Image

ജോര്‍ജ് കിളിയന്തറ നിര്യാതനായി

Published on 07 November, 2011
ജോര്‍ജ് കിളിയന്തറ നിര്യാതനായി
കണ്ണൂര്‍ : മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടറും സെന്റ് തോമസ് സ്‌ക്കൂള്‍ റിട്ട. കായികാദ്ധ്യാപകനുമായ കിളിയന്തറ പാലയ്ക്കലോടി പി.ജെ. ജോര്‍ജ് പാലയ്ക്കലോടി(72) നിര്യാതനായി.

സംസ്‌ക്കാരം ബുധന്‍ 11-ന് സെന്റ് മേരീസ് പള്ളിയില്‍ .

മികച്ച കായിക അദ്ധ്യാപകനുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചാംമ്പ്യന്‍ഷിപ് നടത്തിയതിന് പ്രശസ്ത സേവനത്തിനുള്ള ബഹുമതി ലഭിച്ചു. ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍ സെക്രട്ടറി, കായിക അദ്ധ്യാപക സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ്, കിളിയന്തറ സെന്റ് തോമസ് സ്‌ക്കൂളിലെ റൂറല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ഓര്‍ഗനൈസര്‍ , ഇരിട്ടി ലയണ്‍സ് ക്ലബ്ബ്, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1969-ലെ ഏഷ്യന്‍ ഗെയിംസ് ഗവണ്‍മെന്റ് ഒബ്‌സര്‍വറായിരുന്നു. പ്രൊഫഷണല്‍ നാടകകൃത്തും സംവിധായകനും നടനുമായിരുന്നു.

ഭാര്യ: പാല മണിക്കൊമ്പേല്‍ പി.വി. ചിന്നമ്മ (റിട്ട. അദ്ധ്യാപിക, കിളിയന്തറ സെന്റ് തോമസ് സ്‌ക്കൂള്‍ )

മക്കള്‍ : സിജി പി. ജോര്‍ജ് (മാവേലിക്കര ബിഷപ് മൂര്‍ കോളേജ്), സിജോ. പി. ജോര്‍ജ് (ഷാര്‍ജ), സിജില്‍ . പി. ജോര്‍ജ് (യുഎസ്എ), സുജ മേരി ജോര്‍ജ് (ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ്), ജോതിസ് അന്ന ജോര്‍ജ് (അയര്‍ലണ്ട്) എന്നിവരാണ് മറ്റ് മക്കള്‍ .

മരുമക്കള്‍ :  ഡോ. സെബാസ്റ്റ്യന്‍ വടക്കേവീട്ടില്‍ , ഇലഞ്ഞി (പാലാ സെന്റ് തോമസ് കോളേജ്), സില്‍വി വാഴക്കാല (ഷാര്‍ജ), സോണിയ മുരിയങ്കാവുങ്കല്‍ (യുഎസ്എ), ജയന്‍ കളത്തില്‍ ചങ്ങനാശ്ശേരി (ബഹ്‌റൈന്‍ ), ഡോണി മണ്ണുക്കുളത്തില്‍ , കേളകം (അയര്‍ലണ്ട്).

സിജില്‍ പാലയ്ക്കലോടി ജോര്‍ജ് : PH: (954)552-4350 HOME & FAX: (916)263-9233, INDIA: 8547475028

P.J.George Palackalody: 
 

Kilianthara: Mr.P.J.george Palackalody (72), who was the School Sports Organizer, Kerala state  has passed to his heavenly abode on 06-11-2011. The deceased, a winner of  National and State Teacher Awards, was the Physical education teacher at St.Thomas High School, Kilianthara, Kannur. 

      The body will be at Vadakkeveettil, Kallumala, Mavelikara (residence of daughter Cigi.P.george) on 8th Tuesday from 3PM to 5PM. The burial will be at St.Mary’s Church, (Kilianthara, Kannur) on 9th November, 2011, at 11 AM. 

      Mr.George is survived by wife, Mrs.P.V.Chinnamma (Retd. Teacher, St. Thomas H.S., Kilianthara) and children: Cigi  (bishop Moore College, Mavelikara), Sijo (Sharja), Cigil(The USA), Suja (Assumption College, Chanagassery) and Jyothis (Ireland). Children’s spouses : Dr.Sebastian (St.Thomas College, Pala), Silvi (Sharja), Sonia (The USA), Jayan (Baharain) and Dony (Ireland). 

      The Late Mr.George had served as Secretary, Games Federation of India; State Vice President, Physical Education Teacher’s Association; President, Lion’s Club, Iritty; Secretary, Dist. School Games Association, Kannur. He had also acted in several professional dramas and film. A number of national and State athletes are the students of the dear departed Mr.P.J.George Palackalody.

ജോര്‍ജ് കിളിയന്തറ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക