട്‌ കൈത്തറിയില്‍ നെയ്‌തെടുത്ത പരുക്കന്‍ കച്ച തറ്റുടുത്തിരുന്നു. അതെകച്ചകൊണ്ട്‌ കബന്ധവും മറച്ചിരു ന്നു.

ദീപ്‌തിവലയം ശിരസ്സിനു ചുറ്റും ഉണ്ടായിരുന്നില്ലെങ്കിലും, ദിവ്യത്വത്തിന്റെ തത്സ്വരൂപം മുഖത്തു വ്യക്തമായി കാണാമായിരുന്നു.ഊന്നലിന്‌ ഭാഗിനേയിയുടെ തോളില്‍ കൈയിട്ടുകൊണ്ട്‌ ആഗതന്‍ ശിഷ്യന്മാരുടെ ഇടയില്‍ക്കൂടി സാവധാനം മുന്നോട്ടുനീങ്ങി.

കൊട്ടും, കുരവയും, മണി അടിയും വെടിപൊട്ടിക്കലും ഇല്ലായിരുന്നു. എങ്കിലും മാസ്‌മര വിദ്യകൊണ്ടെന്നപോലെ ശിഷ്യന്മാര്‍ ഉണര്‍ന്നു. `ബാപ്പു എത്തി', അവര്‍ മന്ത്രിച്ചു. ശിഷ്യരുടെ ഉണര്‍വ്വും പ്രസരിപ്പും കണ്ടപ്പോള്‍ ചുണ്ടത്ത്‌ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. ശിഷ്യരുടെ കണ്ണുകള്‍ ഒന്നടങ്കം ആ ദിവ്യ രൂപത്തിലേക്കു തിരിഞ്ഞു. അവരുടെചുണ്ടുകളിലും പുഞ്ചിരികള്‍ വിരിഞ്ഞു. ശബ്‌ദകോലാഹലങ്ങളൊ താളമേളങ്ങളൊ
ഇല്ലാത്ത ഊഷ്‌മളമായ വരവേല്‍പ്പ്‌. അല്‌പസമയംകൊണ്ട്‌ ആഗതന്‍ മണ്ഡപത്തിനു മുന്നിലെത്തി. മൂന്നു പടികള്‍ കയറി,തിരിഞ്ഞുനിന്ന്‌ കൈകള്‍കൂപ്പി കുനിഞ്ഞു തൊഴുതുകൊണ്ട്‌ ശാന്തമായ സ്വരത്തില്‍ ഉരുവിട്ടു, `ഇന്നു ഞാന്‍ അല്‌പം വൈകി.'അതു പറയുമ്പോള്‍ സൗത്ത്‌ ആഫ്രിക്കയില്‍ വര്‍ണ്ണ വിവേചനത്തിനെതിരെയുള്ളപോരാട്ടങ്ങളുടെ പടനായകന്‌, സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അസ്‌തമനത്തിനു തിരികൊളുത്തിയ ധീരയോധാവിന്‌, സാധാരണക്കാരനായി ജനിച്ച്‌ മഹാത്മാവായിപരിണാമംചെയ്‌ത മഹാവ്യക്തിക്ക്‌ അറിയില്ലായിരുന്നു, താനപ്പോള്‍ മരണവുമായി ട്ട്‌ ഉണ്ടാക്കിയിരുന്ന സമയ നിശ്ചയം പാലിക്കുകയായിരുന്നെന്ന്‌.

1969 ഒക്‌റ്റോര്‍ രണ്ടിന്‌ പശ്ചിമ ഇന്ത്യയിലെ പോര്‍ബമ്പഅ എന്ന ചെറിയ നാട്ടുരാജ്യത്തില്‍ ആയിരുന്നു മോഹന്‍ദാസ്‌ കരണ്‍ചമ്പ്‌ ഗാന്ധിയുടെ ജനനം. അദ്ദേഹത്തിന്റെപിതാവ്‌ ആ രാജ്യത്തിന്റെ ദിവാന്‍ ആയിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച മോഹന്‍ദാസ്‌ ചെറുപ്പത്തില്‍ പാശ്ചാത്യരുടെ ജീവിത ശൈലിയും, പെരുമാറ്റ രീതികളും അനുകരിക്കുവാന്‍ ബദ്ധപ്പെട്ടു.

പക്ഷെ വൈരുദ്ധ്യമായി തോന്നിയേക്കാം, ലണ്ടനില്‍ ബാരിസ്റ്റര്‍ പഠനത്തിനുവേണ്ടി പ്രവാസി ജീവിതം നയിക്കുമ്പോള്‍ മോഹന്‍ദാസിനെ ഏറെ ആകര്‍ഷിച്ചത്‌ ഇന്ത്യന്‍ ക്ലാസിക്കല്‍ സാഹിത്യവും അതില്‍ ഉള്‍ക്കൊണ്ടിട്ടുള്ള വിജ്ഞാന മൂല്യങ്ങളുമായിരുന്നു. പാശ്ചാത്യ തത്വചിന്തകളുടെയും, വിജ്ഞാനത്തിന്റെയും, നീതിശാസ്‌ത്രത്തിന്റെയും പ്രാധാന്യം ഗ്രഹിച്ചിരുന്നുവെങ്കിലും, വേദാമ്പി!്‌ തത്വചിന്തകളാണ്‌ പ്രചോദനത്തിന്‌ തിരികൊളുത്തിയത്‌.

ബാരിസ്റ്റര്‍ പഠനത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്ന്‌ മോഹന്‍ദാസ്‌ കുറച്ചുനാള്‍ സ്വന്തം നാട്ടില്‍ വക്കീല്‍പണിയില്‍ ഏര്‍പ്പെട്ടു. അപ്പോഴാണ്‌ പണസമ്പാദനത്തിനുള്ള ത്രോജസിന്റെ കവാടം തുറക്കപ്പെട്ടുതുപോലെ സൗത്ത്‌ ആഫ്രിക്കയില്‍നിന്ന്‌ ധനികനായ ഒരു ഇന്ത്യന്‍ വ്യാപാരിയുടെ ബാരിസ്റ്റര്‍ ജോലി നോക്കുവാനുള്ള ക്ഷണം വന്നത്‌.

ആ ക്ഷണം സ്വീകരിച്ച്‌ ഒരു നീണ്ട കപ്പല്‍യാത്രക്കുശേഷം ബാരിസ്റ്റര്‍മോഹന്‍ദാസ്‌ സൗത്ത്‌ ആഫ്രിക്കയിലെ ഡര്‍ബനിലെത്തി. ജോലിയില്‍ പ്രവേശിച്ച്‌വെറും ഏഴു ദിവസത്തിനകം സൗത്ത്‌ ആഫ്രിക്കയില്‍ അന്നു നിലനിന്നിരുന്ന വര്‍ക്ഷ വിവേചനമെന്ന ഉച്ഛനീചത്വത്തിന്റെ തനിരൂപം തുറന്നുകാട്ടിയ ഒരു സംഭവമുണ്ടായി.ആ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിതന്നെ തിരിച്ചുവിട്ടു. സമൂല വര്‍ഗ്ഗവിവേചനത്തിന്റെ അതിരൂക്ഷമായ ഭാവമാണ്‌ ദര്‍ശിച്ചത്‌. വെറും മോഹന്‍ദാസ്‌ഗാന്ധിയെ മഹാത്മാ ഗാന്ധിയായി പരിണമിപ്പിക്കുന്നതിനു തുടക്കംകുറിച്ച സംഭവം.സൗത്ത്‌ ആഫ്രിക്കയിലേക്കു കൊണ്ടുവന്ന കക്ഷിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിനു ഡര്‍ബനില്‍നിന്ന്‌ തലസ്ഥാന നഗരമായ പ്രീട്ടോറിയായിലേക്കു പോകണമായിരു
ന്നു. റെയില്‍ മാര്‍ക്ഷം ജോഹനാസ്‌ ര്‍ഗിലേക്കും, അവിടെനിന്ന്‌ പ്രീട്ടോറിയായിലേക്കുറോഡു മാര്‍ഗ്ഗവും.
റെയില്‍വേ സ്റ്റേഷനില്‍ എത്തി ഫസ്റ്റ്‌ ക്ലാസ്‌ ടിക്കറ്റുവാങ്ങി ഫസ്റ്റ്‌ ക്ലാസ്സ്‌ കമ്പാര്‍ട്ടുമെന്റില്‍
ജോഹനാസ്‌ ബര്‍ക്ഷിലേക്ക്‌ തിരിച്ചു. വഴിമദ്ധ്യേ മാരിറ്റ്‌സ്‌ ര്‍ഗ്‌ സ്റ്റേഷനില്‍എത്തിയപ്പോള്‍ തവിട്ടു നിറമുള്ള ഒരു മനുഷ്യന്‍ ഫസ്റ്റ്‌ ക്ലാസ്‌ കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കു ന്നതു ഗാര്‍ഡ്‌ കണ്ടു.

കലുഷിതനായ ഗാര്‍ഡ്‌ ആ കമ്പാര്‍ട്ടുമെന്റ്‌ വെളുത്ത വര്‍ക്ഷക്കാര്‍ക്ക്‌ മാത്രമുള്ളതാണെന്നും, ഉടന്‍ ഇറങ്ങി മറ്റു വര്‍ക്ഷക്കാര്‍ക്കുള്ള കമ്പാര്‍ട്ടുമെന്റിലേക്ക്‌ പോകണ3മെന്നും ആജ്ഞാപിച്ചു. ഗാന്ധി വിസമ്മതിച്ചു. കലികയറിയ ഗാര്‍ഡ്‌ ഗാന്ധിയെ ബലമായിഫ്‌ളാറ്റ്‌ ഫോമിലേക്ക്‌ തള്ളിയിട്ടിട്ട്‌ വണ്ടി സ്റ്റേഷന്‍ വിട്ടുപോയി.മാരിറ്റ്‌സ്‌ ബര്‍ക്ഷിലെ കൊടുംതണുപ്പില്‍നിന്ന്‌ രക്ഷപ്പെടുന്നതിന്‌ അദ്ദേഹം ഇരുട്ടില്‍മുങ്ങിയ വെയിറ്റിംഗ്‌ ഷെഡ്ഡിലേക്ക്‌ ഇഴഞ്ഞുകയറി. ആ സംഭവത്തെപ്പറ്റി ഗാന്ധി പിന്നീട്‌പറഞ്ഞതിങ്ങനെയാണ്‌, `എന്റെ ജീവന്‍തന്നെ നഷ്‌ടപ്പെടുമെന്ന്‌ ഞാന്‍ ഭയന്നു.'

ഇരുട്ടില്‍ മൂടിയ ആ മുറിയില്‍ ഏകനായി ചുരുണ്ടുകൂടിയിരിക്കുമ്പോള്‍ വര്‍ണ്ണവിവേചനത്തിന്റെയും, വര്‍ക്ഷവിദേ്വഷത്തിന്റെയും രൂക്ഷമായ ഭാവത്തിനെപ്പറ്റി അഗാധമായിചിന്തിച്ചു. മാനുഷികമായ ബലഹീനത അദ്ദേഹത്തെ ജീവനുംകൊണ്ട്‌ സൗത്ത്‌ ആഫ്രിക്കവിട്ട്‌ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുപോകുവാന്‍ വ്യഗ്രതപ്പെടുത്തി. പക്ഷെ ഉള്ളിന്റെഉള്ളില്‍ വസിച്ചിരുന്ന സാഹസികതയും, കുലീനത്വത്തില്‍ ഉറച്ച ഭാവുക ത്വവും ഒളിച്ചോട്ടത്തില്‍നിന്നും പിന്‍തിരിഞ്ഞ്‌ അവിടെത്തന്നെ താമസിച്ച്‌ വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

അക്കാലത്ത്‌ യാദൃശ്ചിമായിട്ടാണ്‌ ഗാന്ധി തോറോയുടെ സിവിള്‍ ഡിസ്‌ഒബീഡിയന്‍സിനെപ്പറ്റിയുള്ള പ്രബന്ധം വായിക്കുവാനിടയായത്‌. അതില്‍ അടങ്ങിയിരുന്നആശയം അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. സിവിള്‍ ഡിസ്‌ഒബീസിയന്‍സ്‌ എന്ന ആശയത്തില്‍നിന്നാണ്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പൊരുതുവാന്‍ അക്രമരഹിതമായ ചെറുത്തുനില്‍പ്പ്‌ (സിവിള്‍ റസിസ്റ്റന്‍സ്‌) എന്ന അതിശക്തമായ ആയുധം രൂപപ്പെടുത്തിയത്‌. പില്‍ക്കാലങ്ങളില്‍ സൗത്ത്‌ ആഫ്രിക്കയുടെ രാഷ്‌ട്ര പിതാവായ നെല്‍സണ്‍മണ്ഡേലയും, അമേരിക്കന്‍ സിവിള്‍ റൈറ്റ്‌സ്‌ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂദര്‍ കിംഗ്‌ജൂനിയറും സിവില്‍ റെസിസ്റ്റന്‍സ്‌ എന്ന ആയുധം വര്‍ണ്ണവിവേചനത്തിനെതിരെയുള്ളപോരാട്ടങ്ങള്‍ക്കു വളരെ ഫലപ്രദമായി ഉപയോഗിച്ചു.1915 വരെ ഗാന്ധി സൗത്ത്‌ ആഫ്രിക്കയില്‍ താമസിച്ച്‌ അവിടത്തെ ഇന്ത്യക്കാര്‍ക്കെതിരായ രാഷ്‌ട്രീയവും, സാമൂഹ്യവുമായ വിവേചനങ്ങള്‍ക്കെതിരെ പോരാടി.എല്ലാ മനുഷ്യരും തുല്യരാണെന്നുള്ള സര്‍വ്വപ്രധാനമായ തത്വത്തില്‍ ഗാന്ധി വിശ്വസിക്കുകയും അതിനെതിരായിട്ടുള്ള വ്യവസ്‌തിതികള്‍ക്കെതിരെ അതിശക്തമായി ശബ്‌ദമുയര്‍ത്തുകയും ചെയ്‌തു. `മനുഷ്യരെല്ലാം തുല്യരാണ്‌. വര്‍ക്ഷീയത, വര്‍ണ്ണ വിവേചനംമുതലായ കൃത്രിമ വേര്‍തിരിവ്‌ അന്യായവും, യുക്തിരഹിതവുമാണ്‌.' അദ്ദേഹം പ്രഖ്യാ പിച്ചു.

അനീതിക്കും, നീചത്വത്തിനുമെതിരെയുള്ള പോരാട്ടം ദീര്‍ഘവും ക്ലേശകരവുമായിരുന്നു, എതിരാളി ശക്തനും - ലോകമെമ്പാടും അറിയപ്പെട്ടിരുന്ന പട്ടാള മേധാവിസാക്ഷാല്‍ ജനറല്‍ സ്‌മട്ട്‌സ്‌.

ഒരു കാലത്ത്‌ ബദ്ധശത്രുവായിരുന്ന ജനറല്‍ സ്‌മട്ട്‌സ്‌ പിന്നീട്‌ തന്റെ എതിരാളിയെപ്പറ്റിപറഞ്ഞു, `അദ്ദേഹത്തെപോലുള്ളവര്‍ നമ്മെ അല്‌പത്വത്തില്‍നിന്നും കുലീന ത്വത്തിലേക്ക്‌ ഉയര്‍ത്തുവാനും, സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍നിന്നു പിന്‍തിരിയാതിരിക്കാനും,പരോപകാര തല്‌പര പ്രവര്‍ത്തികളില്‍ഊന്നിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍മടുപ്പ്‌ വരാതിരിക്കുവാനും പ്രേരകമാകും'. പത്ത്‌ കൊല്ലത്തെ സംഭവ ഹുലമായ സൗത്ത്‌ ആഫ്രിക്കന്‍ ജീവിതത്തിനുശേഷംഗാന്ധി ഇന്ത്യയിലേക്ക്‌ തിരിച്ചുവന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു അന്ന്‌. ഇന്ത്യന്‍ നാഷ്‌ണല്‍ കോണ്‍ഗ്രസ്‌അപ്പോഴേക്കും ഒരു നിര്‍ണ്ണായക ശക്തിയായി വളര്‍ന്നിരുന്നു. ഗാന്ധി കോണ്‍ഗ്രസിന്റെയുംസ്വാതന്ത്ര്യ സമരത്തിന്റെയും നേതൃത്വം ഏറ്റെടുത്തു. പിന്നീടുള്ള 25 വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ കര്‍മ്മോത്സക സംരംഭങ്ങള്‍ക്ക്‌ ഇന്ത്യയുടെ ചരിത്രത്തെ വഴി തിരിച്ചുവിടുവാന്‍ കഴിഞ്ഞു.

ഗാന്ധിയുടെ ആദര്‍ശങ്ങളും, ഉത്‌ബോധനങ്ങളും ലോകജനതയില്‍ ഒരു നവീനചിന്താഗതിക്കു തുടക്കം കുറിച്ചു. രാഷ്‌ട്രീയമായ കാര്യല ്‌ദിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്ക്‌ ഒരു പുതിയ ശൈലി രൂപപ്പെടുത്തി. അക്രമരാഹിത്യം എന്ന ഗാന്ധിയന്‍സിദ്ധാന്തം ഉള്‍ക്കൊള്ളിച്ചുള്ള സമര രീതി വാര്‍ത്തെടുത്ത്‌ അതിനെ അനീതിക്കെതിരെപോരാടാനുള്ള അതിശക്തമായ ഒരു ആയുധമാക്കി, ഫലപ്രദമായി ഉപയോഗിച്ച്‌ ലോക
ത്തിനു മാതൃക കാട്ടി.

ഗാന്ധിയന്‍ സിദ്ധാന്തങ്ങള്‍ രാഷ്‌ട്രീയത്തിന്‌ ആത്മീകമായ ഒരു മാനദണ്ഡംപ്രദാനം ചെയ്‌തു. ഒരു പുതു വ്യാപ്‌തി നല്‍കി. രാഷ്‌ട്രീയം ധര്‍മ്മാനുഷിതമായിരിക്കണമെ ന്ന്‌ ഗാന്ധി ഉത്‌ബോധിപ്പിച്ചു. `ഈശ്വര വിശ്വാസത്തില്‍ അനുഷ്‌ടിതമല്ലാത്തരാഷ്‌ട്രീയം യഥാര്‍ത്ഥ രാഷ്‌ട്രീയമല്ല, രാഷ്‌ട്രീയം ദൈവ വിശ്വാസത്തില്‍ വേരുറച്ചതുംദൈവ വിശ്വാസത്തില്‍ അനുഷ്‌ടിതവുമായിരിക്കണം. അത്തരത്തില്‍ അല്ലാത്തരാഷ്‌ട്രീയം ഒരു മരണക്കുരുക്കാണ്‌. അത്‌ ആത്മാവിനെ കൊല്ലും,' ഗാന്ധി.സഹിഷ്‌ണതയോടുകൂടിയുള്ള ചെറുത്തുനില്‍പ്പില്‍ (പാസ്സീവ്‌ റസിസ്റ്റന്‍സ്‌)നിന്നാണ്‌ സത്യഗ്രഹയെന്ന ഗാന്ധിയന്‍ സിദ്ധാന്തം രൂപപ്പെട്ടത്‌. വാസ്‌തവികതയെ, അതായത്‌ സത്യത്തെ സ്‌നേഹത്തിനു തുല്യമായിട്ടാണ്‌ ഗാന്ധി കണ്ടത്‌. ആഗ്രഹ,
ആത്മാവിന്റെ ശക്തിയും. അനീതിക്കും, ചൂഷണത്തിനും, പീഡനത്തിനും എതിരെപോരാടാനും എതിരാളിയെ കീഴ്‌പ്പെടുത്തുവാനും സമുചിതമായ ആയുധം ബലപ്രയോഗമല്ല പ്രത്യുത സ്‌നേഹവും, സത്യവും, കാരുണ്യവും ഉള്‍ക്കൊണ്ട സത്യഗ്രഹയാണ്‌.

വന്‍ശക്തിയായിരുന്ന ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പോരാടി ഒരു വെടിയു പോലും ഉരുത്താതെ ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം നേടിയെടുക്കുവാന്‍ സത്യാഗ്രഹയെന്നമൂര്‍ച്ചയുള്ള ആയുധത്തിനു സാധിച്ചു. ലോകത്തിലാദ്യമായാണ്‌ ഒരു ജനത രക്തചൊരിച്ചിലില്ലാതെ സ്വതന്ത്രമാകുന്നത്‌.എന്നാല്‍ പിന്നീടുണ്ടായ സംഭവങ്ങള്‍ ലോക മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ബീഹാറിലും, കല്‍ക്കത്തയിലുമുണ്ടായ വര്‍ഗ്ഗീയ കലാപങ്ങള്‍ രാഷ്‌ട്രത്തിന്റെ മുഖത്ത്‌ അഗാധമായ മുറിവുകള്‍ ഏല്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഗാന്ധിയുടെ ഉപദേശത്തിനു വഴങ്ങാതെ സ്വാതന്ത്ര്യം - വിഭജനം എന്ന ദ്വിവിധ പ്രതിവിധി ഒഴിച്ചുകൂടാന്‍ കഴിയാത്ത ഉപാധിയായികണ്ട്‌ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ദുരന്തമായ വിഭജനത്തിന്‌സമ്മതിച്ചു. ആ തീരുമാനം നടപ്പിലാക്കുവാന്‍ ഒരുക്കങ്ങള്‍ ഇല്ലാതെയും, ശക്തമായആയുധസേനയുടെ അസാന്നിത്വത്തിലും (ബ്രിട്ടീഷ്‌ സേന അപ്പോഴേക്കും നിഷ്‌ക്രിയമായി കഴിഞ്ഞിരുന്നു), വിഭ്രാന്തി പിടിച്ച നിവാസമാറ്റം അനിവാര്യമായിത്തീര്‍ത്തു. ആപ്രക്രിയ അഴിച്ചുവിട്ട രക്തചൊരിച്ചില്‍ നവജാത രാഷ്‌ട്രത്തിന്റെ നിര്‍മ്മിതിതന്നെ തച്ചുടക്കാന്‍ ശക്തിയുള്ളതായിരുന്നു.

നാനാവിധ മതസ്‌തര്‍ ഉള്‍ക്കൊണ്ട ഒരു സമൂഹത്തില്‍ വര്‍ക്ഷീയത അനിവാര്യമാണെന്നുള്ള വാദം ശരിയല്ല. പക്ഷെ, വര്‍ക്ഷീയവാദികള്‍ക്ക്‌ വര്‍ക്ഷീയതയെ സ്വാര്‍ത്ഥമായകാര്യസിദ്ധിക്കു ഫലപ്രദമായ ഒരു കരുവാക്കാന്‍ സാധിക്കുമെന്നുള്ളത്‌ പരമാര്‍ത്ഥമാണ്‌.അതാണ്‌ സംഭവിച്ചതും.

സ്വാതന്ത്ര്യത്തിന്റെ സായംസന്ധ്യയില്‍ വര്‍ക്ഷീയവാദികള്‍ മതത്തെ ഒരു വ്യക്തിവിശ്വാസ അസ്‌തിത്വത്തില്‍നിന്നും സാമൂഹ്യ-രാഷ്‌ട്രീയ അനന്യത തീവ്രമാക്കുവാനുള്ളകരുവായി മാറ്റിക്കഴിഞ്ഞിരുന്നു.
മുസ്ലിം തീവ്രവാദികള്‍ ഏകീകൃത ഹിമ്പുഭൂരിപക്ഷമുള്ള ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഹിന്ദു മേല്‍ക്കോയ്‌മയ്‌ക്ക്‌ അടിമകളാകുമെന്ന്‌ വാദിച്ചു. മറുവശത്ത്‌ ഹിമ്പു തീവ്രവാദികള്‍ ഏകീകൃത ഇന്ത്യയില്‍ മൂസ്ലീങ്ങളെ പ്രീണിപ്പിക്കുന്നതിനു ഹിമ്പു!ളുടെ താല്‌പ ര്യങ്ങള്‍ ബലികഴിക്കേണ്ടിവരുമെന്ന്‌ വാദിച്ചു.
സ്ഥിതിഗതികള്‍ അങ്ങനെയുള്ള ഒരു നിഗമനത്തിലെത്തിയിരുന്നെങ്കിലും, ആവൈകിയ വേളയിലും വിഭജന രേഖക്കിരുവശത്തുമുള്ള അനേകം ദശലക്ഷം മിതവാദികള്‍ വിഭജനം എന്ന തീര്‍പ്പ്‌ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. അവരില്‍ പലരുംബ്രിട്ടീഷ്‌കാര്‍ പൊയ്‌ക്കഴിയുമ്പോള്‍ ഇരുമതക്കാരും ഭിന്നതകള്‍ മറന്ന്‌ ഒത്തൊരുമിച്ച്‌ ഏകീകൃത ഇന്ത്യയില്‍ വസിക്കുമെന്ന്‌ പ്രത്യാശിച്ചു.

യാഥാര്‍ത്ഥ്യം പ്രതീക്ഷക്ക്‌ വിപരീതമായിരുന്നു. അതുവരെ അടക്കിവച്ചിരുന്ന വര്‍ഗ്ഗീയത അതിന്റെ ഏറ്റവും വൈരൂപ്യമായ ഭാവത്തില്‍ പുറത്തുവരികയും ചരിത്രത്തില്‍ അന്നുവരെ സംഭവിച്ചിട്ടില്ലാത്ത തോതില്‍ അരുംകൊലയും കൂട്ടക്കൊലയുംവിഭജന രേഖക്കിരുവശത്തും നൃത്തമാടുകയും ചെയ്‌തു.
അക്രമം അവസാനിപ്പിക്കുവാന്‍ ഗാന്ധി പരമാവധി ശ്രമിച്ചു. ഏറ്റവും അപകടകരമായസ്ഥലങ്ങളില്‍ പാദരക്ഷപോലും ഇല്ലാതെ മൈലുകള്‍ നടന്നും, പ്രാര്‍ത്ഥിച്ചും, ഉപവസി ച്ചും, മുസ്ലിം മതമേധാവികള്‍ക്കൊപ്പം അക്രമാസക്തരായ ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട്‌ സ്‌നേഹമാകുന്ന ദ്രാവകം ചൊരിഞ്ഞു സ്ഥിതിഗതികള്‍ സ്വാന്തനപ്പെടുത്തുവാന്‍ശ്രമിച്ചു. പക്ഷെ കുറച്ചുനാളത്തേക്ക്‌ ആ ശ്രമം പരാജയപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ക്ക്‌ ജീവഹാനി സംഭവിച്ചു. അവസാനം ഇരുസമൂഹത്തെയും അനുരന്‍ജിപ്പിക്കുവാന്‍ ഗാന്ധിക്കു സാധിച്ചു.

ഗാന്ധിയുടെ വര്‍ക്ഷീയതക്കെതിരെയുള്ള പോരാട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്ന ലോര്‍ഡ്‌ മൗണ്ട്‌ ബാറ്റന്‍ പറഞ്ഞു, `ഒറ്റയാള്‍ അതിര്‍ത്തി സംരക്ഷണ സേന.'
മുസ്ലീങ്ങളുമായി സന്ധിയുണ്ടാക്കുവാന്‍ ശ്രമിച്ചതിനു ഗാന്ധി ഹിമ്പു!ളുടെ വിദ്വേഷംഏറ്റുവാങ്ങിയിരുന്നു. തപാല്‍പെട്ടിയില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നിരവധിലേഖനങ്ങള്‍ വന്നുവീണു. ജീവനുനേരെ ദ്രോഹാലോചനകള്‍ നടന്നു. വീടിനു നേരെകല്ലേറും, ബോംബേറും ഉണ്ടായി. പക്ഷെ ആര്‍ക്കും ജീവഹാനി സംഭവിക്കലോ പരുക്കേല്‍ക്കലോ ഉണ്ടായില്ല.

വഴിതെറ്റിയ ചെറുപ്പക്കാര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കരുതെന്ന്‌ ഗാന്ധിനിര്‍ബന്ധം പിടിച്ചു. അദ്ദേഹം പറഞ്ഞു, `എനിക്കു ദൈവംതന്ന ശക്തിയല്ലാതെ മറ്റൊരുശക്തിയുമില്ല. എന്റെ സഹോദരങ്ങളുടെമേല്‍ തികച്ചും ധര്‍മ്മാനുരൂപമായ അധികാരങ്ങ ളല്ലാതെ മറ്റൊന്നും എനിക്കില്ല.'

1948 ജനുവരി 30-ാം തീയതി ചെയ്‌തു തീര്‍ക്കാനുള്ള ജോലികള്‍ തിടുക്കത്തില്‍ചെയ്‌തു തീര്‍ത്തു. ലഭിച്ചിരുന്ന എഴുത്തുകള്‍ക്കെല്ലാം മറുപടി എഴുതി. തികച്ച ആ ദ്ധ്യാത്മികനായിരുന്ന അദ്ദേഹത്തിന്‌ ഏതോ അദൃശ്യമായ രീതിയില്‍ മരണം തന്നെ കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പ്‌ കിട്ടിയിരുന്നതുപോലെ ആയിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍. പ്രാര്‍ത്ഥന സ്ഥലത്ത്‌ നത്തുറാം വിനായക ഗോദ്‌സെ തോക്കുമായിഗാന്ധിയെ കാത്തിരിക്കുകയായിരുന്നു. വൈരുദ്ധ്യം എന്നുവേണം പറയുവാന്‍,ഗോദ്‌സെ ഗാന്ധിയെ വെറുത്തിരുന്നില്ല. പക്ഷെ മുസ്ലീങ്ങളുടെമേല്‍ നിബന്ധനകള്‍ഒന്നും വയ്‌ക്കാതിരുന്നത്‌ അയാളെ ചൊടിപ്പിച്ചിരുന്നു. അയാള്‍ പിന്നീട്‌ പറഞ്ഞു,

`ഹിമ്പു സഹോദരങ്ങളുടെമേല്‍ മുസ്ലീങ്ങള്‍ അഴിച്ചുവിട്ട അക്രമങ്ങളെപ്പറ്റി ഞാന്‍ അഗാധമായി ചിന്തിച്ചു. അകത്ത്‌ ഗാന്ധിയേയും പുറത്തു മുസ്ലീങ്ങളേയും കടിഞ്ഞാണില്ലാതെഅഴിച്ചുവിട്ടാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെപ്പറ്റി ഓര്‍ത്തപ്പോള്‍ ഞാന്‍ പെട്ടെന്നൊരു തീരുമാനമെടുക്കുകയായിരുന്നു.' ഗോഡ്‌സെ കൂട്ടിചേര്‍ത്തു, `ഞാന്‍ ആ കൃത്യം ചെയ്യുന്നതിനു മുന്‍പ്‌ അദ്ദേഹത്തെ കുനിഞ്ഞു വണങ്ങുകയും നന്മ വരട്ടെ
യെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്‌തു.'

ഗോഡ്‌സെയുടെ വണക്കത്തിനും മറ്റുള്ളവരുടെ ആദരവിനും മറുപടിയായിഗാന്ധി കൈകൂപ്പി ആള്‍ക്കൂട്ടത്തെ ആശീര്‍വദിച്ചു. ആ സമയത്ത്‌ ഗോദ്‌സെ തോക്കിന്റെകാഞ്ചി വലിച്ച്‌ മൂന്നു വെടി ഉണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചിനുനേരെ ഉതിര്‍ത്തു. ആദ്യത്തെ വെടിയേറ്റപ്പോള്‍തന്നെ റാം എന്ന്‌ ഉരുവിട്ടുകൊണ്ട്‌ ഗാന്ധി നിലംപതിച്ചു. `റാം' അവസാനം ഉരുവിട്ട വാക്ക്‌.

ക്രിമേഷന്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടും ഔദേ്യാഗിക ബഹുമതികളോടുംകൂടിആയിരുന്നു. നിരവധി ലോക നേതാക്കള്‍ പങ്കെടുത്തു. മുസ്ലീങ്ങള്‍ സഹതപിച്ചു. ഒരു ഹിമ്പുവിമെ കൈകൊണ്ട്‌ മരണം സംഭവിച്ചതുകൊണ്ട്‌ ഹിമ്പു!ള്‍ക്ക്‌ അപമാനബോധം ഉണ്ടായി. ലോഡ്‌ മൗണ്ട്‌ ബാറ്റണ്‍ ബഹുമാനപൂര്‍വ്വം പറഞ്ഞു, `അദ്ദേഹത്തിന്റെ വേര്‍പാട്‌ എനിക്കു വ്യക്തിപരമായ അഗാധ നഷ്‌ടമാണ്‌'. അമേരിക്കന്‍ സെക്ര
ട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ജനറല്‍ മാര്‍ഷലിന്റെ വാക്കുകളില്‍, `മഹാത്മാ ഗാന്ധി ലോക മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു.' ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റന്‍ പറഞ്ഞു, `തലമുറകള്‍ കഴിയുമ്പോള്‍ അദ്ദേഹത്തെപ്പോലുള്ള ഒരാള്‍ രക്തത്തിലും, മജ്ജയിലും ജീവിച്ചിരുന്നുവെന്നുള്ളത്‌ അവിശ്വസനീയമായി തോന്നിയേക്കാം.' ഒരു പാശ്ചാത്യ പത്രലേഖകന്‍ എഴുതി,`അര നൂറ്റാണ്ടു കാലത്തേക്ക്‌ ഗാന്ധി ഇന്ത്യന്‍ ചരിത്രത്തിനുമേല്‍ അതികായനായി നിലകൊണ്ടു -ശാരീരികമായ അതികായകത്വമല്ല, പ്രത്യുത, ആത്മ ശക്തിയുടെയും, അരൂപിയുടെയും.'

ഒരു രാജ്യത്തിന്റെ തലവനോ, ഭരണാധികാരിയോ അല്ലാതിരുന്ന വ്യക്തിയുടെ ബഹുമാനാര്‍ത്ഥം അന്താരാഷ്‌ട്ര സംഘടനയുടെ പതാക താഴ്‌തികെട്ടി. അടുത്തിടെഗാന്ധിയുടെ ജന്മദിനമായ ഒക്‌റ്റോ ര്‍ 2, ലോക അക്രമരാഹിത്യ ദിനമായി അന്താരാഷ്‌ട്ര സംഘടന പ്രഖ്യാപിച്ചു.

`ഞാന്‍ ഏകനായി നില്‌ക്കുമ്പോഴും, ശവക്കുഴിയില്‍ കിടക്കുമ്പോഴും എന്റെ വിശ്വാസംപ്രകാശപൂര്‍ണ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുമെന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.ശവക്കുഴിയില്‍ എനിക്ക്‌ ജീവന്‍ ഉണ്ടായിരിക്കുമെന്ന്‌ മാത്രമല്ല, അവിടെ കിടന്നുകൊണ്ട്‌ഞാന്‍ എന്റെ വിശ്വാസത്തെപ്പറ്റി ഉത്‌ഘോഷിക്കുകയും ചെയ്യും', ഗാന്ധി.

നടുക്കുടിയില്‍ സ്റ്റീഫന്‍
407 830 6717
407 462 6225

nmstephen@hotmail.com
ഗാന്ധിജിയുടെ അറുപത്തിയാറാം ചരമദിനം - ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം (നടുക്കുടിയില്‍ സ്റ്റീഫന്‍)ഗാന്ധിജിയുടെ അറുപത്തിയാറാം ചരമദിനം - ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടം (നടുക്കുടിയില്‍ സ്റ്റീഫന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക