Image

പ്രണയം (വലന്റൈന്‍സ് ഡേ- മീട്ടു റഹ്‌മത്ത്‌ കലാം)

Published on 13 February, 2014
പ്രണയം (വലന്റൈന്‍സ് ഡേ- മീട്ടു റഹ്‌മത്ത്‌ കലാം)
`ഞാന്‍ സ്‌നേഹിക്കും പോലെ നിനക്ക്‌ കഴിയില്ല, നീ സ്‌നേഹിക്കും പോലെ എന്നെക്കൊണ്ടും ആവില്ല' സമവാക്യങ്ങളില്ലാത്ത ചേരുവകളോ അനുപാതമോ അറിയാത്ത രസതന്ത്രം , അതാണ്‌ പ്രണയം. ഒന്ന്‌ ഒന്നിനോട്‌ ഉപമിക്കാന്‍ കഴിയാത്തതുപോലെ വ്യത്യസ്‌തമായ അനുഭൂതി, നിര്‍വചനങ്ങള്‍ക്കതീതമായ വികാരം
ഒരിക്കലും മറക്കാനാവാത്തത്‌ `ആദ്യാനുരാഗം' ആണെന്ന്‌ പൊതുവെ ഒരു വിലയിരുത്തലുണ്ട്‌. സുഖമുള്ള വിങ്ങലായി അവക്ഷേപിക്കാന്‍ കഴിയുന്ന ഒന്നിനെയേ പ്രണയം എന്ന്‌ വിളിക്കാന്‍ കഴിയൂ. കോസമിക്‌ ലോ പ്രണയത്തിന്‌ ശാസ്‌ത്രീയമായ വിശകലനങ്ങള്‍ നല്‍കിയിട്ടുണ്ട്‌ . പങ്കാളിയെ കാണുന്ന മാത്രയില്‍ ഉള്ളില്‍ നിന്നൊരു അശരീരി ഉയരുമെന്നാണ്‌ പുതിയ കണ്ടെത്തല്‍ പ്രഥമ ദൃഷ്‌ട്യാനുരാഗം ഇതിന്റെയൊരു പരിണിതഫലമാകും. ചിലര്‍ക്ക്‌ ആ തിരിച്ചറിവ്‌ കിട്ടാന്‍ അല്‌പം സമയം വേണ്ടി വരും, തിരിച്ചറിയാതെ പോകുന്നവരുമുണ്ട്‌.

ജോര്‍ജ്‌ എലിയറ്റ്‌ പറഞ്ഞത്‌ എനിക്ക്‌ പ്രണയിക്കാനും, പ്രണയിക്കപ്പെടുന്നു എന്നറിയാനും ഇഷ്‌ടമാണ്‌ എന്നാണ്‌. പങ്കുവയ്‌ക്കുന്നതിലൂടെ ആ മധുരം ഇരട്ടിക്കും.

പ്രാചീന ഭാരതത്തില്‍ പ്രണയത്തിന്റെ വക്താവായി കാമദേവനെ കണ്ടിരുന്നെങ്കില്‍ ആഗോളവത്‌കരണവും മറ്റുമായി ആംഗലേയ സംസ്‌കാരത്തിന്റെ ഒഴുക്കില്‍ വാലന്റൈന്‍സ്‌ ഡേയും ഇങ്ങെത്തി `ഞാന്‍ നിന്നെ പ്രണയിക്കുന്നു' എന്ന്‌ പറഞ്ഞാലും `ഐ ലവ്‌ യു' എന്ന്‌ പറഞ്ഞാലും പരസ്‌പരം അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നതിലാണ്‌ കാര്യം. വിദേശസംസ്‌കാരം നമ്മുടെ നാടിനെ കാര്‍ന്നു തിന്നുന്നു എന്ന്‌ പറയുന്നതില്‍ വാലന്റൈന്‍സ്‌ ഡേയെ വലിച്ചിഴയ്‌ക്കരുത്‌. പ്രണയം ഒരു ആഗോള ഭാഷയാണ്‌. പ്രത്യേകമായ സംസ്‌കാരത്തിന്റെ കുത്തകയല്ല അത്‌. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അത്തരമൊരു കൊടുക്കല്‍ വാങ്ങലിനെ ചോദ്യം ചെയ്യേണ്ടതില്ല.

പ്രണയം സര്‍വ്വചരാചരങ്ങളിലും അന്തര്‍ലീനമായ ഒന്നാണ്‌. പാട്ടിലെ വരികളിലേതുപോലെ `പൂത്തൊരാപ്പൂവിന്റെ തേന്‍ നുകരുന്ന വണ്ടിന്‍ കുറുമ്പും' പ്രണയം തന്നെ. ചില്ലകളിലിരുന്ന്‌ മൂളിപ്പാടുന്ന കുയിലുകളിലും പ്രണയാര്‍ദ്രമായ എതിര്‍പാട്ട്‌ കേള്‍ക്കാനുള്ള പ്രതീക്ഷയുണ്ട്‌. മൃഗങ്ങളും ഉള്ളില്‍ പ്രണയം സൂക്ഷിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത്‌ ചുറ്റവട്ടത്താണ്‌ കണ്ണോടിച്ചാല്‍ അറിയാന്‍ കഴിയും. എന്നാല്‍, വിവേകത്തോടെ പ്രണയിക്കാന്‍ ദൈവം അനുഗ്രഹിച്ചത്‌ മനുഷ്യരെ മാത്രമാണ്‌ . അതുകൊണ്ടായിരിക്കാം, അക്ഷരങ്ങളിലൂടെ പ്രണയത്തിന്റെ എല്ലാ ഭാവതലങ്ങള്‍ക്കും അനശ്വരത നല്‍കിയ ഷേക്‌സ്‌പിയര്‍ പ്രണയത്തെ എന്നും പുത്തന്‍ ഉണര്‍വ്വോടെ ഒഴുകുന്ന അരുവിയോട്‌ ഉപമിച്ചത്‌.

പ്രണയം ഒരു മതമാണെങ്കില്‍ പ്രണയദിനം എന്ന ആഘോഷം ആവശ്യമാണ്‌ . എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെങ്കിലും വിശേഷദിവസങ്ങളില്‍ ഭക്തി കവിഞ്ഞൊഴുകാറില്ലേ .അതുപോലെ തന്നെ എന്നും ഉള്ളില്‍ പ്രണയം ഉണ്ടെങ്കിലും അതോര്‍ക്കാനും പങ്കിടാനും പ്രത്യേകമായ ഒരു ദിവസം ഉള്ളത്‌ പ്രണയിക്കുന്നവര്‍ക്ക്‌ അനുഗ്രഹമാണ്‌. പ്രണയലേഖനം എങ്ങിനെ എഴുതണമെന്നറിയാത്ത പുഷ്‌പങ്ങളോ ചോക്ലേറ്റോ പോലുള്ള ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതിലൂടെ , ഉള്ളിലെ വീര്‍പ്പുമുട്ടല്‍ എങ്ങനെ പ്രകടിപ്പിക്കണം എന്ന്‌ അറിയാതിരുന്നവര്‍ക്ക്‌ വികാരം ഒട്ടും ചോരാതെ തന്റെ പങ്കാളിയ്‌ക്ക്‌ മുന്നില്‍ മനസ്സ്‌ തുറക്കാന്‍ വാലന്റൈന്‍സ്‌ ഡേയോളം പറ്റിയ അവസരമില്ല. വിശുദ്ധനായ വാലന്റൈനോടുള്ള ആദരസൂചകമായ ആ ദിവസം വേദനിപ്പിക്കുന്ന മറുപടികള്‍ കിട്ടില്ലെന്നും ആത്മാര്‍ത്ഥമായ ഇഷ്‌ടമാണെങ്കില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട്‌ അത്‌ സഫലമാകുമെന്നും ഒരു വിശ്വാസമുണ്ട്‌.

വിവാഹത്തില്‍ ചെന്നെത്തുന്നതിനെയാണ്‌ പ്രണയസാഫല്യമെന്ന്‌ പറയപ്പെടുന്നത്‌ . എന്നാല്‍ അഴീക്കോട്‌ മാഷും വിലാസിനി ടീച്ചറും മനസ്സില്‍ സൂക്ഷിച്ചത്‌ ദിവ്യപ്രണയം അല്ലാതെ മറ്റെന്താണ്‌ ? ഒരുമിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു ജീവിതവുമായ നീങ്ങാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നു. ഇരുവരും അത്‌ ചെയ്‌തില്ല. ഒടുക്കം മരണാസന്നനായി മാഷ്‌ ആശുപത്രിയില്‍ കിടക്കുമ്പോളാണ്‌ ടീച്ചറുടെ ഉള്ളിലെ പിണക്കത്തിന്റെ മഞ്ഞുരികുകയും പ്രണയം അണപൊട്ടി ഒഴുകുകയും ചെയ്‌തത്‌ അന്ന്‌ അത്‌ വലിയ വാര്‍ത്തയായിരുന്നു. പ്രണയത്തിന്‌ പ്രായമില്ല എന്നുകൂടി ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കാം.

സമൂഹത്തെ വെല്ലുവിളിക്കാന്‍ പോന്ന അഗ്നി പ്രണയത്തിലുണ്ട്‌. വാലന്റൈന്‍ എന്ന പുരോഹിതന്‌ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയെ എതിര്‍ക്കാന്‍ ധൈര്യം കൊടുത്തതും പ്രണയത്തിലുള്ള വിശ്വാസമാണ്‌. പല രാജ്യങ്ങളിലെയും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പ്രണയത്തെ ഒരു ആയുധമാക്കി എടുത്തതിന്റെ കാരണവും മറ്റൊന്നല്ല. മതേതരത്വവും സമത്വവും ഉറപ്പുവരുത്താന്‍ ഇതരമതസ്‌തരുടെയും സാമ്പത്തികമായി പലതട്ടിലുള്ളവരുടെയും പ്രണയസാക്ഷാത്‌കാരത്തിന്‌ ഗാന്ധിജി നേതൃത്വം നല്‍കിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

സ്‌നേഹിക്കുന്ന മനസ്സുകളെ ഒന്നിപ്പിക്കണമെന്നാണ്‌ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതും. പ്രണയിക്കുമ്പോള്‍ ആ ലോകം രണ്ടു പേരുടെത്‌ മാത്രമാണ്‌. വിവാഹം എന്ന ഉടമ്പടിയിലേയ്‌ക്ക്‌ കാലെടുത്ത്‌ വയ്‌ക്കാന്‍ തുടങ്ങുമ്പോള്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍ അങ്ങനെ പലരും അവര്‍ക്കിടയിലേയ്‌ക്ക്‌ കടന്നു ചെല്ലും. കരിയും തെറ്റും പറഞ്ഞുമനസ്സിലാക്കുക എന്നത്‌ വളര്‍ത്തി വലുതാക്കിയവരുടെ അവകാശമാണ്‌.
മാര്‍ക്ഷദര്‍ശനം എന്നത്‌ സമൂഹത്തെ തൃപ്‌തിപ്പെടുത്തല്‍ മാത്രമാകുന്നതാണ്‌ കുഴപ്പം. സ്വയംപര്യാപ്‌തത നേടിയ രണ്ട്‌ വ്യക്തികള്‍ ഒന്നിക്കുമ്പോള്‍ അവര്‍ക്കിടയിലെ പൊരുത്തമാണ്‌ പ്രധാനം. ചുറ്റുമുള്ളവര്‍ എന്ത്‌ വിചാരിക്കും എന്ന ചിന്തയില്‍ പ്രണയത്തെ യാഥാസ്ഥികതയുടെ തീച്ചൂളയിലിട്ട്‌ അതിന്റെ ആത്മാവ്‌ നഷ്‌ടപ്പെടുത്തുകയാണ്‌ ബഹുഭൂരിപക്ഷവും. മാനം കാക്കല്‍ കൊലപാതകങ്ങള്‍ പോലെയൊന്നും നടക്കുന്നില്ലെങ്കിലും മലയാള മണ്ണിന്റെ വളരാത്ത ചിന്താഗതി, നിരവധ പ്രണയാങ്ങള്‍ക്ക്‌ ചിതയൊരുക്കിയിട്ടുണ്ട്‌.
ഒരു മിസ്‌ഡ്‌ കോള്‍ വന്നതിനു പിറകേ പോകുന്നതും ചാറ്റിങ്ങും ഒന്നുമല്ല യഥാര്‍തഥ പ്രണയം. അങ്ങനെ ഒന്നിച്ചവരും ഒറ്റപ്പെട്ട സംഭവമായ ഉണ്ട്‌. അതിന്‌ മനസ്സിന്‌ പാകത വേണം . പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അിറയാത്ത സ്‌കൂള്‍-കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌ ചതിക്കുഴിയില്‍ പെടുന്നവരില്‍, അധികവും . അപ്പോഴും പത്രത്തില്‍ വരിക പ്രണയിച്ച്‌ വഞ്ചിച്ചു എന്നാണ്‌. എന്നാല്‍, പ്രണയത്തില്‍ വഞ്ചന ഇല്ലെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. തെറ്റായ ബന്ധങ്ങളെ പ്രണയം എന്ന്‌ വിളിക്കേണ്ടി വരുമ്പോള്‍ പവിത്രമായ ആ വാക്കിന്‌ മുറിവേല്‍ക്കും. ഒരാള്‍ പ്രണയിക്കുന്നു എന്നതിനെ സമൂഹം തെറ്റായി കാണുന്നതും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ്‌ പ്രണയം എന്നത്‌ ജീവിതത്തചന്റ ഒരിക്കല്‍ മാത്രമേ ഉണ്ടാകവൂ. ഒരിക്കല്‍ ഹൃദയത്തില്‍ ഒരാള്‍ പതിഞ്ഞിട്ട്‌ , അയാളെ നഷ്‌ടപ്പെട്ടാല്‍ പിന്നീട്‌ ആ വിടവ്‌ നികത്താനുള്ള തേടല്‍ മാത്രമാകും. അുെത്ത ബന്ധത്തിലൂടെ മനസ്സ്‌ ചെയ്യുക. ബെന്യാമിന്റെ അബാശഗിന്‍ എന്ന നോവലില്‍ ശലമോന്‍ രാജകുമാരന്‍ ചെയ്യും പോലെ.

സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പ്രണയം ഒരു മരുന്നാണ്‌ ആത്മാര്‍ത്ഥമായി ഒരാളെ പ്രണയിക്കുന്ന സ്‌ത്രീയോ പുരുഷനോ മറ്റൊരാളെത്തേടി പോവില്ല. ആ അര്‍ത്ഥത്തില്‍ സ്‌ത്രീപീഡനങ്ങളും സ്‌ത്രീകളുടെ വഴിവിട്ടുപോക്കും തടയാന്‍ നല്ല പ്രണയങ്ങള്‍ ഉപകരിക്കും . പണത്തിന്റെയും മറ്റൊന്നിന്റെയും പേരില്‍ പ്രണയിക്കുന്നവളെ വിട്ടുകളയാന്‍ കൂട്ടാക്കാത്ത ഒരു തലമുറയ്‌ക്ക്‌ ലക്ഷ്യബോധം ഉണ്ടാകുന്നതോടൊപ്പം സ്‌ത്രീധനം എന്ന നമ്മുടെ നാട്‌ നേരിടുന്ന നിയമാനുസൃതം നിര്‍ത്തലാക്കിയിട്ടും തുടരുന്ന അര്‍ബുദത്തെ ഇല്ലാതാക്കാനുള്ള തന്റേടവും ഉടലെടുക്കും. പ്രണയം അതിന്‌ കല്‌പിക്കപ്പെടുന്ന ദിവ്യത്വം കൈവരിച്ചാല്‍ ഏത്‌ മാതാപിതാക്കളും ആഗ്രഹിക്കും എന്റെ മകന്‍/മകള്‍ പ്രണയിച്ചിരുന്നെങ്കില്‍ എന്ന്‌ . അങ്ങനെയൊരു മാറ്റം സമൂഹത്തില്‍ വന്നാല്‍ ഓരോ ദിവസവും പ്രണയത്തിന്റേതാകും.
പ്രണയം (വലന്റൈന്‍സ് ഡേ- മീട്ടു റഹ്‌മത്ത്‌ കലാം)പ്രണയം (വലന്റൈന്‍സ് ഡേ- മീട്ടു റഹ്‌മത്ത്‌ കലാം)
Join WhatsApp News
കൃഷ്ണ 2014-02-14 06:34:52
A very beautiful Article. Congrats.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക