Image

ഗ്രാഡുവേഷന്‍ പ്രെയര്‍- നിരോധന ഉത്തരവ് നീക്കി.

പി.പി.ചെറിയാന്‍ Published on 04 June, 2011
ഗ്രാഡുവേഷന്‍ പ്രെയര്‍- നിരോധന ഉത്തരവ് നീക്കി.
സാന്‍ അന്റണിയോ-മെഡിനാവാലി ഹൈസ്‌ക്കൂള്‍ ഗ്രാഡുവേഷന്‍ ചടങ്ങുകളില്‍ പ്രാര്‍ത്ഥന തടഞ്ഞുകൊണ്ടുള്ള ഉത്തരവ് യു.എസ്.സര്‍ക്യൂട്ട്‌കോര്‍ട്ട് നീക്കം ചെയ്തു. മെഡിനാവാലി ഹൈസ്‌ക്കൂള്‍ വലിഡിക്‌ടോറിയന്‍ വിദ്യാര്‍ത്ഥി ഏജലഹിഡന്‍ബ്രാന്‍ഡ് സമര്‍പ്പിച്ച ഒരു അപ്പീലിലാണ് ഈ വിധി.

പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള വിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ടെക്‌സസ്സ് അറ്റോര്‍ണി ജനറള്‍ ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിനാവശ്യമായ നിയമോപദേശം നല്കിയിരുന്നു.

ജൂണ്‍ നാലിനാണ് ഗ്രാഡുവേഷന്‍ ചടങ്ങുകള്‍ നടക്കുന്നത്. ജൂണ്‍ 3 ന് വെള്ളിയാഴ്ച വൈകീട്ടാണ് പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ടുള്ള ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് സര്‍ക്യൂട്ട്‌കോര്‍ട്ട് നീക്കം ചെയതത്.

ഈ വിധിയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അമേരിക്കയിലെ സുപ്രധാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ വിധി സഹായകരമാണ്. ഏജലഹിഡന്‍ബ്രാന്‍ഡ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക