ഡാലസ്: സെന്റ അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ളീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഭക്ത്യാഡംബരപൂര്‍വ്വം ആഘോഷിച്ചു.
ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള വിശുദ്ധ ബലിയര്‍പ്പണവും, നെവേനയും, നേര്‍ച്ചയും ഉണ്ടായിരുന്നു. സമാപനദിനമായ ഞായറാഴ്ച വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയോടൊപ്പം ആഘോഷപൂര്‍ണ്ണമായ പ്രദക്ഷിണം, സ്നേഹവിരുന്ന്, എന്നിവയുമുണ്ടായിരുന്നു. വികാരി ഫാ.മാത്യു സാസേരി മുഖ്യകാര്മ്മീകനായിരുന്നു. ദേവാലയ ട്രസ്റ്റിമാരായ ജോസഫ് കെ.വര്‍ഗീസ്, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ എന്നിവരും ദേവാലയ കമ്മിറ്റിയംഗങ്ങളും വിവിധ ആത്മായ സംഘടനകളും നേതൃത്വമേകിയെന്ന് പബ്ളിസിറ്റി കണ്‍വീനര്‍ ഡെക്സ്റ്റര്‍ ഫെരേര അറിയിച്ചു.
സീറോ മലബാര്‍ ആത്മായ സംഘടനയായ എസ്എംസിസി നാഷണല്‍ ട്രഷററും സാമുഹ്യസാസ്ക്കാരികപ്രവര്ത്തകയും നോര്‍ത്ത് ടെക്സസ് നഴ്സസ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ഏലിക്കൂട്ടി ഫ്രാന്‍സീസ് ആയിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.