Image

സൈനിക വേഷം: മോഹന്‍ലാലിനെതിരെ നടപടിയില്ല

Published on 05 November, 2011
സൈനിക വേഷം: മോഹന്‍ലാലിനെതിരെ നടപടിയില്ല
ന്യൂഡല്‍ഹി: സൈനികവേഷം ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ നടപടിയുണ്ടാകില്ല. മോഹന്‍ലാല്‍ നല്‍കിയ വിശദീകരണം അംഗീകരിച്ച് പ്രതിരോധമന്ത്രാലയമാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്. സൈന്യം നല്‍കിയ ലഫ്.കേണല്‍ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.

പരാതി എങ്ങനെ അവസാനിപ്പിക്കണമെന്ന് കണ്ണൂരിലെ ടെറിറ്റോറിയല്‍ ആര്‍മിക്ക് തീരുമാനിക്കാമെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. റിട്ട.ബ്രിഗേഡിയര്‍ സി.പി ജോഷിയായിരുന്നു ലാലിനെതിരെ പരാതി നല്‍കിയിരുന്നത്. താന്‍ ടെറിട്ടോറിയല്‍ ആര്‍മി യൂണിഫോം പരസ്യത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് ലാല്‍ വിശദീകരണം നല്‍കിയിരുന്നു. കാണ്ടഹാര്‍ സിനിമയില്‍ ഉപയോഗിച്ച വേഷമാണ് പരസ്യത്തില്‍ ഉപയോഗിക്കപ്പെട്ടത്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യമാണ് വിവാദമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക