Image

പ്രതിച്ഛായ യേശുക്രിസ്തുവിന്റേതു തന്നെയാണെന്ന നിഗമനത്തില്‍ ഇറ്റാലിയന്‍ ഗവേഷകര്‍

Published on 14 February, 2014
പ്രതിച്ഛായ യേശുക്രിസ്തുവിന്റേതു തന്നെയാണെന്ന നിഗമനത്തില്‍ ഇറ്റാലിയന്‍ ഗവേഷകര്‍
റോം: ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവസ്ത്രത്തില്‍ പതിഞ്ഞിരിക്കുന്ന പ്രതിച്ഛായ യേശുക്രിസ്തുവിന്റേതു തന്നെയാണെന്ന നിഗമനത്തില്‍ ഇറ്റാലിയന്‍ ഗവേഷകര്‍.

യേശുവിന്റെ തിരുശരീരം സംസ്‌കരിക്കുമ്പോള്‍ പൊതിഞ്ഞിരുന്ന വസ്ത്രമാണിതെന്നു വിശ്വസിക്കപ്പെടുന്നു. പ്രതിച്ഛായ പതിയാനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് തിരുവസ്ത്രത്തിന്റെ ആധികാരികത ഗവേഷകര്‍ സ്ഥിരീകരിക്കുന്നത്.

ഭൂകമ്പത്തോട് അനുബന്ധിച്ചുണ്ടാകുന്ന ന്യൂട്രോണ്‍ റേഡിയേഷന്‍ പ്രതിഭാസം മൂലമാണ് തിരുവസ്ത്രത്തില്‍ പ്രതിച്ഛായ പതിഞ്ഞതെന്ന് ആല്‍ബര്‍ട്ടോ കാര്‍പിന്റേരിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ പോളിടെക്‌നിക്കോ ഡി ടൂറിനോയിലെ ഗവേഷകര്‍ വിശദീകരിക്കുന്നു.

എഡി 33ലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് ചരിത്രത്തിലും ബൈബിളിലും പരാമര്‍ശിക്കുന്നുണ്ട്. യേശു ക്രിസ്തു മരിച്ചത് എഡി 33ലാണെന്നു വിശ്വസിക്കപ്പെടുന്നു. മരണസമയത്തും ഉത്ഥാനസമയത്തും ഭൂചലനങ്ങള്‍ ഉണ്ടായതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവസ്ത്രത്തിന് 728 വര്‍ഷത്തെ പഴക്കമേയുള്ളൂവെന്ന് 1988ല്‍ നടത്തിയ കണെ്ടത്തല്‍ തെറ്റാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പുരാവസ്തുവിന്റെ പഴക്കം തിട്ടപ്പെടുത്താനുള്ള കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയെയും ന്യൂട്രോണ്‍ റേഡിയേഷന്‍ സ്വാധീനിക്കുമെന്നു ഗവേഷകര്‍ പറഞ്ഞു.

2015 ഏപ്രിലിനും ഓഗസ്റ്റിനും മധ്യേ തിരുവസ്ത്രം ടൂറിനില്‍ പരസ്യവണക്കത്തിനു വയ്ക്കുമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പ്രതിച്ഛായ യേശുക്രിസ്തുവിന്റേതു തന്നെയാണെന്ന നിഗമനത്തില്‍ ഇറ്റാലിയന്‍ ഗവേഷകര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക