Image

ജയിംസ്‌ ഇളംപുരയിടത്തില്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍

മാത്യു മൂലേച്ചേരില്‍ Published on 17 February, 2014
ജയിംസ്‌ ഇളംപുരയിടത്തില്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍
ന്യൂയോര്‍ക്ക്‌: ജയിംസ്‌ ഇളംപുരയിടത്തിലിനെ ഈ വര്‍ഷം ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കമ്മിറ്റിയില്‍ കണ്‍വീനറായി തിരഞ്ഞെടുത്തതായി പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ ഉലഹന്നാന്‍ എന്നിവര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥിയായിരിക്കെ പൊതുപ്രവര്‍ത്തന രംഗത്തിറങ്ങി മണ്ഡലം, താലൂക്ക്‌, ജില്ലാതലങ്ങളില്‍ പലസ്ഥാനമാനങ്ങള്‍ വഹിച്ചിട്ടുള്ള ജയിംസ്‌ ഇപ്പോള്‍ റോക്ക്‌ലാന്‍ഡ്‌ കൗണ്ടിയിലുള്ള ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ കര്‍മ്മബോധവും സംഘടനാപാടവവും ഇതിനോടകം പലമേഖലകളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.

ജയിംസ്‌ ഇളംപുരയിടത്തില്‍ എന്തുകൊണ്ടും ഈ പദവി അലങ്കരിക്കാന്‍ യോഗ്യനാണെന്നും, ആദ്ദേഹത്തെ ആ സ്ഥാനത്തേക്ക്‌ നീയമിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അറിയിച്ചു.
ജയിംസ്‌ ഇളംപുരയിടത്തില്‍ ഫൊക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍
Join WhatsApp News
Ben 2014-02-18 11:17:41
ഫോമയും ഫൊകാനയും ഒക്കെ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനു വേണ്ടി എന്ത് ചെയ്യുന്നുണ്ട് എന്ന് ഒന്ന് ചിന്തിക്കുന്നത് കൊള്ളാം...വര്ഷം തോറും കണ്‍ വെൻഷൻ നടത്തുന്നുണ്ട്... മന്ത്രിമാര്ക്ക് സ്വീകണം ഒക്കെ കൊടുക്കുന്നുണ്ട് ..ഒന്നിചു നിന്ന് ഫോട്ടോ എടുത്തു പത്രങ്ങളിൽ പേര് വരുന്നുണ്ട് ....ദൈവത്തിന്റെ സ്വന്തം നാട്ടില നിന്നും നമ്മുടെ കാര്യങ്ങള്ക്ക് വേണ്ടി മന്ത്രി ഉണ്ട് ..എന്നിട്ടും ഇത്ര കാലം ആയിട്ടിം OCI കാർഡ്‌ പ്രശ്നം പോലും ഒന്ന് തീര്പ്പാക്കുവാൻ പറ്റുന്നില്ലല്ലോ....ഒരു പാസ്പോർട്ട്‌ മാറ്റി എടുത്താൽ OCI ഒന്ന് പുതുക്കുവാൻ എന്ത് കഷ്ട പാട് ആണ്..യവായി ജനങ്ങള്ക്ക് പ്രയോജനം ഉള്ള എന്തെങ്ങിലും ചെയ്യ്...
Narayan 2014-02-18 16:35:32
Please do not blame Foma & Fokana only.  There are many other ANAs here including Media peoples.  Because they own the medias, they make it big deal with conferences and nominations.  Anything done for real malayali issues?  None of the organizations are working for the benefit for malayalis.  This is real pity.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക