Image

സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക അന്തരിച്ചു

Published on 05 November, 2011
സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക അന്തരിച്ചു
മുംബൈ ദാദാ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌ ജേതാവും പ്രശസ്‌ത സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരിക(84) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ദീര്‍ഘനാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്നു തവണ മികച്ച പ്രാദേശികഭാഷാ ചിത്രത്തിന്റെ സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടി. നിരവധി ചിത്രങ്ങളില്‍ ഗായകനായും സംഗീത സംവിധായകനായും ഗാനരചയിതാവായും അദ്ദേഹം ആസ്വാദകര്‍ക്ക്‌ പ്രിയങ്കരനായി. 1977ല്‍ ചമേലി മേംസാബ്‌ എന്ന ആസാമീസ്‌ ചിത്രത്തിലെ സംഗീതത്തിന്‌ അദ്ദേഹത്തിന്‌ മികച്ച സംഗീത സംവിധായകനുളള ദേശീയ അവാര്‍ഡ്‌ ലഭിച്ചു.

1992ല്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള ദാദാ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡും, 2009ല്‍ ആസംരത്‌ന, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക