Image

ആം ആദ്‌മി മീറ്റിംഗില്‍ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി

ജോയിച്ചന്‍ പുതുക്കുളം Published on 17 February, 2014
ആം ആദ്‌മി മീറ്റിംഗില്‍ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി
ന്യൂജേഴ്‌സി: അമേരിക്കയിലെ ആം ആദ്‌മി പ്രവര്‍ത്തകരായ മലയാളികള്‍ എല്ലാമാസവും രണ്ട്‌ കോണ്‍ഫറന്‍സ്‌ മീറ്റിംഗുകള്‍ നടത്താറുണ്ട്‌. മാസത്തിലെ ആദ്യ ബുധനാഴ്‌ചയും മൂന്നാമത്തെ ബുധനാഴ്‌ചയും. ഫെബ്രുവരി മാസത്തിലെ ടെലി കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്ന്‌ ഒട്ടേറെ ആം ആദ്‌മി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു.

അനില്‍ പുത്തന്‍ചിറ (ന്യൂജേഴ്‌സി), ജോ പേരാവൂര്‍ (ന്യൂയോര്‍ക്ക്‌), ബിനു ജോസഫ്‌ (പെന്‍സില്‍വാനിയ), സക്കറിയ കുര്യന്‍ (ഡെലവേര്‍), ഫെബിന്‍ മുത്തേരില്‍ (ഇല്ലിനോയിസ്‌), വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ (മിഷിഗണ്‍), സജി കരിമ്പന്നൂര്‍ (ഫ്‌ളോറിഡ), ജോര്‍ജ്‌ കാക്കനാട്ട്‌ (ടെക്‌സസ്‌), ജോണ്‍ പോള്‍ (സിയാറ്റില്‍), തമ്പി ആന്റണി (സാന്‍ഫ്രാന്‍സിസ്‌കോ), ജോസഫ്‌ ഔസോ (ലോസ്‌ആഞ്ചലസ്‌), അലക്‌സ്‌ കോശി (ന്യൂജേഴ്‌സി), റെജി ചെറിയാന്‍ (അറ്റ്‌ലാന്റാ) തുടങ്ങി ഒട്ടേറെ മലയാളികള്‍ ടെലി കോണ്‍ഫറന്‍സില്‍ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരിക്കലും പ്രതീക്ഷാത്ത ഒരു അതിഥിയുമായി അനിയന്‍ ജോര്‍ജ്‌ കടന്നുവന്നു. അത്‌ മറ്റാരുമല്ല, മലയാളികളെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി. ബിസിനസ്‌ രംഗത്ത്‌ നേരും നെറിയും മുദ്രാവാക്യമാക്കി, അഴിമതിയുടെ കറ പുരളാത്ത, ആദര്‍ശജീവിതത്തിന്‌ പകരം വെയ്‌ക്കാനാകാത്ത, സ്വന്തം വൃക്ക ദാനം ചെയ്‌ത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാതൃക കാട്ടിയ കൊച്ചൗസേഫ്‌ കേരള രാഷ്‌ട്രീയവും ഇന്ത്യന്‍ രാഷ്‌ട്രീയവും പ്രതിപാദിച്ചപ്പോള്‍ എല്ലാവരും അതീവ താത്‌പര്യത്തോടെ ശ്രവിച്ചു.

അഴിമതിയുടെ മൊത്തവില്‍പ്പനക്കാരായ കോണ്‍ഗ്രസും, വര്‍ഗ്ഗീയ സ്‌പര്‍ദ ആളിക്കത്തിച്ച്‌ അധികാരം സ്വപ്‌നം കാണുന്ന ബി.ജെ.പിയും മറ്റ്‌ പ്രാദേശിക കക്ഷികളും ഇന്ത്യയെ കോര്‍പറേറ്റ്‌ ലോബികള്‍ക്ക്‌ ഒറ്റിക്കൊടുക്കുകയായിരുന്നു. കേരളത്തിലാകട്ടെ ഇടതനും വലതനും മാറി മാറി ഭരിച്ച്‌ കുട്ടിച്ചോറാക്കി. കൂടിവരുന്ന അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്‌മയും യുവജനങ്ങളില്‍ ഭീതി പടര്‍ത്തിക്കഴിഞ്ഞു. സാധാരണക്കാരും, ഇടത്തരക്കാരനും കര്‍ഷകനും വിലക്കയറ്റത്തിന്റെ വേലിയേറ്റത്തില്‍ പെട്ട്‌ ആത്മഹത്യയുടെ വക്കില്‍ എത്തിനില്‍ക്കുന്നു. ഇവിടെയാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രസക്തി- കൊച്ചൗസേഫ്‌ തുറന്നടിച്ചു. ഇന്ത്യയെ-കേരളത്തെ നിങ്ങള്‍ മലയാളികള്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടേയും മുഖംമൂടി പിച്ചിച്ചീന്തി ജനനന്മയ്‌ക്കായി ജനങ്ങളുടെ കൂട്ടായ്‌മയായ ആം ആദ്‌മി പാര്‍ട്ടിയില്‍ അണിചേരാന്‍ കൊച്ചൗസേഫ്‌ ആഹ്വാനം ചെയ്‌തു. വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ അറിയിച്ചതാണിത്‌.
ആം ആദ്‌മി മീറ്റിംഗില്‍ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളി
Join WhatsApp News
PPM Ali 2014-02-17 22:37:58
VIVA AAP
Anthappan 2014-02-18 04:59:41
 Why can't you guys go back to India and work there? If you live in USA be loyal to this country. Don't try to be like Edward Snowden. Shame on guys
Anthakan 2014-02-18 05:18:55
Pazhaya Veenju puthiya kuppiyil!  Same old American Malayali polliticians, in a different party, hoping for some media attention!  Shame on you guys.  Most of the names mentioned in this news are attention seeking individuals.  They love media. And will do anything to be a picture.  Like the other blogger said, go back guys to Kerala and be part of cheap politics there.
Mathew Kunnel 2014-02-18 05:30:42
Either way AAP will be a much stronger party than congress after the election. Corruption killed congress, congress have only leaders (no followers) full of money in their pocket. Salute to Kejeriwal for doing an outstanding Job.
Ben 2014-02-18 07:38:46
എന്ത് കൊണ്ടാണ് AAP ഇത്ര പെട്ടെന്ന് ഇന്ത്യയിൽ ശക്തമായ ഒരു പാര്ട്ടി ആയി വളർന്നത്‌ എന്ന് ചിന്തികെന്റതാനു . ഇന്ന് നിലവിലുള്ള ഇടതു വലതു BJP പാർട്ടികൾ ഒരേ നാണയത്തിന്റെ വശങ്ങളാണ് എന്ന് സാധാരണക്കാര് തിരിച്ചറിഞ്ഞു....ഒരു ശരിയായ മാറ്റത്തിന് വേണ്ടിയുള്ള ആര്ത്തി ഇവിടെ കാണാം...ഒരു സാധാരണക്കാരന്റെ ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം എല്ലാ പര്ടികളും ഒന്ന് തിരിച്ചറിഞ്ഞിരുന്നു എങ്കിൽ....അന്തമായ രാഷ്ട്രീയ ഭ്രാന്ത് ജനങ്ങളിൽ നിന്നും മാറി തുടങ്ങി....നേതാക്കൾ എന്ത് ചെയ്താലും അതിനു എല്ലാ ജനങ്ങളും കൂട്ട് നില്കുന്ന കാലം മാറി ...അവർ എല്ലാവരും വിഡ്ഢികൾ അല്ല
അനില്‍ പെണ്ണുക്കര 2014-02-18 13:38:49
ഇസങ്ങള്‍ "പൊട്ടന്‍ "വാച്ചുകള്‍ 
ഓരോന്നും ഓരോ സമയം കാണിക്കുന്നു 
Ponnappan 2014-02-18 18:49:58
You rite mr, Anyhappan. Most of these guys behind I N O C , A I C C , Kerala Congress and other all Dukily party members, now they jumping one to another to fool us  (American Citizens ) those who have a normal life in this country , If Modi became PrimeMinister they jump on that Wagon? Did you hear they boasting Sudhheeran now. Before they with Chandy, Chennithala and V. Ravi, so ignore this attention seekers and photo genius !!'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക