തിരുവനന്തപുരം: ഫഹദ്-നസ്രിയ വിവാഹ നിശ്ചയം തിരുവനന്തപുരത്ത് നടന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും
ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം ഓഗസ്റ്റില്‍ 21ന്
തിരുവനന്തപുരത്ത് നടക്കും. 24ന് ആലപ്പുഴയില്‍ റിസപ്ഷന് നടത്താനുമാണ്
തീരുമാനിച്ചിരിക്കുന്നത്.
വിവാഹ നിശ്ചയ ചടങ്ങിലേക്ക് മാധ്യമങ്ങള്‍ക്ക്
പ്രവേശനമുണ്ടായിരുന്നില്ല. അതിനാല്‍ ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും ചേര്‍ന്ന്
മാധ്യമങ്ങളെ കണ്ടു. 31 വയസുള്ള ഫഹദും 19 വയസുകാരിയായ നസ്രിയയും തമ്മിലുള്ള
പ്രായവ്യത്യാസത്തിന്റെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇത് അത്രവലിയ
കാര്യമല്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. എന്റെ ബാപ്പയും ഉമ്മയും തമ്മില്‍
ഇത്രതന്നെ പ്രായവ്യത്യാസമുണ്ട്. 32 വര്‍ഷമായി അവര്‍ സന്തുഷ്ട ദാമ്പത്യബന്ധമാണ്
നയിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. വിവാഹ ശേഷം നസ്രിയ അഭിനയിക്കുന്നതില്‍
തനിക്ക് എതിര്‍പ്പില്ലെന്ന് ഫഹദ് വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല