Image

ക്യാപ്റ്റന്‍ രാജുവിന് മലയാളി പ്രസ് കൗണ്‍സില്‍ സ്വീകരണം നല്‍കി

എ.സി ജോര്‍ജ് Published on 05 November, 2011
ക്യാപ്റ്റന്‍ രാജുവിന് മലയാളി പ്രസ് കൗണ്‍സില്‍ സ്വീകരണം നല്‍കി
ഹൂസ്‌ററണ്‍ : ടെക്‌സാസ് സന്ദര്‍ശനത്തിനിടെ ഒക്‌ടോബര്‍ 26ന് മിസോറി സിറ്റിയിലുള്ള പ്രവാസി ന്യൂസിന്റെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ സിനിമാതാരം ക്യാപ്റ്റന്‍ രാജുവിന് മലയാളി പ്രസ് കൗണ്‍സില്‍ യുഎസ്എ ഭാരവാഹികളും മററു സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. മലയാളത്തിനു പുറമേ വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വില്ലനായും നായകനായും പ്രതിനായകനായും അഭിനയിച്ച ഈ കലാകാരന്റെ കലാസേവനങ്ങളെ പ്രസ് കൗണ്‍സില്‍ പ്രകീര്‍ത്തിച്ചു.

പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ എ. തോമസ്, പ്രസിഡന്റ് എ.സി ജോര്‍ജ് , വൈസ് പ്രസിഡന്റ് ചാക്കോ കല്ലുകുഴി , സെക്രട്ടറി ബ്ലസര്‍ ഹൂസ്‌ററന്‍, ട്രഷറര്‍ ജോളി വില്ലി, പ്രസ് കൗണ്‍സില്‍ അംഗങ്ങളായ ജോര്‍ജ് മണ്ണിക്കരോട്ട്, ജി. പുത്തന്‍കുരിശ്, ജീമോന്‍ റാന്നി, ഉമ്മന്‍ സഖറിയ , എന്നിവരും മറ്റ് മാധ്യമ പ്രവര്‍ത്തകരായ അഡ്വ. മാത്യു വൈരമണ്‍ , ഡോ. മോളി മാത്യുസ്, ബോസ് കുര്യന്‍ , വേള്‍ഡ് മലയാളി പ്രസിഡന്റ് എസ്.കെ ചെറിയാന്‍ തുടങ്ങി നിരവധി പേര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.
ക്യാപ്റ്റന്‍ രാജുവിന് മലയാളി പ്രസ് കൗണ്‍സില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക