Image

സൗതാംപ്‌ടണില്‍ ഗ്രേസ്‌ മെലോഡിയസ്‌ ഓര്‍ക്കസ്‌ട്ര വാര്‍ഷികവും മെഗാഷോയും

Published on 04 November, 2011
സൗതാംപ്‌ടണില്‍ ഗ്രേസ്‌ മെലോഡിയസ്‌ ഓര്‍ക്കസ്‌ട്ര വാര്‍ഷികവും മെഗാഷോയും
സൗതാംപ്‌ടണ്‍: സൗതാംപ്‌ടണ്‍ ബിറ്റെണ്‍ പാര്‍ക്ക്‌ സ്‌കൂളില്‍ നവംബര്‍ അഞ്ചിന്‌ വൈകുന്നേരം 4.30ന്‌ നടക്കുന്ന ഗ്രേസ്‌ മെലോഡിയസ്‌ ഓര്‍ക്കസ്‌ട്ര ഹാംപ്‌ഷെയറിന്റെ മൂന്നാമത്‌ വാര്‍ഷികവും ഗ്രേസ്‌ നൈറ്റ്‌ മെഗാഷോയും ഏഷ്യാനെറ്റ്‌ യുകെ ചെയര്‍മാന്‍ ശ്രീകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഫാ. എല്‍ദോസ്‌ കൗണ്‌ടിപിള്ളിയും ഹാംപ്‌ഷെയറിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

ഗ്രേസ്‌ നൈറ്റില്‍ ലണ്‌ടന്‍ ക്ഷേത്രയിലെ സന്തോഷ്‌ മേനോനിന്റെ നേതൃത്വത്തില്‍ സ്വരൂപ്‌ മേനോന്‍, വിനീത്‌ പിള്ള, അനുരീത, ഡോ. ആശ പിള്ള, ഭാഗ്യലക്ഷ്‌മി, സഹാന, സൗഭാഗ്യ രാജഭോജന്‍ എന്നിവരടങ്ങിയ കലാകാരന്മാര്‍ നൃത്ത ചുവടുകളുമായി എത്തുന്നു.

പീറ്റര്‍ ജോസഫ്‌ മോറിസ്‌, നോബിള്‍ മാത്യു, ഉണ്ണികൃഷ്‌ണന്‍, ഷിബു തോമസ്‌ താണ്‌ടന്‍, വിശ്വജ്യോതി, ഷിജോ മാത്യു, ബിനോയ്‌ ചാക്കോ, ആഷാ ബോനിഫെസ്‌, അനിത ഗിരീഷ്‌ കൈപ്പള്ളി, ദീപ സന്തോഷ്‌, ട്രീസ ജിഷ്‌ണു, സാന്ദ്ര ജയ്‌സണ്‍, ജിലു ഉണ്ണികൃഷ്‌ണന്‍ തുടങ്ങി 15ല്‍പരം യുകെയിലെ ഗായിക ഗായകന്മാര്‍ ഗ്രേസ്‌ നൈറ്റില്‍ ഒന്നിക്കുന്നു.

മജീഷ്യന്‍ മാഞ്ചസ്റ്റര്‍ ഡോണാളിന്റെ ഇന്ദ്രജാലപ്രകടനങ്ങള്‍, കലാ ഹാംപ്‌ഷെയര്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രമാല, കേരളത്തിന്റെ തനതായ കഥകളിയെ യൂറോപ്യന്‍ അരങ്ങുകള്‍ക്ക്‌ സുപരിചിതമാക്കിയ കലാദമ്പതികള്‍ കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബര വിജയകുമാറും അവതരിപ്പിക്കുന്ന കഥകളി, കഥ പൂതനാമോക്ഷം, ഉപകരണ സംഗീതത്തിന്റെ മാന്ത്രികതയുമായി ശിവ മനോജ്‌ ലണ്‌ടന്‍ ഒരുക്കുന്ന ജുഗല്‍ബന്ധി തുടങ്ങിയവ ഗ്രേസ്‌ നൈറ്റിന്റെ ഭാഗമാകും. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ നോബിള്‍ മാത്യു 07894445390, ഉണ്ണികൃഷ്‌ണന്‍ 0780378426, ജയ്‌സണ്‍ ടോം 07533432899, ജോര്‍ജ്‌ എടത്വ 07809491206, ഷിബു തോമസ്‌ 07794171253.
സൗതാംപ്‌ടണില്‍ ഗ്രേസ്‌ മെലോഡിയസ്‌ ഓര്‍ക്കസ്‌ട്ര വാര്‍ഷികവും മെഗാഷോയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക