Image

എനിക്കിഷ്ടമാണ്‌, ജസീറാ നിങ്ങളുടെ ഭ്രാന്ത്‌.. (ശ്രീപാര്‍വതി)

Published on 07 February, 2014
എനിക്കിഷ്ടമാണ്‌, ജസീറാ നിങ്ങളുടെ ഭ്രാന്ത്‌.. (ശ്രീപാര്‍വതി)
എന്തിനാണ്‌, ആ സ്‌ത്രീ മനസ്സില്‍ വിലപിക്കുന്നത്‌...?
വ്യാവസായിക സാംസ്‌കാരിക രാഷ്ട്രീയ പ്രബുദ്ധന്‍മാരുടെ ഭ്രാന്തിനെ സ്വയം ഏറ്റു വാങ്ങിയതിനോ?
ഞാനുറക്കെ പറയട്ടെ... നിങ്ങള്‍ക്ക്‌ ഭ്രാന്താണ്‌...

സമകാലീക വ്യവസ്ഥയോട്‌ കുട്ടികളുമായി പൊരുതാനിറങ്ങിയപ്പോള്‍ തുടങ്ങിയ ഭ്രാന്ത്‌.
പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ്‌ പോലും കൊത്തിക്കീറുന്ന ഇക്കാലത്ത്‌ അവളെ പോരാട്ടവഴികളിലെല്ലാം ഒപ്പം നിര്‍ത്തിയതും ഭ്രാന്തു തന്നെ.

ഒരു കടല്‍ കരയെ വിഴുങ്ങിയാല്‍ നിങ്ങള്‍ക്കെന്താണ്‌, സ്‌ത്രീയേ...?

മണല്‍വാരിയാല്‍ നാളെ കടല്‍ കരയെ മറച്ചാല്‍ നിങ്ങള്‍ക്കതു പ്രശ്‌നമാകേണ്ട കാര്യം? അതൊക്കെ അന്നത്തെ തലമുറ നോക്കിക്കോളും. അവര്‍ അടുത്ത നാടു തേടി പൊക്കോളുമ്‌, അല്ലെങ്കില്‍ കരയില്‍ ഇരുന്ന്‌ നഷ്ടപ്പെട്ടതിന്‍റെ കണക്കെടുത്തോളും. നിങ്ങളവിടെ നിന്നും ദൂരേയ്‌ക്കു പോകൂ സ്‌ത്രീയേ...
നിങ്ങളുടെ കുട്ടികള്‍ ഇനി ശിശുക്ഷേമ വകുപ്പില്‍ കിടന്നു കരയട്ടെ.
അവിടെ സനാഥരായിട്ടും അനാഥരായ എത്രയോ ബാല്യങ്ങളുണ്ട്‌, ഒരു ഭ്രാന്തിയുടെ മക്കളായിഒടുങ്ങുന്നതിലും ഭേദം അതു തന്നെ.

അഞ്ചു ലക്ഷവും അതിന്‍റെ ഒപ്പം നിരവധി പൂജ്യങ്ങളും ചേര്‍ന്ന സ്വത്തുണ്ടായിട്ടും അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കാതെ റോഡില്‍ ഷോ വയ്‌ക്കുന്നവര്‍ക്കു കൊടുക്കുന്നവര്‍ക്ക്‌ നിന്‍റെ ഭ്രാന്ത്‌ മനസിലാവില്ല.
പത്രത്തില്‍ കോളമെഴുതി അതുരക്കെ വായിച്ച്‌ സ്വയം ചിരിക്കുന്നവര്‍ക്കും നിന്‍റെ ഭ്രാന്ത്‌ മനസ്സിലാവില്ല...
കാരണം അവരൊക്കെ സാധാരണക്കാരാണ്‌, വെറും നിസ്സാരന്‍മാര്‍...

നീയാണ്‌, ഭ്രാന്തി.
പക്ഷേ എനിക്കിഷ്ടമാണ്‌, ജസീറാ നിങ്ങളുടെ ഭ്രാന്ത്‌...
എനിക്കിഷ്ടമാണ്‌, ജസീറാ നിങ്ങളുടെ ഭ്രാന്ത്‌.. (ശ്രീപാര്‍വതി)എനിക്കിഷ്ടമാണ്‌, ജസീറാ നിങ്ങളുടെ ഭ്രാന്ത്‌.. (ശ്രീപാര്‍വതി)
Join WhatsApp News
vaayanakkaaran 2014-02-07 09:27:59

Alexis Zorba: Damn it boss, I like you too much not to say it. You've got everthing except one thing: madness! A man needs a little madness, or else...

Basil: Or else?

Alexis Zorba: ...he never dares cut the rope and be free.


(Nikos Kazantzakis - Zorba the Greek)



വിദ്യാധരൻ 2014-02-07 14:51:13
പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ നിന്റ 
മക്കളിൽ ഞാനാണ് ഭ്രാന്തൻ 
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ, നിന്റെ 
മക്കളിൽ ഞാനാണനാഥൻ -എന്റെ 
സിരയിൽ നുരയ്ക്കും പുഴുക്കളില്ല, കണ്ണി-
ലിരവിന്റെ പാഷാണതിമിരമില്ല, ഉള്ളി-
ലഗ്നികോണിൽക്കാറ്റുരഞ്ഞു തീ ചീറ്റുന്ന 
നഗ്നമാം ദുസ്വർഗ കാമമില്ല 
വാഴ്വിൻ ചെതുമ്പിച്ച വാതിലുകളടയുന്ന 
പാഴ്‌നിഴൽപ്പുറ്റുകൾ കിതപ്പാറ്റിയുടയുന്ന 
ചിടകെട്ടി കേവലത ധ്യാനത്തിലുറയുന്ന 
ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു 
ചികയുന്ന ഞാനാണ് ഭ്രാന്തൻ, മൂക-
മുരുകുന്ന ഞാനാണു മൂഡൻ  (നാറാണത്തു ഭ്രാന്തൻ -വി.മധുസുദനൻനായർ)


Azim 2014-02-07 21:51:46
alla e frnathinod entha etre eshtam
Jack Daniel 2014-02-07 22:39:59
ഈ ലേഖനവും രണ്ടഭിപ്രായവും വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഭ്രാന്തുപിടിച്ചു 
ANEESH 2014-02-08 02:05:57
ജസീറയുടേത് സി.പി.എം ഉം സനദ്ധ സംഘടനകളും സ്പോണ്‍സര്‍ ചെയ്ത സമരമാണ്.......
Arun Das 2014-02-08 22:06:12
ജസീറയുടെ ഭ്രാന്ത്‌ ഇഷ്ടപ്പെടാം, പക്ഷെ താങ്കള്ക്ക് ( ശ്രീപാര്‍വതി)  ഇപ്പൊ എന്താ പറ്റിയേ.... ????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക