Image

മമ്മൂട്ടിക്ക്‌ നായിക റീമ കല്ലിങ്കല്‍

Published on 08 February, 2014
മമ്മൂട്ടിക്ക്‌ നായിക റീമ കല്ലിങ്കല്‍
ക്യാമറാമാന്‍ വേണു സൂപ്പര്‍താരം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയായി റിമ കല്ലിങ്കല്‍ അഭിനയിക്കുന്നു. ചിത്രത്തിന്‌ പേര്‌ ഇട്ടിട്ടില്ല.

മാര്‍ച്ച്‌ മാസത്തിലായിരിക്കും മമ്മൂട്ടിചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. കാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ രഞ്‌ജിത്താണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. വേണുതന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ചിത്രത്തിന്റെ പ്രമേയം എന്താണെന്നകാര്യത്തെക്കുറിച്ച്‌ വേണു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മറ്റ്‌ താരങ്ങളെ നിര്‍ണയിച്ചുവരുകയാണ്‌. മൂന്നുവട്ടം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രതിഭയാണ്‌ വേണു. ആദ്യമായി സംവിധാനം ചെയ്‌ത ദയ എന്ന ചിത്രത്തിന്‌ മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും വേണു സ്വന്തമാക്കിയിരുന്നു. മഞ്‌ജുവാര്യര്‍ നായികയായ ദയ എന്ന ചിത്രമാണ്‌ വേണു ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം.
മമ്മൂട്ടിക്ക്‌ നായിക റീമ കല്ലിങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക