Image

ഡാലസില്‍ ഐന്‍ഓസി യോഗം നവംബര്‍ 6ന് (നാളെ)

ബിനോയി സെബാസ്റ്റ്യന്‍ Published on 05 November, 2011
ഡാലസില്‍ ഐന്‍ഓസി യോഗം നവംബര്‍ 6ന് (നാളെ)
ഡാലസ്: ഇന്‍ഡ്യന്‍ നാാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നോര്‍ത്ത് ടെക്‌സസ് യോഗം നവംബര്‍ 6, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഗാര്‍ലാന്റ് കെഇഎ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടത്തുമെന്ന് ടെക്‌സസ് കോര്‍ഡിനേറ്റര്‍ ജോര്‍ജ് എബ്രഹാം അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസിന്റെ പോഷകസംഘടനകളായ യൂത്ത് കോണ്‍സ്ര്, വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എന്നിവയിലെ മുന്‍കാലപ്രവര്‍ത്തകരും മറ്റും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച കേരളത്തിലെ ജനങ്ങളില്‍ വളര്‍ത്തുന്നതിനും പ്രവാസി മലയാളികളുടെ, പ്രത്യേകിച്ചു അമേരിക്കന്‍ മലയാളികളുടെ അടിയന്തിരമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി കോണ്‍ഗ്രസിന്റെ പിന്നില്‍ അണിചേരുവാന്‍ ഐന്‍ഓസി ഡാലസ് പ്രോവിന്‍സ് സംഘടനാ നേതാവായ ജെ.പി.ജോണ്‍ എല്ലാ വിഭാഗം ആളുകളോടും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് എബ്രഹാം(281 235 8600), ജെ.പി.ജോണ്‍(214 717 0184), സിബു ജോസഫ്(214 507 0281), ബാബു പി.സൈമണ്‍(214 735 39999)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക