Image

അഹിംസാ പരമോ ധര്‍മ്മ (സുധീര്‍പണിക്കവീട്ടില്‍)

Published on 31 January, 2014
അഹിംസാ പരമോ ധര്‍മ്മ (സുധീര്‍പണിക്കവീട്ടില്‍)
എല്ലാ ജീവജാലങ്ങളിലും ആദ്ധ്യാത്മികമായ ഒരു ഊര്‍ജ്ജത്തിന്റെ ദിവ്യമായ സ്‌ഫുലിംഗം ഉള്ളത്‌കൊണ്ട്‌ പരസ്‌പരം ഹാനിയുണ്ടാകുന്നവിധം പ്രവര്‍ത്തിക്കരുത്‌ എന്ന ചിന്തയില്‍നിന്നു പുരാതന ഭാരതത്തില്‍ ഉത്ഭവിച്ച ഒരു സിദ്ധാന്തമാണ്‌ `അഹിംസ'.
ഇത്‌ സംസ്‌ക്രുത പദമായ `ഹിംസ' എന്ന വാക്കിന്റെ വിപരീതമായി ഉപയോഗിക്കുന്ന `അഹിംസ' എന്ന്‌വാക്കാണ്‌. ഭാരതത്തിലെ സനാതന ധര്‍മ്മ പണ്ഡിതന്മാരാല്‍ വിശദീകരിക്കപ്പെട്ട ഈ തത്വം പിന്നീട്‌ ബുദ്ധ/ജൈന മതങ്ങളും സ്വീകരിച്ചു. ഏത്‌ മതങ്ങള്‍ സ്വീകരിച്ചാലും ഇത്‌ ഹിന്ദുമതമെന്ന്‌ പില്‍ക്കാലത്ത്‌ അറിയപ്പെട്ട, ഇപ്പോള്‍ അറിയുന്ന ഹിന്ദുമതത്തിന്റെ സംഭാവനയാണെന്ന്‌ വേദങ്ങളും, ഇതിഹാസങ്ങളും, തെളിയിക്കുന്നു. 1028 സംസ്‌ക്രുതശ്ശോകങ്ങളിലായി പരന്ന്‌ കിടക്കുന്ന ഋഗ്വേദത്തില്‍ പറയുന്നു. ആരെയും ഒന്നിനേയും ഉപദ്രവിക്കരുതെന്ന്‌. യജുര്‍വേദം പറയുന്നത്‌ `നമ്മള്‍ പരസ്‌പരം സൗഹാര്‍ദ്ദത്തോടെ തമ്മില്‍തമ്മില്‍ കാണണമെന്നാണ്‌.'.

ഹിന്ദു മതം അഹിംസയെ പരമ പ്രധാനമായി കണ്ടിട്ടും ഭഗവാന്‍ കൃഷ്‌ണന്‍ കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനനെ യുദ്ധത്തിനു പ്രേരിപ്പിക്കുന്നു എന്ന ഒരു ആരോപണം നമ്മള്‍ കേള്‍ക്കറുണ്ട്‌. അങ്ങനെ ആളുകള്‍ ചിന്തിക്കുന്നത്‌ അഹിംസയെക്കുറിച്ചുള്ള ഭാരതീയ ചിന്തയുടെ പൂര്‍ണ്ണരൂപം അറിയാത്തത്‌ കൊണ്ടാകാം. അഹിംസപരമോധര്‍മ്മോ, ധര്‍മ്മ ഹിംസതഥൈവ ച..എന്ന്‌ വച്ചാല്‍ ധര്‍മ്മം നിലനിര്‍ത്താനുള്ള ഹിംസയും പരമധര്‍മ്മമാണ്‌. ഭഗവത്‌ ഗീതയില്‍ ഭഗവാന്‍ പറയുന്നുണ്ട്‌. (അഹിംസാ സമതാ തുഷ്‌ടി:) പരദ്രോഹം ചെയ്യാതിരിക്കല്‍, സമഭാവന, സംത്രുപ്‌തി എന്നിവ ഭ്‌ഗവാനില്‍ നിന്നു തന്നെയുണ്ടാകുന്നുവെന്ന്‌. (അദ്ധ്യായം 5-10) പിന്നേയും (അദ്ധ്യായം 4-8) പറയുന്നു. പരിതാണായസാധൂനാം, വിനാശായ ച ദുഷ്‌ക്രുതാം, ധര്‍മ്മസംസ്‌ഥാപനാര്‍ഥായ, സംഭവാമിയുഗേ,യുഗേ.. (ദുര്‍ജനങ്ങളെ നശിപ്പിക്കാനും ധര്‍മ്മത്തെ നിലനിര്‍ത്താനുമായി യുഗം തോറും ഭഗവാന്‍ ജന്മമെടുക്കുന്നു.)
കുരുക്ഷേത്രത്തില്‍നടന്നത്‌ ധര്‍മ്മയുദ്ധമാണെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ മനസ്സിലാക്കണം. ധര്‍മ്മയുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ നല്ലതെവരൂ എന്ന്‌ ഭഗവാന്‍ വ്യക്‌തമാക്കുന്നു. അത്തരം യുദ്ധങ്ങളില്‍ നടക്കുന്നഹിംസപാപമാകുന്നില്ല. അതിനായി സുഖദുഖങ്ങളേയും, ലാഭനഷ്‌ടങ്ങളേയും, ജയാപജയങ്ങളേയും തുല്യമായി കരുതണം. ( അദ്ധ്യായം 2:38) ക്ഷത്രിയനു ധര്‍മ്മയുദ്ധത്തെക്കാള്‍ ശ്രേയ്‌സ്‌കരമായി ഒന്നുമില്ല. അധര്‍മ്മികളില്‍നിന്നും രാജ്യത്തെ സംരക്ഷിക്കുക ക്ഷത്രിയന്റെ കടമയാണ്‌. എല്ലായിടത്തും അഹിംസാപരമോ ധര്‍മ്മ എന്ന്‌പറഞ്ഞ്‌മനുഷ്യര്‍ വിഡ്‌ഢികളാകരുത്‌.

മറ്റ്‌ മതവിശ്വാസികള്‍ ഹിന്ദു മതം പുണ്യഗ്രന്ഥമായി കരുതുന്ന ഗീതയില്‍ കൊല്ലും കൊലയുമുണ്ടെന്നു പറയുന്നത്‌ അവരുടെ അജ്‌ഞതകൊണ്ടാണ്‌. പലപ്പോഴും ഹിന്ദുമതവിശ്വാസികള്‍പ്രസ്‌തുത ആരോപണം കേട്ട്‌ കാണും. അതിനുമറുപടിപറയാന്‍ കഴിയാതിരുന്നവര്‍ക്ക്‌ ഈ ലേഖനം സഹായകരമാകുമെന്ന്‌ വിശ്വസിക്കുന്നു. സ്വാമിവേദഭാരതിയുടെ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ സന്ദേശവാഹകനായ ദലൈലാമ പോലും അധര്‍മ്മത്തെ കീഴ്‌പ്പെടുത്താന്‍ ചിലപ്പോള്‍ ശക്‌തി ഉപയോഗിക്കേണ്ടിവരുമ്മെന്ന്‌ പറഞ്ഞിട്ടുണ്ടെന്നു സ്വാമിവേദഭാരതി ഒരു കഥ കൂടിപറയുന്നുണ്ട്‌. എന്തിനാണു അര്‍ജുനന്‍ കുരുക്ഷേത്രയുദ്ധത്തില്‍ അനേകരെ കൊന്നൊടുക്കിയത്‌ എന്ന ചോദ്യത്തിനുമറുപടിയായി സ്വാമിവേദഭാരതി ഒരു കഥ പറയുന്നുണ്ട്‌.

രണ്ട്‌ സൂഫിഭടന്മാര്‍ തമ്മില്‍യുദ്ധംചെയ്യുകയായിരുന്നു. യുദ്ധത്തില്‍ ഒരു ഭടന്‍ മറ്റെഭടനെ കീഴ്‌പ്പെടുത്തി അയാളുടെ നെഞ്ചില്‍ കയറിയിരുന്നു. എന്നിട്ട്‌ പരാജിതനായ ഭടന്റെ നെഞ്ചില്‍ കയ്യിലുണ്ടായിരുന്ന കഠാരി കുത്തിയിറക്കാന്‍ കയ്യോങ്ങവേ നിലത്ത്‌വീണു കിടന്ന ഭടന്‍ അയാളുടെ മുഖത്തേക്ക്‌ തുപ്പി.അപ്പോള്‍ ഓങ്ങിയ കഠാരി അതെപോലെപിടിച്ചു നിന്നഭടനോട്‌ തുപ്പിയ ഭടന്‍ പറഞ്ഞു. എന്തിനു എന്നെ കൊല്ലാന്‍ താമസിക്കുന്നു.ഞാന്‍ നിന്റെ അധീനതയിലാണ്‌. ്‌.വൈകാതെ എന്നെകൊല്ലുക. അപ്പോള്‍ ആ ഭടന്‍ പറഞ്ഞു. നമ്മള്‍ രണ്ടുപേരും ഇതുവരെയുദ്ധം ചെയ്യുകയായിരുന്നു. നിന്നെ എനിക്കറിയില്ല എന്നെ നിനക്കറിയില്ല .എന്നാല്‍ ഇപ്പോള്‍ നീ എന്റെ മുഖത്ത്‌ തുപ്പിയപ്പോള്‍ എനിക്ക്‌ നിന്നോട്‌ ദ്വേഷ്യമുണ്ടായി. ഇപ്പോള്‍ ഞാന്‍ നിന്നെകൊന്നാല്‍ അത്‌ കൊലപാതകമാകും, കൊലയായിരിക്കയില്ല.

സ്വധര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കേണ്ടത്‌ മനുഷ്യന്റെ കര്‍ത്തവ്‌മാണ്‌..ഏതെങ്കിലും ഋഷി പറഞ്ഞതിലേയോ, മതത്തിലേയൊ അപൂര്‍ണ്ണമായ അറിവ്‌ മനുഷ്യരെ അപകടത്തില്‍കൊണ്ട്‌ ചാടിക്കും.ഒരു ഗ്രാമത്തിലെ മനുഷ്യര്‍ക്ക്‌ അവിടെയുള്ള ഒരു സര്‍പ്പത്തിന്റെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ അവര്‍ ഒരു മഹര്‍ഷിയുടെ അടുത്ത്‌ സങ്കടം ബോധിപ്പിച്ചു. മഹര്‍ഷി സര്‍പ്പത്തിനെ ഉപദേശിച്ചു നന്നാക്കിമടങ്ങിപ്പോയി.കാലങ്ങള്‍ക്ക്‌ ശേഷം മഹര്‍ഷിതിരിച്ചു വന്നപ്പോള്‍ സര്‍പ്പം വല്ലാത്ത അവശ നിലയിലായിരുന്നു.ദേഹം മുഴുവന്‍ വ്രുണങ്ങളും, ഭക്ഷണമില്ലാതെ ശോഷിച്ചും അത്‌ കഷ്‌ടപ്പെടുകയായിരുന്നു.

മഹര്‍ഷിക്ക്‌ അത്‌ അത്യന്തം ദു:ഖഹേതുവായി. അദ്ദേഹത്തിന്റെ ചോദ്യത്തിനു സര്‍പ്പം മറുപടി പറഞ്ഞു.അങ്ങയുടെ ഉപദേശ പ്രകാരം ഞാന്‍ നല്ലവനായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ എന്നെ അവഗണിക്കാന്‍ തുടങ്ങി, കൊച്ചു കുട്ടികള്‍ കല്ലെറിഞ്ഞ്‌ എന്നെമുറിപ്പെടുത്തി. അത്‌കേട്ട്‌ മഹര്‍ഷിപറഞ്ഞു. ആളുകളെ കടിക്കരുതെന്നല്ലേ ഞാന്‍ പറഞ്ഞതിന്റെ വിവക്ഷ അല്ലാതെ ചീറ്റരുതെന്നല്ലല്ലോ? സ്വരക്ഷക്കായി ഓരോരുത്തരും അവരവരുടെ ധര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കണം.

വിവേചനബുദ്ധി മനുഷ്യനെയുള്ളു. മഹാഭാരതത്തില്‍ പറയുന്നത്‌ മനുഷ്യനുമാത്രമേ തിരഞ്ഞെടുക്കാനുള്ള (നല്ലതോ ചീത്തയോ) സ്വാതന്ത്ര്യമുള്ളു, മൃഗങ്ങള്‍ അവയുടെ വാസനയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നു. തേളിനെ കയ്യിലെടുക്കുന്നമനുഷ്യനെ അത്‌ കുത്തുന്നു. അതിനറിയില്ല എന്തിനാണു മനുഷ്യന്‍ അതിനെ കയ്യിലെടുക്കുന്നത്‌. കുത്താനുള്ള അതിന്റെ വാസന അതിനെ രക്ഷിക്കുന്നു. സര്‍പ്പം മഹര്‍ഷിയുടെ വാക്കുകള്‍ അനുസരിച്ചെങ്കിലും അതിന്റെ രക്ഷക്കായി ദൈവം നല്‍കിയ ധര്‍മ്മം അനുഷ്‌ഠിച്ചില്ല,.

ബുദ്ധമതം അഹിംസ അക്ഷരാര്‍ഥ്‌ത്തില്‍ ഉപയോഗിച്ചപ്പോള്‍ അത്‌ ഭാരതത്തിലേക്കുള്ള മുസ്ലീം അധിനിവേശത്തിനു വഴിയൊരുക്കി. അവര്‍ വാളുമായി വന്നപ്പോള്‍ `ബുദ്ധം ശരണം ഗച്‌ഛാമി' എന്ന്‌ ജപിച്ചു നിന്നവരെ അരിഞ്ഞ്‌ വീഴ്‌ത്താന്‍ എളുപ്പമായി. മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ അവരെല്ലാം പല കാലത്തും പലരുടേയും ഉപദേശങ്ങള്‍ അക്ലെങ്കില്‍ കല്‍പ്പനകള്‍ പാലിക്കുന്നതില്‍ തെറ്റ്‌ വരുത്തിയെന്ന്‌ കാണാം. ഇമ്മനുവല്‍ കന്റ്‌ പറഞ്ഞു: മനുഷ്യനെ ഉണ്ടാക്കിയ വളഞ്ഞ മരത്തില്‍നിന്നും നേരെയായ (straight) ഒന്നും ഉണ്ടാക്കാന്‍ കഴിയില്ല .

(തുടരും...)
അഹിംസാ പരമോ ധര്‍മ്മ (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
Keralite 2014-02-03 19:25:29
The Hindutva guys who killed Muslims in Gujarat are claiming that they did it as part of dharma (as a reaction to an attack in Godhra) So nobody regrets the mass killings of innocents.
But civilized world would not agree with the barbarian concepts.
In Kuriukshetra, with whom was dharma? both groups have their own justifications.
truth seeker 2014-02-03 19:31:53
The writer says Buddhists did not prevent Muslims. History says Hindus were in power during the time of Islamic invasion. Hindus already subjugated buddhists by that time.
Also, to claim India as one nation like today has no merit. India was one culture but many nations then like Europe of today.
Even Travancore was a counry till 1947
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക