Image

കത്തോലിക്കാ സഭക്കെതിരെ ഭള്ളു പറയുന്നവര്‍: കൊല്ലം തെല്‍മ, ടെക്‌സസ്

Published on 31 January, 2014
കത്തോലിക്കാ സഭക്കെതിരെ ഭള്ളു പറയുന്നവര്‍:  കൊല്ലം തെല്‍മ, ടെക്‌സസ്
അടുത്ത കുറച്ചുനാളുകളായി പരിശുദ്ധ സഭയേയും അതിലെ മേല്പ്പട്ടക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ ചില ശ്രമങ്ങള്‍ കണ്ടതുകൊണ്ട് മാത്രമാണ് ഈ ലേഖനം എഴുതാമെന്ന് തീരുമാനിച്ചത്. ആകമാന കത്തോലിക്കാ സഭയുടെ നിലനില്‍പ്പും അതിന്റെ അസ്തിത്വവും നിങ്ങളില്‍ പലരും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ ഉപയോഗിക്കേണ്ടത് വളരെ സഭ്യമായി വേണം. മേല്‍പ്പട്ടക്കരെയും വൈദികരെയും അപമാനിക്കുകയാണോ നിങ്ങള്‍ പറയുന്ന ക്രിസ്തു മാര്‍ഗ്ഗം? നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വ്യക്തിജീവിതവുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന് സ്വയം ചോദിക്കുക. അങ്ങനെ ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഉള്‍ക്കാഴ്ച ഈ ജീവിതത്തിന്റെ വൈകിയ വേളയിലെങ്കിലും ലഭിക്കും. ഞാന്‍ എല്ലാം തികഞ്ഞ വ്യക്തിയാണെന്നൊന്നും സമര്‍ത്ഥിക്കുന്നില്ല. കാരണം എല്ലാം തികഞ്ഞവനായി ദൈവമല്ലാതെ വേറൊരുവന്‍ ഇല്ല എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

സമൂഹത്തിലെ പ്രശ്‌നങ്ങളെ ആക്ഷേപിക്കുവാന്‍ വളരെ എളുപ്പമാണ്. പക്ഷെ അവിടെ ഒരു കൈത്താങ്ങായി നിന്ന് സമൂഹത്തെ ഉയര്‍ത്തേണ്ട പദവിയില്‍ സമൂഹം കാണുന്ന ആളുകളാണ് ഈ അനാസ്ഥ കാണിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ മനസ്സ് വിഷമിക്കുകയാണ്. ഒരു സഭയില്‍ നില്‍ക്കുമ്പോള്‍ ആ സഭയുടെ അസ്ഥിത്വം എന്താണെന്ന് ആദ്യം പഠിക്കണം. അതിനോട് വിയോജിപ്പുണ്ടെങ്കില്‍ പിന്നെ അവിടെ നില്ക്കരുത്. അമേരിക്കയുടെ ഭരണഘടന ഇഷ്ടമില്ലെങ്കില്‍, അവര്‍ ഈ രാജ്യത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ല, അവര്‍ അവര്‍ക്ക് യോജിക്കുന്ന ഭരണഘടന ഉള്ള രാജ്യത്ത് പോയി പൗരത്വം എടുക്കുന്നതാണ് ഉചിതം. ഭരണഘടനയും, നിലവിലുള്ള നിയമങ്ങളും ശരിയല്ല എന്ന് തോന്നുമ്പോള്‍, ഭരണഘടന അനുസരിച്ച് കൊണ്ട് അതില്‍ ക്രീയാത്മക പങ്കാളികളായി, എല്ലാവരെയും ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ക്ക് ശ്രമിക്കണം. എന്നാല്‍ ഇന്ന് കണ്ടുവരുന്നത് എല്ലാറ്റിനെയും വെട്ടിമുറിച്ച് എന്തൊക്കെയോ ആക്കിത്തീര്‍ക്കാനാണ്.

ഒരു വൈദികന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു വൈദികനാകണം. ഒരു ജവാന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു ജവാനാകണം. വേറൊരു മനുഷ്യനെ മനസ്സിലാകണമെങ്കില്‍ ആദ്യം ഒരു മനുഷ്യനാകണം. ഇതല്ലാതെ സഭയെയും അതിലെ പുരോഹിതന്‍മാരെയും ആക്ഷേപിക്കുന്നവര്‍ വെറും മായയുടെ ലോകത്താണ് ജീവിക്കുന്നതെന്നേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളൂ. രണ്ടാം വത്തിക്കാന്‍ എന്താണെന്നോ അതിന്റെ ജീവശ്വാസം എന്താണെന്നോ ഒന്നും അറിയാതെ വെറുതേ രണ്ടാം വത്തിക്കാനെയും പുരോഗമന വാദത്തെയും ഒക്കെ പറഞ്ഞ് സ്വയം പരിഹാസിതരാകരുതെന്നേ എനിക്ക് ഈ അവസരത്തില്‍ പറയുവാനുള്ളു.

യേശു ക്രിസ്തു എന്തിനുവേണ്ടി നിലകൊണ്ടുവെന്നോ, ഫ്രാന്‍സിസ് പാപ്പായുടെ നവീകരണ ആശയങ്ങളുടെ അന്ത:സ്സത്തയോ തിരിച്ചറിയാതെയാണ് നിങ്ങള്‍ ഇപ്പോള്‍ ഫ്രാന്‍സിസ് പാപ്പായുടെ വക്താക്കളായി ജനത്തിനെ ആശയക്കുഴപ്പത്തില്‍ ചാടിക്കാന്‍ ശ്രമിക്കുന്നത്. പണ്ട് കേരളത്തില്‍ ചില രാഷ്ട്രീയക്കാര്‍ ഭചൈനയില്‍ എന്താണ് നടന്നത്? യുറോപ്പില്‍ എന്താണ് നടന്നത്?' എന്നൊക്കെ ചോദിച്ച് എട്ടും പൊട്ടും തിരിയാത്ത ആളുകളില്‍ നിന്ന് കൈയ്യടി വാങ്ങുന്നത് പോലെയാണ് ഇത്. നിങ്ങള്‍ വേദപുസ്തകത്തെ അടിസ്ഥാനമാക്കി ഒരു നല്ല ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കണം. മറ്റു സഭാ വിശ്വാസങ്ങളുമായി ആകമാന കത്തോലിക്കാ സഭയുടെ വിശ്വാസ വ്യത്യാസങ്ങള്‍ എന്താണ്? ഇതൊന്നും മറ്റ് സഭകളെ സംബന്ധിക്കുന്ന കാര്യങ്ങളല്ല.

പൌരോഹിത്യം എന്നത് അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍, സൌമ്യതയുടെ, സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ അവതരിപ്പിക്കുന്‌പോള്‍, എല്ലാ കെട്ടുകളും ആഴിയും. കേള്‍ക്കാതിരിക്കുന്നവരും കേള്‍ക്കും, അങ്ങനെ തിരുസഭ കര്‍ത്താവിന്റെ തിരുമാണവാട്ടിയായി വാഴുകയും ചെയ്യും. ഇതില്‍ ഏത് പാതയാണ് തിരഞ്ഞെടുക്കേണ്ടിയതെന്നു നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇന്ന് നാം കാണുന്ന പലതും നാളെ ഇല്ലാതാകും, പക്ഷേ സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ.

ദൈവത്തിന്റെ ഇഷ്ടം ഭൂമിയില്‍ ചെയ്യുന്നരാണ് ദൈവത്തിന്റെ പുത്രന്മാര്‍ എന്ന് വിളിക്കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം ദൈവം സ്‌നേഹിക്കുന്ന ദൈവിക സഭയെയും അതിന്റെ ഇടയന്മാരെയും പരസ്യമായി ഉപദ്രവിക്കുക എന്നതല്ല. അങ്ങനെ പണ്ട് ശൗല്‍ എന്നൊരു വ്യക്തി ചെയ്തു, പില്‍ക്കാലത്ത് ശൗല്‍ അപ്പോസ്തലനായ പൗലോസ് ആയതുപോലെ, നിങ്ങളെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്ല വഴിയിലേക്ക് കൊണ്ടുവരട്ടെയെന്നും കര്‍ത്താവിന്റെ തിരുമണവാട്ടിയായ സഭ' നല്ല ഇടയന്മാരുടെയും ആചാര്യ ശ്രേഷ്ഠരുടെയും വിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയിലും അപേക്ഷയിലും അനുദിനം അഭിവൃദ്ധി പ്രാപിച്ച് ലോകത്തിന് പുതിയ വെളിച്ചമാകുവാന്‍ കഴിയട്ടേയെന്ന് ആശംസിക്കുന്നു

see also: http://www.emalayalee.com/varthaFull.php?newsId=70564
കത്തോലിക്കാ സഭക്കെതിരെ ഭള്ളു പറയുന്നവര്‍:  കൊല്ലം തെല്‍മ, ടെക്‌സസ്
Join WhatsApp News
antony joseph 2014-02-01 11:20:44
very good article
MATHEW 2014-02-02 20:52:48
Very good article! Keep it up God Bless you!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക