Image

യേസ്‌, യേസ്‌.....പ്ലീസ്‌....പ്ലീസ്‌....

പീറ്റര്‍ നീണ്ടൂര്‍ Published on 06 November, 2011
യേസ്‌, യേസ്‌.....പ്ലീസ്‌....പ്ലീസ്‌....
ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്‌പീക്കര്‍ ശ്രീ ജി. കാര്‍ത്തികേയന്‍ സ്ഥാനമേറ്റതിനുശേഷം കൂടിയ സമ്മേളനങ്ങളില്‍ ചോദ്യോത്തര വേളയില്‍ ഓരോ മിനിറ്റിലും ഒന്നിലധികം തവണ ഉരുവിട്ടുകൊണ്ടിരുന്ന ഭാഷയാണ്‌ മേലുദ്ധരിച്ചത്‌. ഇത്‌ ഒരു തെറ്റാണ്‌ എന്നുപറയാന്‍ ഞാന്‍ മുതിരുന്നില്ല. എങ്കിലും മലയാളമാണ്‌ നമ്മുടെ മാതൃഭാഷ, സായിപ്പ്‌ സ്ഥലംവിട്ടിട്ട്‌ അറുപത്തിനാല്‌ വര്‍ഷങ്ങളും കഴിഞ്ഞു. അതുപോലെ അരോചകമുള്ള മറ്റൊരു പ്രയോഗമാണ്‌ ഒരു വാചകം പറയുന്നതിനിടയില്‍ നാലു പ്രാവശ്യമെങ്കിലും `സര്‍' എന്നു പറയുന്നത്‌.

നിയമസഭാ സമാജികര്‍ തമ്മില്‍ പരസ്‌പര ബഹുമാനം ഉണ്ടായിരിക്കണം. എന്നിരുന്നാലും ഇത്‌ അല്‍പ്പം അതിരുവിട്ടതല്ലേ. ബഹുമാനിക്കേണ്ടത്‌ പ്രവര്‍ത്തിയിലൂടെയാണ്‌. അല്ലാതെ സുകൃതജപം ചൊല്ലുന്നതുപോലെ `യേസ്‌...യേസ്‌...പ്ലീസ്‌....പ്ലീസ്‌....' പറയുകയും, `സര്‍' എന്ന്‌ ഉരുവിടുകയും ചെയ്യുക മാത്രമല്ല. ഇത്‌ സത്യത്തില്‍ അനാദരവാണ്‌. `പ്രിയ സാമാജികരേ, സമൂഹത്തിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കൂ. നിങ്ങള്‍ തന്നെ മാര്‍ഗ്ഗദീപങ്ങളാകൂ...'
യേസ്‌, യേസ്‌.....പ്ലീസ്‌....പ്ലീസ്‌....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക