Image

മലയാളിയുടെ കൊലയാളി സംസ്‌കാരം (ലേഖനം- കോരസണ്‍ വര്‍ഗീസ്സ് ന്യൂയോര്‍ക്ക്)

കോരസണ്‍ വര്‍ഗീസ്സ് Published on 10 February, 2014
മലയാളിയുടെ കൊലയാളി സംസ്‌കാരം (ലേഖനം- കോരസണ്‍ വര്‍ഗീസ്സ് ന്യൂയോര്‍ക്ക്)
മലയാളിയുടെ കൊലയാളി സംസ്‌കാരം

മലയാളി മനസാക്ഷിയെ നടുക്കിയ രണ്ടു നാടകങ്ങളാണ് ഈ വാരം സാക്ഷ്യം പഹിച്ചത്. ഒന്നു രാഷ്ട്രീയമെങ്കില്‍  മറ്റൊന്ന് സാമുദായികം. എന്തായിരുന്നാലും സ്വാമി വിവേകാനന്ദന്‍ മലയാളക്കരയെപ്പറ്റി വിശേഷിപ്പിച്ച “ഭ്രാന്താലയം”  അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമായി.
ടി.പി.ചന്ദ്രശേഖരനെ ദാരുണമായി കൊലപ്പെടുത്തിയ വാടക ഗുണ്ടാസംഘത്തെ ഹൈക്കോടതി ശിക്ഷിച്ചു.പക്ഷേ ഇവരുടെ സംരക്ഷണവും ജയിലിലെ ജീവിത നിലവാരവും ഉറപ്പുവരുത്തേണ്ടത് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഉത്തരവാദിത്വമായി മാറിയതാണ് മലയാളിയെ അമ്പരിപ്പിച്ചത്.

പാര്‍ട്ടി നടപ്പാക്കിയ കിരാത കൊലപാതകമാണെന്ന സംശയം നിലനില്‍ക്കെ അതിനേ സാധൂകിച്ചുകൊണ്ട് പരസ്വമായി മാര്‍കിസ്റ്റ് നേതാക്കള്‍ രംഗത്തെത്തുമ്പോള്‍ കണ്ണുതെറ്റിയ മലയാളി നടുക്കത്താല്‍ തന്നെ !
 
ഏതു മര്യാദകളും സംസ്‌കാരനിലവാരം വച്ചു വിലയിരുത്തിയാലും ഇത്രയും പ്രകടവും പ്രാകൃതവുമായ ഒരു തലത്തിലേക്ക് രെു ദേശീയ കക്ഷി തരംതാഴുന്നത് കാണേണ്ടിവരുന്നു. ഒരു കാലത്ത് മൂല്യങ്ങളെ നിലനിര്‍ത്തി സാമുഹിക നവോദ്ധാനത്തിന് പടയണി അണിഞ്ഞ ധീരനേതാക്കളുടെ ഒരു ശൃഖല തീര്‍ത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാല്‍ ഇത്തരത്തില്‍ വര്‍ത്തിക്കുന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.

ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ ഒരു സഭയുടെ മേദ്ധ്യക്ഷനും സംഘവും കോടതി വിധിയെയും നിയമ സംഹിതകളെയും പുച്ഛിച്ചു തള്ളി അക്രമ മാര്‍ഗ്ഗത്തിലൂടെ  രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ ആഹാധന നടത്തി എന്നതാണ് മലയാളിയെ ആകമാനം അപഹാസ്യമാക്കുന്ന പുതിയ വാര്‍ത്ത.
അവകാശ തര്‍ക്കങ്ങള്‍ തെരുവുയുദ്ധത്തില്‍ തീര്‍ക്കപ്പെടുകയും എതിരാളികളെ ഇല്ലായ്മ ചെയ്യുകയും, വൈരാഗ്യത്തോടെ ആരാധന നടത്തുകയും ചെയ്യുന്നത് ഏതു ക്രിസ്തീയ ധര്‍മ്മണാണെന്ന് മനസ്സിലാകുന്നില്ല.

ഒരേ വിശ്വാസത്തിലുള്ള സഹോദരന്മാരില്‍, വിദേശ ആധിപത്യം പൂമാലയാണെന്നും, ഒരു വിഭാഗം, സ്വദേശഭരണമേ പാടുള്ളൂ എന്നും ഇങ്ങനെ രണ്ടു പക്ഷമായി തിരിയുന്നത് നിഷ്പക്ഷമവാദികള്‍ക്ക് അരോചകമായേ വിലയിരുത്താനാകൂ. സ്വാതന്ത്ര്യവും, വിശ്വാസവും ദേശീയതയും പരസ്പര പൂരകങ്ങളായ അവസ്ഥകളാണ്. മനുഷ്യ സംസ്‌കാരം രൂപപ്പെട്ടപ്പോഴും അതിന്റെ പരിണാമം ഉരുത്രിരിഞ്ഞപ്പോഴും ഈ അടിസ്ഥാന തത്വങ്ങള്‍ സംസ്‌കാരങ്ങളുടെ നിലനില്‍പിന് അനുപേക്ഷണീയ ഘടകമായി നില നില്‍ക്കുകയാണ്., എപ്പോഴും തിരിച്ച് പിന്നേക്ക് പോകുന്നു ജീര്‍ണ്ണത സംസ്‌കാരപുരോഗതിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കും എന്നതിന് തെളിവാണ് താലിബനിസം.
ഇതിനെതിരേ പോരാടേണ്ടത് സമൂഹത്തിന്റെ മൊത്തമായ നില നില്‍പ്പിന്റെ ആവശ്യമാണ്.

അവകാശതര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കേണ്ട്ത് നിയമ സംവിധാനവും , സംരക്ഷണ ചുമതല ഭരണ കൂടവുമാണ്. നിറവേറ്റേണ്ടത്. മര്യാദകള്‍ പാലിക്കാതെ ബലപ്രയോഗത്തില്‍ അവകാശം പിടിച്ചടക്കാന്‍ ശ്രമിക്കുന്നത് ബലാല്‍സംഗത്തോളം കൊടും ക്രൂരതയാണ്. നിയമ ലംഘനം ഏതുഭാഗത്തുനിന്നുണ്ടായാലും  എത്ര സാമുദായിക നേതാവായാലും ശികഷിക്കപ്പേടേണ്ടതാണ്. അതിനെ സാധൂകരിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമായ ഇടപെടലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മൂലം ഇത്തരം കുറ്റവാസനകളെ കണ്ടില്ല എന്നു നടിച്ചാല്‍ , ഭരണകൂടം മുമ്പോട്ടു കാണേണ്ടത് ഭിദ്രന്‍വാല മാരേയായിരിക്കും.

വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം കരയുകയും ചെയ്യുന്ന ആധുനിക മാദ്ധ്യമസംസ്‌കാരം മലയാളിയുടെ ഉളുപ്പില്ലാത്ത ജീര്‍ണതയാണ് അനാവൃതമാക്കുന്നത്.

മൂരിക്കുട്ടന്മാരെ താല്‍പര്യപൂര്‍വ്വം വളര്ത്തിയിരുന്ന ഒരു ബ്രാഹ്മണന്റെ കഥ അനുചിതമാണ്. അര്‍ദ്ധചന്ദ്രാകൃതിയിലുള്ള ഒരു  മൂരിക്കുട്ടന്റെ കൊമ്പ് എന്നും നമ്പൂതിരിയെ ആകര്‍ഷിച്ചിരുന്നു. രെിക്കല്‍  തന്റെ തല അതിലൂടെ കടത്തി നോക്കാന്‍ ഒരു ശ്രമം നടത്തി., മൂരിക്കാള നമ്പൂതിരിയെ കൊണ്ടു പാഞ്ഞു. ഒരു വിധത്തില്‍ ആളുകള്‍ കൂടി കാളയെ പിടിച്ച് നമ്പൂതിരിയെ രക്ഷിച്ചു, തന്റെ കാര്യസ്ഥന്‍ ചോദിച്ചു, അല്പം ചിന്തിച്ചിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നോ .. നമ്പൂതിരിയുടെ മറുപടി "ശ്ശെടോ, നാം ഇതു 6 മാസമാ.യി ആലോചിക്കുകയായിരുന്നു". വൈകൃതമായ ആലോചനയിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ അപഹാസ്യമാക്കുന്ന ഇത്തരം പ്രവണതകള്‍ വെറും ചാപല്യമായി മാത്രം കാണരുത്.

ചോദ്യം - കൊലപാതകത്തിനു ജീവപര്യന്ത#ം ശിക്ഷ ലഭിച്ച അിറയപ്പെട്ട വാടക ഗുണ്ടകളെ സംരക്ഷിക്കുന്ന മാര്‍ക്‌സിറ്റ് നേതാക്കള്‍ക്കെതിതെ അച്ചുതാനന്ദനോടൊപ്പം ഏത്ര കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

ചോദ്യം 2 - ക്രൈസ്തവ ആരാധനയെ പരസ്യമായി ആഭാസമാക്കി തീര്‍ക്കുന്ന പ്രവണതക്കെതിരായി എത്ര ക്രിസ്തീയ നേതാക്കള്‍ പ്രതികരിച്ചു.

ചോദ്യം 3- പോലീസിനെ നിര്‍വ്വീര്യമാക്കി, കോടതി വിധികള്‍ കുപ്പയിലെറിഞ്ഞ് നിസ്സംഗതയോടെ ഭരണചക്രം തിരിക്കുന്ന സംവിധാനത്തോട് എത്ര സാമൂഹിക സ്‌നേഹികള്‍ പ്രതികരിച്ചു.

നാം സുഖനിദ്രയിലാണ്… ഒന്നും എന്നെ വ്യക്തിപരമായി ബാധിച്ചില്ലെങ്കില്‍ ഞാന്‍ ഒന്നിലും ഇടപെടില്ല. എന്നാ ണ് മലയാളി പ്രമാണം. കാണാതിരിക്കുന്നു എന്നു നടിക്കുക ഭാവിയോടു ചെയ്യുന്ന ക്രൂരമായ
അലംഭാവമാണ് നാം ഇതിനു വലിയ വില നല്‍കേണ്ടിവരും.

“പരിത്രാണായ സാധൂനാം, വിനാശായ ചതുഷ്‌കൃധാം
ധര്‍മ്മ സംസ്ഥാപനായ , സംഭവാമി യുതേ….യുതേ…..”



Join WhatsApp News
amaran 2014-02-13 07:28:25
ജനങ്ങളുടെ പൗരാവകാശമെല്ലാം ഹനിക്കുന്ന ഭരണമാണ് നടക്കുന്നത് വടകരയില്‍ ദേശിയപാത സ്ഥലമെടുപ്പുമായുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളെ അതി ക്രൂരമാണ് പൊലീസ് മര്‍ദ്ദിച്ചത്. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ പ്രക്ഷോഭങ്ങളോട് ഈ സമീപനമാകരുത്. മര്‍ദനമേറ്റ നാരായണന്‍നായര്‍ കോണ്‍ഗ്രസ് അനുഭാവികൂടിയാണ്് .പരസ്യമായി ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചത് അവിടത്തെ സി ഐ ആണ്. ആ ഉദ്യോഗ്ഥനെതിരെ ഉടനെ നടപടിയെടുക്കണം. സ്ത്രീപീഡനങ്ങളും മാനഭംഗവും സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയില്‍തന്നെ സ്ത്രീ പീഡനം കൂടുതലുള്ള സ്ംസ്ഥാനമായി കേരളം മാറി. മര്‍ദ്ദകര്‍ക്കും പീഡകര്‍ക്കുമെല്ലാം തുണയാകുന്ന സമീനമാണ് യുഡിഎഫ് സര്‍ക്കാരില്‍നിന്നുണ്ടാകുന്നത്. നിലമ്പൂരില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ സിഐ മൊഴിയെടുക്കാന്‍ പോയത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് . സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നതും കോണ്‍ഗ്രസ് നേതാക്കളെയാണ്. ഈവിധമാണ് അന്വേഷണം നടക്കുന്നതെങ്കില്‍ സത്യാവസ്ഥ പുറത്ത് വരുമോ . നിലമ്പൂര്‍ സംഭവത്തിന് പിന്നിലുള്ള പ്രമാണിയെ പുറത്ത് കൊണ്ടുവരാന്‍ കഴിയുന്ന അന്വേഷണമാണ് ആവശ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക