മുകേഷ് തന്റെ ഭാവിയും ജീവിതവും നശിപ്പിച്ചുവെന്ന് നടിയും മുന്‍ ഭാര്യയുമായ സരിത
പറഞ്ഞു. സിനിമയില്‍ നല്ല നല്ല അവസരങ്ങള്‍ വരുമ്പോഴാണ് വിവാഹം നടന്നത്.
വിവാഹത്തിന് ശേഷം അഭിനയത്തില്‍നിന്നും കലാ ജീവിതത്തില്‍ നിന്നും പൂര്‍ണമായും
വിട്ടു നിന്നയാളാണ് ഞാന്‍ പൂര്‍ണമായും ഒരു കുടുംബിനിയാകാനും ശ്രമിച്ചിരുന്നു.
മുകേഷിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് അഭിനയം ഉപേക്ഷിച്ചത് സരിത പറഞ്ഞു. വിവാഹം
കഴിഞ്ഞ് രണ്ട് മാസം കഴയുമ്പോഴേക്കും ഞങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചകള്‍
വന്നിരുന്നു. അച്ഛന് മരിച്ചപ്പോള്‍ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായി. ആ സമയത്ത്
ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും മുകേഷ് ശ്രമിച്ചില്ലെന്ന് സരിത പറയുന്നു.
മുകേഷ് ഒരു രണ്ടാം വിവാഹം കഴിച്ചതിന് തനിക്കൊരു എതിര്‍പ്പും
പരിഭവവുമില്ല. പക്ഷെ താനുമായുള്ള 25 വര്‍ഷം നീണ്ടു നിന്ന വിവാഹംബന്ധം നിയമപരമായും
മാന്യമായും വേര്പിരിണമെന്ന് സരിത ആവശ്യപ്പെടുന്നു. 1989ല്‍ പ്രണയിച്ചാണ് സരിതയും
മുകേഷും വിവാഹിതരായത്. 96 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുന്ന സരിതയില്‍ നിന്ന്
2012ല്‍ വിവാഹ മോചനം നേടിയിരുന്നെന്ന് മുകേഷ് പറയുന്നു. അതിന് ശേഷമാണ് 2013ല്‍
മേതില്‍ ദേവികയെ വിവാഹം കഴിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല