Image

അനൂപുമായി പ്രണയത്തിലല്ല, നല്ല സുഹൃത്ത്‌ മാത്രം: മേഘ്‌ന

Published on 10 February, 2014
അനൂപുമായി പ്രണയത്തിലല്ല, നല്ല സുഹൃത്ത്‌ മാത്രം: മേഘ്‌ന
അനൂപ്‌ മേനോനുമായി താന്‍ പ്രണയത്തിലല്ലെന്നും അദ്ദേഹം തന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും നടി മേഘ്‌നാ രാജ്‌ പറഞ്ഞു. പ്രണയത്തിലപ്പുറം ജീവിതത്തിലുള്ള ഉദാത്ത ബന്ധമാണ്‌ ഞങ്ങള്‍ തമ്മില്‍ എന്നും വാര്‍ത്തകള്‍ വെറും ഗോസിപ്പ്‌ മാത്രമെന്നും മേഘ്‌ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ്‌ ആദ്യമായി അനൂപ്‌ മേനോനെ കാണുന്നത്‌. എപ്പോഴും എവിടെയെങ്കിലും ഇരുന്ന്‌ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന അനൂപിനെയാണു കാണുന്നത്‌. താരപ്രഭയ്‌ക്കപ്പറും സാധാരണക്കാരനായി പെരുമാറാനുള്ള കഴിവ്‌ ജയനുണ്ട്‌. മിമിക്രിയും കോമഡിയുമായി സെറ്റില്‍ ജയന്‍ എല്ലാവരെയും ചിരിപ്പിക്കും.

നമുക്ക്‌ പാര്‍ക്കാന്‍, ബാങ്കിങ്‌ ഹവേഴ്‌സ്‌ എന്നീ ചിത്രങ്ങളുടെ സെറ്റില്‍ വച്ചാണ്‌ അനൂപ്‌ മേനോന്‍േെ തന്നാടു സംസാരിക്കാന്‍ തുടങ്ങിയത്‌. ക്യാമറയ്‌ക്കു മുന്‍പില്‍ താന്‍ ഏറെ കംഫര്‍ട്ടിബള്‍ ആ കോമ്പിനേഷന്‍ അനൂപുമായിട്ടാണെന്ന്‌ മേഘ്‌ന പറഞ്ഞു. വിനയന്റെ യക്ഷിചിത്രത്തിലൂടെയാണ്‌ മേഘ്‌ന മലയാളത്തിലെത്തുന്നത്‌.
അനൂപുമായി പ്രണയത്തിലല്ല, നല്ല സുഹൃത്ത്‌ മാത്രം: മേഘ്‌ന
അനൂപുമായി പ്രണയത്തിലല്ല, നല്ല സുഹൃത്ത്‌ മാത്രം: മേഘ്‌ന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക