Image

അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)

Published on 26 February, 2014
അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)
വര്‍ണ്ണവര്‍ഗ്ഗവിദ്വേഷങ്ങള്‍ .ക്കറുതിയേകണേ..നാഥാ(2)
ഏത്‌ ഗുരുചൊന്നതാണീ ..മര്‍ത്ത്യഹത്യക്കായ്‌ - ദേവാ..(2)
എന്തിനാണീ പാതകങ്ങള്‍ ചെയ്‌തുകൂട്ടുന്നു ..പൂമാന്‍ (2)
അപരജന്മം തച്ചുടച്ചി- ട്ടെന്തുനേടും നീമര്‍ത്ത്യാ..(2)
ജീവനോടെ തീയ്യിലിട്ട്‌ മനുജനെ ചുട്ടോ..മൂഢാ(2)
ഗര്‍ഭിണിതന്‍ ഗര്‍ഭപാത്രം കുത്തിക്കീറിയോ- ദുഷ്‌ടാ (2)
യാത്രക്കരെയൊന്നടങ്കം ചുട്ടെരിച്ചുവോ..നീചാ (2)
ജാതിനോക്കി വാണിഭങ്ങള്‍കൊള്ളയിടല്ലോ... ക്രൂരാ...(2)
എന്തിനാണീരാക്ഷസീയംപഞ്ചജന്യമോ ..നരാ.. (2)
രാഷ്‌ട്രീയത്തിന്‍ ചട്ടുകമായ്‌-മാറീടുന്നുവോ.. നരന്‍ (2)
ഭരണഭ്രാന്തന്മാരെനീ -യിന്നമര്‍ച്ചചെയ്യണേ...വന്‍ (2)
ക്രൂരമായപീഡനങ്ങള്‍ക്കവധിയേകണേ... വിഭോ (2)
ഭൂതലം നീനന്മകളാല്‍ നിറച്ചീടണമേ .. പ്രഭോ (2)
ശാന്തിമന്ത്രമേവരിലും പൂരിതമാക്കൂ ..ദേവാ.. (2)
അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)അപേക്ഷ (കവിത: പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
Sudhir Panikkaveetil 2014-02-26 18:17:21
മത വൈരാഗ്യത്തിന്റെ വിഷം ഉള്ളിൽ ചെന്ന് മനുഷ്യത്വം കൈവിടുന്ന മനുഷ്യൻ എന്തൊക്കെ ചെയ്യില്ലെന്ന് കവി വിവരിക്കുന്നു. ഇത് കവിയുടെ ഒരു വിലാപമാണ്‌, ദൈവത്തോടുള്ള പ്രാർത്ഥനയാനു. കവിയെ ആര് കേൾക്കും ദൈവമോ മനുഷ്യനോ? മനുഷ്യ സമൂഹത്തിൽ നടക്കുന്ന നടുക്കുന്ന സംഭവങ്ങൾ എന്നും കവിതക്ക് വിഷയമായിട്ടുണ്ട്. ഇവിടെ കവി ദൈവത്തോട് അപേക്ഷിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്ന മനുഷ്യനോട് പറഞ്ഞിട്ട് ഫലമില്ലെന്ന് കവി മനസ്സിലാക്കിയിരിക്കും.പീറ്റർ സാർ താങ്കൾ എന്നും നന്മയുടെ പക്ഷത്ത് നില്ക്കുന്ന കവിയാണ്‌. അത്കൊണ്ട് സുധീരം എഴുതികൊന്ദെയിരിക്കുക.
Peter Neendoor 2014-02-27 06:58:06
THANK YOU.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക