Image

റിഥം ഓഫ്‌ ഡാളസ്‌-നൃത്തവിദ്യാലയം- വാര്‍ഷികാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 08 November, 2011
റിഥം ഓഫ്‌ ഡാളസ്‌-നൃത്തവിദ്യാലയം- വാര്‍ഷികാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാളസ്‌: ഡാളസ്‌ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിഥം ഓഫ്‌ ഡാളസ്‌ നൃത്ത വിദ്യാലയത്തിന്റെ രണ്ടാമത്‌ ആനുവല്‍ ഷോ വിവിധ പരിപാടികളോടെ നടത്തുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവഹികള്‍ അറിയിച്ചു.

നവംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചിലുള്ള സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്ററോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന വര്‍ണ്ണാഭമായ പരിപാടിയില്‍ ശ്രുതി- താള ലയങ്ങളുടെ അകമ്പടിയോടെ ശാസ്‌ത്രീയം, അര്‍ധശാസ്‌ത്രീയ നൃത്തം, നാടോടി നൃത്തം, സിനിമാറ്റിക്‌, ബോളിവുഡ്‌, വെസ്റ്റേണ്‍, ഹിപ്പ്‌ -പാപ്പ്‌ കൂടാതെ കര്‍ണ്ണാടിക്‌ മ്യൂസിക്‌, സിനിമാ ഗാനങ്ങളും അരങ്ങേറും.

സംഗീതത്തിന്റെ തരംഗമാലകള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ കണ്ണിനും, കാതിനും കുളിര്‍മ പകരാന്‍ വര്‍ണ്ണങ്ങള്‍ വാരി വിതറിക്കൊണ്ട്‌ മാസ്‌മരിക നൃത്ത ചടുലഭാവങ്ങളുമായി റിഥം ഓഫ്‌ ഡാളസിന്റെ കലാപ്രതിഭകള്‍ അരങ്ങുതകര്‍ത്താടും.

റിഥം ഓഫ്‌ ഡാളസ്‌ റിസൈറ്റല്‍ 2011 ആനുവല്‍ ഷോയിലേക്കും, ആഘോഷപരിപാടികളിലേക്കും ഏവരേയും ഡാന്‍സ്‌ സ്‌കൂളിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ ഷൈനി, നിധിന്‍ ഫിലിപ്പ്‌ എന്നിവരും മറ്റ്‌ സംഘാടകരും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷൈനി ഫിലിപ്പ്‌ (214 223 7529), നിധിന്‍ ഫിലിപ്പ്‌ (214 783 1332). ഇമെയില്‍: philipshiny@yahoo.com
റിഥം ഓഫ്‌ ഡാളസ്‌-നൃത്തവിദ്യാലയം- വാര്‍ഷികാഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക