Image

കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്‌ നവ്യാനുഭവമായി

ജീജോ ജോര്‍ജ്‌ Published on 05 November, 2011
കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്‌ നവ്യാനുഭവമായി
കേംബ്രിഡ്‌ജ്‌: കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ സണ്‍ഡേ ടൂര്‍ നവ്യാനുഭവമായി. തോമസ്‌ ലാന്റ്‌ എന്നറിയപ്പെടുന്ന ഡ്രെയ്‌റ്റണ്‍ മാനര്‍ തീം പാര്‍ക്കിലേക്കാണ്‌ വിനോദയാത്ര സംഘടിപ്പിച്ചത്‌. കേംബ്രിഡ്‌ജില്‍ നിന്ന്‌ രാവിലെ 730 ന്‌ ആരംഭിച്ച യാത്ര വൈകിട്ട്‌ എട്ടിന്‌ സമാപിച്ചു.

80 അംഗങ്ങള്‍ പങ്കെടുത്ത വിനോദയാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസപ്രദമായിരുന്നു. തിരക്കേറിയ പ്രവാസി ജീവിതത്തില്‍ നിന്ന്‌ ഒരു ദിവസം മോചനം കിട്ടിയെന്ന്‌ യാത്രാംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. പാട്ടുകള്‍, അന്താക്ഷരി മത്സരങ്ങള്‍ എന്നിവ യാത്രയ്‌ക്ക്‌ ഉണര്‍വും ഉന്മേഷവും നല്‍കി.

അസോസിയേഷന്‍ ഭാരവാഹികളായ പ്രിന്‍സ്‌ ജേക്കബ്‌, റോഞ്ചിന്‍ ആന്റണി, ജീജോ ജോര്‍ജ്‌, ജിജി സ്‌റ്റീഫന്‍, ബിനു നാരായണന്‍, ആന്റണി ജോര്‍ജ്‌, അബ്രഹാം ലൂക്കോസ്‌, പ്രകാശ്‌ സുന്ദരം, സൈജു ജോസഫ്‌, റോയി ജോര്‍ജ്‌, ജോസഫ്‌ മാത്യു, ഓസ്‌റ്റിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
കേംബ്രിഡ്‌ജ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്‌ നവ്യാനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക