Image

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ മാധ്യമ സെമിനാര്‍ നടത്തുന്നു

ജോസ്‌ മാളേയ്‌ക്കല്‍ Published on 08 November, 2011
ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ മാധ്യമ സെമിനാര്‍ നടത്തുന്നു
ഗാര്‍ഫീല്‍ഡ്‌: ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ കത്തോലിക്കാ മിഷന്‍ മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും ആധുനിക മാധ്യമ സംസ്‌ക്കാരത്തെക്കുറിച്ച്‌ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 11, 12, 13 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡിലുള്ള ഔവര്‍ ലേഡി ഓഫ്‌ സോറോസ്‌ കത്തോലിക്കാ ദേവാലയത്തില്‍ (30 Madonna Place, Garfield, NJ 07026) ആയിരിക്കും സെമിനാര്‍ നടത്തപ്പെടുന്നത്‌. മാധ്യമ സംബന്ധിയായ വിഷയങ്ങളില്‍ അവഗാഹ പാണ്ഡിത്യവും, മീഡിയാ സ്റ്റഡീസില്‍ ഡോക്‌റ്ററേറ്റ്‌ ഡിഗ്രിയുമുള്ള ജസ്യൂട്ട്‌ വൈദികന്‍ റവ. ഡോ. ജോര്‍ജ്‌ സെബാസ്റ്റ്യന്‍ വള്ളോച്ചേരില്‍ ആണ്‌ ക്ലാസുകള്‍ നയിക്കുന്നത്‌.

യുവജനങ്ങള്‍ക്കുള്ള സെമിനാര്‍ 11 വെള്ളിയാഴ്‌ച്ച അഞ്ചര മുതല്‍ ഒന്‍പതര വരെയും, 12 ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ എട്ടര വരെയും ആയിരിക്കും. വെള്ളിയാഴ്‌ച്ച ഏഞ്ചല്‍സ്‌ ആന്റ്‌ ഡിമോണ്‍സ്‌ എന്ന സിനിമാപ്രദര്‍ശനവും, അതിനെതുടര്‍ന്നുള്ള ചര്‍ച്ചയും. ശനിയാഴ്‌ച്ച സോഷ്യല്‍ മീഡിയായും അവ നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തെ അധികരിച്ച്‌ ചര്‍ച്ചയും, ബോധവല്‍ക്കരണ സെമിനാറും ഉണ്ടായിരിക്കും. അതോടൊപ്പം വിശുദ്ധ കുര്‍ബാനയും ആരാധനയും ഉണ്ടാവും. ആധുനിക മാധ്യമങ്ങളുടെ മായിക പ്രലോഭനങ്ങളില്‍ വളരെവേഗം അടിപ്പെടാന്‍ സാധ്യതയുള്ള യുവജനങ്ങള്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ട ഒരു സെമിനാറായിരിക്കും ഇത്‌.

മുതിര്‍ന്നവര്‍ക്കുള്ള സെമിനാര്‍ ശനിയാഴ്‌ച്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക്‌ പന്ത്രണ്ടര വരെ പേരന്റിംഗ്‌ ഇന്‍ ദി മീഡിയാ കള്‍ച്ചര്‍ എന്ന വിഷയത്തെ അധികരിച്ചുള്ളതായിരിക്കും. ആധുനിക ഇലക്ട്രോണിക്‌ മാധ്യമങ്ങളുടെ കരാളഹസ്‌തങ്ങളില്‍ അകപ്പെടാതെ കുട്ടികളെ എങ്ങനെ മാതാപിതാക്കള്‍ക്ക്‌ ബോധവല്‍ക്കരിക്കാം എന്നുള്ളതായിരിക്കും വിഷയം. കൊച്ചുകുട്ടികള്‍ക്കായി ഞായറാഴ്‌ച്ച രാവിലെ 10 മണി മുതല്‍ 12 വരെയാണു സെമിനാര്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌.

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ സ്‌പിരിച്വല്‍ ഡയറക്‌റ്റര്‍ റവ. ഫാ. പോള്‍ കോട്ടക്കല്‍ നേതൃത്വം നല്‍കുന്ന ഈ മാധ്യമ സെമിനാറില്‍ നോര്‍ത്തീസ്റ്റ്‌ റീജിയണില്‍നിന്നുള്ള എല്ലാ യുവജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണൂ. യുവജനങ്ങള്‍ക്കു്‌ ഒത്തുചേരുന്നതിനും, തങ്ങളൂടെ നേതൃത്വഗുണങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും, നല്ലൊരു കൂട്ടായ്‌മ രൂപപ്പെടുത്തുന്നതിനും, ഭാവിയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗിനും ഈ സെമിനാര്‍ ഉപകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ സ്‌പിരിച്വല്‍ ഡയറക്‌റ്റര്‍ റവ. ഫാ. പോള്‍ കോട്ടക്കല്‍, കൈക്കാരന്മാരായ ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ്‌ പള്ളുപേട്ട, സെക്രട്ടറി ബാബു ജോസഫ്‌ എന്നിവരുമായി ബന്ധപ്പെടുക. ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷനില്‍ നിന്നും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിനെ പ്രതിനിധീകരിക്കുന്ന സെബാസ്റ്റ്യന്‍ ടോം അറിയിച്ചതാണിക്കാര്യം.

റവ. ഫാ. പോള്‍ കോട്ടക്കല്‍ 818 297 9696, ജോയി ചാക്കപ്പന്‍ 201 563 6294
ഫ്രാന്‍സിസ്‌ പള്ളുപേട്ട 201 560 7911, ബാബു ജോസഫ്‌ 201 403 1179, സെബാസ്റ്റ്യന്‍ ടോം 201 407 0862.
ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ മാധ്യമ സെമിനാര്‍ നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക