Image

ബാള്‍ട്ടിമോറിലെ യുവജനധ്യാനത്തില്‍ ധാരാളം യുവാക്കള്‍

തോമസ് പി ആന്റണി Published on 07 November, 2011
ബാള്‍ട്ടിമോറിലെ യുവജനധ്യാനത്തില്‍ ധാരാളം യുവാക്കള്‍

ബാള്‍ട്ടിമോറില്‍ ഓക്‌ടോബര്‍ 28, 29, 30(വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ യുവജനങ്ങള്‍ക്കായി നടത്തിയ ധ്യാനം വളരെ വിജയപ്ര
മായിയെന്ന് ബാള്‍ട്ടിമോര്‍ സീറോ-മലബാര്‍ കാതലിക് മിഷന്‍ ഡയറക്ടര്‍ ഫാ.ജെയിംസ് നിരപ്പേള്‍ അറിയിച്ചു.

പ്രശസ്ത ദൈവ വചന പ്രെഘോഷകന്‍ ബ്രെ.മാര്‍ക്ക് നിമോ നയിച്ച് ഈ ധ്യാനം നടക്കുന്നത് ബാള്‍ട്ടിമോറിനടുത്തുള്ള പൈക്‌സ് വില്ലില്‍ 8400 പാര്‍ക്ക് ഹൈറ്റ്‌സ് അവെന്യൂവിലുള്ള ഹോളി ട്രിനിറ്റി ധ്യാന കേന്ദ്രത്തിലാണ്. യുവജനങ്ങള്‍ ധ്യാനസ്ഥലത്ത് താമസിച്ചു കൊണ്ടായിരുന്നു ഈ ധ്യാനത്തില്‍ പങ്കുകൊണ്ടത്. 14ലിനും 21നും ഇടയ്ക്കുള്ള യുവജനങ്ങളെ ഉദ്ദേശിച്ചായിരുന്നു ഈ ധ്യാനം.

ബ്രദര്‍ മാര്‍ക്ക് പ്രധാനമായും 5 വിഷയങ്ങളാണ് ചര്‍ച്ചക്കെടുത്തത്. പേഴ്‌സണല്‍ പ്രെയറിന്റെ പ്രാധാന്യത്തേപ്പറ്റി ബ്രെ. നിമോ എടുത്തു പറഞ്ഞു. ജീവിതത്തിന്റെ ഏതു തുറകളിലും-സ്‌ക്കൂളിലായാലും, കോളേജിലായാലും, വീട്ടിലായാലും, യാത്രയിലായാലും ഒരു പ്രവര്‍ത്തനയുടെ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു.

അനുതാപ ശുശ്രൂഷ(കുംബസാരം)കൂട് കൂട് നടത്തേണ്ടതിന്റെ ആവശ്യകത നീമോ എടുത്തു കാണിച്ചു. ദേവാരാധനയും സ്തുതിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് ബ്രെ.നീമോ എടുത്തുകാട്ടി.
ധ്യാന ദിവസങ്ങളില്‍ ഫാ.ജെയിംസ് നിരപ്പേല്‍ , ഫാ.ബോബി, ഫാ.ബിനോയ്, ഫാ.റ്റിജോ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഈ ധ്യാനത്തില്‍ നിന്നും തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടുപോയ മനസമാധാനവും ആത്മീയതയും തിരിച്ചു പിടിക്കാന്‍ സാധിച്ചുവെന്ന് പല യുവതീ യുവാക്കാളും എടുത്തു പറഞ്ഞു. വര്‍ഷത്തിലൊരിക്കലെങ്കിലും ഈ വക ധ്യാനങ്ങള്‍ നന്നായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രെഘോഷകന്‍ ബ്രെ.നീമോയിക്കും എല്ലാം ഒരുക്കിതന്ന ജെയിംസച്ചനും ഈ യുവാക്കള്‍ പ്രത്യേകം നന്ദി പറഞ്ഞു.

ജിന്റോ ജേക്കബ്, വിനു മിഖായേല്‍ , പ്രിന്‍സ് ജോര്‍ജ്, മെല്‍വിന്‍ പോള്‍ , ക്രിസ് റ്റി. രാജന്‍ , പ്രിന്‍സി ജോര്‍ജ് എന്നീ യുവതീ യുവാക്കളും കൈക്കാരന്മാരായ ഷാജി പഡിയാനിക്കല്‍ , സാജി ചെന്നോത്ത് എന്നിവരും ഈ ധ്യാനത്തിന് നേതൃത്ത്വം വഹിച്ചു.
ബാള്‍ട്ടിമോറിലെ യുവജനധ്യാനത്തില്‍ ധാരാളം യുവാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക