Image

അനാമക...(വാലന്റൈന്‍സ്‌ ഡേ കവിത: സോയാ നായര്‍)

Published on 14 February, 2014
അനാമക...(വാലന്റൈന്‍സ്‌ ഡേ കവിത: സോയാ നായര്‍)
അവന്‍ അവളോടു മിണ്ടിയില്ല
അവള്‍ അവനോടും മിണ്ടിയില്ല
അവര്‍ അങ്ങനെയാണു
എന്താ കാരണം
എന്നു ചോദിച്ചാല്‍
ഇന്നൊക്കെ പ്രണയം
തുടങ്ങുന്നതു
ഇങ്ങനെ ആണെന്നത്രെ..

കാര്‍ഡുകളും പൂക്കളും
പ്രണയത്തിന്റെ
കച്ചവടനോക്കുകുത്തികള്‍.
കാത്തുനില്‍പ്പ്‌ തിരക്കിലൊഴുകിപ്പോയി
പ്രേമലേഖനങ്ങള്‍ കമ്പ്യുട്ടര്‍
കീബോര്‍ഡില്‍
ഞെക്കു കൊണ്ടു പുളയുന്നു.
കടമിഴി നോട്ടപ്പറച്ചിലുകള്‍
ചില്ലിലിട്ടൊളിപ്പിച്ചിരിക്കുന്നു.
അധരദളങ്ങള്‍ക്കു
പിണക്കപൂട്ടിട്ടു
വദനോദ്യാനത്തില്‍
ചെമ്പനീര്‍ പൂക്കള്‍
രൗദ്രമായ്‌ വിടരുന്നു..

രൗദ്രകാമുകിയും
രൗദ്ര കാമുകനും
ഇരുള്‍ ഉണര്‍ന്നെണീക്കും വരെ
പ്രണയിക്കുവാണത്രെ
ഇണക്കകിളിയെ അന്ത്യം വരെ
ഇണചേര്‍ത്തീടുവാന്‍...

സോയാ നായര്‍,
ഫിലാഡല്‍ഫിയാ
അനാമക...(വാലന്റൈന്‍സ്‌ ഡേ കവിത: സോയാ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക