Image

ശിവയുടെ ചിത്രത്തില്‍ തമന്ന നായിക

Published on 01 February, 2014
ശിവയുടെ ചിത്രത്തില്‍ തമന്ന നായിക
വീരം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അജിത്തിനെ നായകനാക്കി താന്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നെന്ന്‌ ശിവയാണ്‌. തമന്ന ചിത്രത്തില്‍ നായികയാകും. ഗ്രാമപശ്ചാത്തലത്തില്‍ നിന്ന്‌ മാറി ഒരു നഗരകേന്ദ്രീകൃതമായാണ്‌ പുതിയ ചിത്രം ഒരുക്കുന്നത്‌. ചിത്രത്തില്‍ തമന്നയെ തന്നെ നായികയാക്കാനാണ്‌ ശിവയുടെ തീരുമാനം. മറ്റ്‌ അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ അജിത്ത്‌ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്‌ അടുത്തതായി അഭിനയിക്കുന്നത്‌. സൂര്യ ഉപേക്ഷിച്ച പടമാണിത്‌. അതുകൊണ്ട്‌ തന്നെ ഗൗതം ഒരു വെല്ലുവിളിയായി സ്വീകരിച്ചിരിക്കുന്ന ചിത്രം വിജയത്തിലെത്താന്‍ എല്ലാ ശ്രമവും നടത്തുമെന്നത്‌ പ്രേക്ഷകര്‍ക്ക്‌ പ്രതീക്ഷയാണ്‌. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന്‌ ശേഷമാകും അജിത്ത്‌ ശിവയുടെ ചിത്രത്തില്‍ അഭിനയിക്കുക.

വീണ്ടുമൊരു ചിത്രം അജിത്തിനെ നായകനാക്കി ചെയ്യാന്‍ കഴിയുന്നത്‌ ഒരു വലിയ ബഹുമതിയായിട്ടാണ്‌ കാണുന്നതെന്നും സംവിധായകന്‍ ശിവ പറയുന്നു.
ശിവയുടെ ചിത്രത്തില്‍ തമന്ന നായിക
ശിവയുടെ ചിത്രത്തില്‍ തമന്ന നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക