Image

മായും മെയ്യോ ? ( കവിത - പ്രൊഫസ്സര്‍ ജോയ് ടി.കുഞ്ഞാപ്പു, D.Sc.,Ph.D.)

പ്രൊഫസ്സര്‍ ജോയ് ടി.കുഞ്ഞാപ്പു, D.Sc.,Ph.D Published on 01 February, 2014
മായും മെയ്യോ ? ( കവിത - പ്രൊഫസ്സര്‍ ജോയ് ടി.കുഞ്ഞാപ്പു, D.Sc.,Ph.D.)
മായും മെയ്യോ ?
കവിത - പ്രൊഫസ്സര്‍ ജോയ് ടി.കുഞ്ഞാപ്പു, D.Sc.,Ph.D.


ഒരു പൂച്ചക്കുഞ്ഞ് !
കണങ്കാലില്‍
തൊട്ടുരുമ്മി
പുടവപ്പൂട
പങ്കുവെക്കും

തട്ടിക്കുടഞ്ഞാ-
ലൊട്ടിച്ചേരാന്‍
തട്ടകന്തേടും
പാദത്രാസ്സിലെ
പദപ്പശ.

മടിയിലിരുത്ത്യാല്‍
തോളില്‍ച്ചാടി-
യുള്‍വലിയുംനഖം
മൃദുലമായ്
കവിളില്‍ത്തലോടും
പുച്ഛക്കുഞ്ഞ്.

കുറ്റിക്കാട്ടില്‍ നിന്നും
നാടന്‍കളരിയില്‍
അന്വയവാചീപൂജാമന്ത്രം
മൂളിയാലപിച്ച-
വളെത്തിരയു-
മമ്മയുടെ കോപച്ചീറ്റ-
ലനുകരിക്കും കൊച്ചുസുന്ദരി !


.



Join WhatsApp News
വിദ്യാധരൻ 2014-02-01 20:55:47
വാങ്ങുന്നില്ല പശുക്കളെ വിലകൊടു -
     ത്തൊന്നെങ്കിലും സ്വന്തമാ -
യങ്ങുന്നീ വിഷയത്തിലെ ശ്രമമറി -
     ഞ്ഞിടാറുമില്ലൊട്ടുമെ;
എങ്ങും തന്നെ സുഭിക്ഷമാണ് തൈരും  
    പാലും നറും വെണ്ണയും 
ചങ്ങാതിക്ക് വിലാള പുംഗവ, മഹാ 
     ഭാഗ്യം ഭവൽ ഭാഗ്യമേ ! (അന്യാപദേശമാല)

അല്ലയോ മാർജ്ജാര പുംഗവാ, പശുക്കളെ ഒന്നിനെയും അങ്ങ് വില കൊടുത്ത് സ്വന്തമായി വാങ്ങുന്നില്ല. ഇവറ്റകളെ പരിപാലിച്ചു പോരുന്നതിനുള്ള ബുദ്ധിമുട്ടുകൾ തെല്ലുപോലും അറിയുന്നുമില്ല. പക്ഷെ തൈരും പാലും വെണ്ണയും പൂച്ച മോഷ്ടിച്ചടിക്കുന്നു . പൂച്ചയുടെ ഒരു ഭാഗ്യം നോക്കണേ  (വിലാളം -ബിഡാലം =പൂച്ച). 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക