Image

പ്രവീണ്‍ വര്‍ഗീസിന്റെ മ്രുതദേഹം കിട്ടി; മരണകാരണം വ്യക്തമല്ല

Published on 18 February, 2014
പ്രവീണ്‍ വര്‍ഗീസിന്റെ മ്രുതദേഹം കിട്ടി; മരണകാരണം വ്യക്തമല്ല
കാര്‍ബന്‍ഡെയ്ല്‍, ഇല്ലിനോയി: കാണാതായ പ്രവീണ്‍ വര്‍ഗീസിന്റെ മ്രുതദേഹം കിട്ടി
സതേണ്‍ ഇല്ലിനോയ് യുണിവേഴ്‌സിറ്റിയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിനടുത്തായി ഒരു കുറ്റിക്കാട്ടില്‍ നിന്നാണു മ്രുതദേഹം കണ്ടത്.
ചിക്കാഗോയില്‍ നിന്നു 5 മണിക്കൂര്‍ ദൂരെയാണു കാര്‍ബണ്ടേയ്ല്‍.
12-നു ബുധനാഴ്ച 11 മണിയോടെയാണു പ്രവീണിനെ കാണാതായത്. കാമ്പസില്‍ പാര്‍ട്ടി കഴിഞ്ഞ് ഒരു പരിചയക്കാരന്റെ വാഹനത്തില്‍ മടങ്ങുമ്പോള്‍ അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നു പ്രവീന്‍ കാറില്‍ നിന്നിറങ്ങി ഓടിപ്പോയി.
കനത്ത തണുപ്പുള്ള രാത്രിയില്‍ കോട്ട് പോലും ഇല്ലാതെയാണു പ്രവീണ്‍ കാട്ടിലേക്കു ഒടിയത്. അവിടെ വഴി തെറ്റിയിരിക്കാം. പക്ഷെ ആ ഭാഗമൊക്കെ നേരത്തെ ബന്ധുമിത്രാദികള്‍ പരതിയതാണു.
ലിഫ്ട് കൊടുത്തയാള്‍ ഇന്നലെ (തിങ്കള്‍) പോലീസില്‍ ചെന്നു വിവരം പറഞ്ഞു. അതേ തുടര്‍ന്ന് ഇന്ന് നടത്തിയ തെരച്ചിലിലാണു മ്രുതദേഹം കണ്ടെടുത്തത്. മരണകാരണം വ്യക്തമല്ല.
പോലീസില്‍ അറിയിക്കാന്‍ ഇത്ര വൈകിയതെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. എന്തെങ്കിലും 'ഫൗള്‍ പ്ലേ' നടന്നതായി ഇപ്പോള്‍ സംശയിക്കുന്നില്ലെന്നു പോലീസ് പറഞ്ഞു. (see police video: http://www.kfvs12.com/story/24754251/missing-siu-student-found-dead)
സതേണ്‍ ഇല്ലിനോയ് യുണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ഥിയായിരുന്നു പ്രവീണ്‍.
കാമ്പസില്‍ തിങ്കളാഴ്ചനടന്ന വിജിലില്‍ സഹോദരി പ്രിയ, അമ്മ ലവ്‌ലി എന്നിവരും പങ്കെടുത്തു. 

കഴിഞ്ഞ 25 വര്‍ഷങ്ങളായി ചിക്കാഗോയില്‍ താമസിക്കുന്ന മാത്യൂ-ലൗലി ദമ്പതികളുടെ മകനായ പ്രവീണ്‍ (19) (see photos at: http://dailyegyptian.com/gallery-varughese-vigil/)
കോഴഞ്ചേരി മാര്‍ത്തോമ ഇടവകാഗമായ തെക്കേമല പുത്തേത്ത് ചരുവില്‍ മാത്യു വര്‍ഗീസിന്റെയും, മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രസനത്തില്‍ വികാരിയായിരിക്കുന്ന പോത്താനിക്കാട് പുക്കുന്നെല്‍ ഫാ. പോള്‍ പി. ഐസക്കിന്റെ മകള്‍ ലൗലി വര്‍ഗീസിന്റെയും, മൂന്നു മക്കളില്‍ രണ്ടാമനാണ് പ്രവീണ്‍. പ്രീയ, പ്രീതി എന്നിവരാണ് സഹോദരിമാര്‍.
Photos of Vigil
പ്രവീണ്‍ വര്‍ഗീസിന്റെ മ്രുതദേഹം കിട്ടി; മരണകാരണം വ്യക്തമല്ലപ്രവീണ്‍ വര്‍ഗീസിന്റെ മ്രുതദേഹം കിട്ടി; മരണകാരണം വ്യക്തമല്ലപ്രവീണ്‍ വര്‍ഗീസിന്റെ മ്രുതദേഹം കിട്ടി; മരണകാരണം വ്യക്തമല്ല
Join WhatsApp News
Ana 2014-02-18 13:47:01
Am deeply sorry for your loss. I pray that you and your family find peace. 
Elizabeth Mathew 2014-02-19 06:48:33
Heartfelt condolence to all of you, May the good Lord grant you all peace and comfort
mariamm thomas 2014-02-19 08:31:43
Heartfelt condolence to Lovely and all of you. May the good Lord help you to peace and comfort.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക