Image

പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപ്പദവി അല്ലെന്ന് സര്‍ക്കാര്‍

Published on 05 November, 2011
പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപ്പദവി അല്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റേത് ഇരട്ടപ്പദവി അല്ലെന്ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. പ്രതിപക്ഷ നേതാവ് ഇരട്ടപ്പദവി വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പരാതി ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു.

ഇരട്ടപ്പദവി വഹിക്കുന്ന അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയിന്മേലാണ് ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. നേരത്തെ ചീഫ് വിപ്പിന്റെ പദവി സംബന്ധിച്ച പ്രശ്‌നത്തിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക