Image

എന്‍.ബി.എ. കേരളപ്പിറവിയും ശിശുദിനവും ആഘോഷിക്കുന്നു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 06 November, 2011
എന്‍.ബി.എ. കേരളപ്പിറവിയും ശിശുദിനവും ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസ്സോസിയേഷന്‍ നവംബര്‍ 12 ശനിയാഴ്‌ച പകല്‍ 2 മണിമുതല്‍ അസ്സോസിയേഷന്റെ ആസ്ഥാനത്ത്‌ കേരളപ്പിറവിയും ശിശുദിനവും സംയുക്തമായി ആഘോഷിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. എന്‍.ബി.എ.യുടെ മതപഠന വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ചടങ്ങുകള്‍ നടക്കുക.

അന്നേ ദിവസം കുട്ടികള്‍ക്ക്‌ നാരായണീയത്തില്‍നിന്നും ഭവത്‌ഗീഥയില്‍നിന്നുമുള്ള ശ്ലോകങ്ങളുടെ ആലാപന മത്സരം ഉണ്ടായിരിക്കുന്നതാണ്‌. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ സമ്മാനവും ഉണ്ടായിരിക്കുന്നതാണ്‌. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാലകൃഷ്‌ണന്‍ നായര്‍ 7182170488, പ്രഭാകരന്‍ നായര്‍ 516 385 4452, കുന്നപ്പിള്ളില്‍ രാജഗോപാല്‍ 718 468 1323, രുഗ്മിണി നായര്‍ 3479359513, സുനില്‍ നായര്‍ (പ്രസിഡന്റ്‌) 516 233 1160, ജയപ്രകാശ്‌ നായര്‍ (സെക്രട്ടറി) 845 507 2621.
എന്‍.ബി.എ. കേരളപ്പിറവിയും ശിശുദിനവും ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക